ADVERTISEMENT

കൊച്ചി∙ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയ്ക്ക് കേരളത്തിൽ വൻകുതിപ്പ്. 80 ലക്ഷത്തിലധികം വരിക്കാരുമായി മുൻപന്തിയിലേക്ക് കുതിക്കുകയാണ് ജിയോ. 8500 മൊബൈൽ ടവറുകളുള്ള ജിയോ നെറ്റ് വർക്ക് ഇപ്പോൾ തന്നെ നെറ്റ്‌വർക്ക്‌ ലഭ്യതയില്‍ കേരളത്തില്‍ ഒന്നാമതാണ്. 

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് ലഭ്യമാക്കുന്ന ജിയോ സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ഷൻ, ജിയോ ടി. വി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകൾ, അൺലിമിറ്റഡ് ഡേറ്റാ തുടങ്ങിയവയാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തിൽ നേടാൻ ജിയോയെ സഹായിച്ചത്.  

331.3 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരായി ജിയോ  മാറിയത് ഈ വർഷം ജൂൺ മാസത്തിലാണ്. 34 മാസങ്ങൾക്ക് മുമ്പാണ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇൻറ്റർനെറ്റും മൊബൈൽ നെറ്റ്‌വർക്കും എത്തിക്കുക എന്ന ലക്ഷ്യത്തിൽ റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com