sections
MORE

ഏറ്റവും വേഗത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഡെലിവറിയുമായി മൈജി ഓണ്‍ലൈന്‍

myg
SHARE

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഡെലിവറി കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് മൈജി ഓണ്‍ലൈന്‍. മൈജി ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ WWW.MYG.IN വഴി ഷോപ്പ് ചെയ്യുന്ന കസ്റ്റമേഴ്സിനു 24 മണിക്കൂറിനുള്ളില്‍ പ്രൊഡക്റ്റുകള്‍ എത്തിച്ചു നല്‍കുന്നു അതും യാതൊരുവിധ ഡെലിവറി ചാര്‍ജ്ജും നല്‍കാതെ. കേരളത്തില്‍ നിലവില്‍ ഓര്‍ഡര്‍ ചെയ്ത അതേ ദിനത്തില്‍ ഡെലിവറി ചെയ്യുന്ന ഷോപ്പിംഗ് സൈറ്റുകളുടെ അഭാവത്തിലാണ് മൈജി ഓണ്‍ലൈന്‍ ഇത്തരത്തിലുള്ള സേവനവുമായി രംഗത്ത് എത്തിയിട്ടുള്ളത്.

രാജ്യത്തെ മുന്‍നിര ഇ- കോമേഴ്സ് സൈറ്റുകള്‍ ഇടനിലക്കാര്‍ (Market Place) എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളോ പണം നഷ്ടപ്പെടുന്ന രീതിയിലുള്ള തട്ടിപ്പുകളോ സംഭവിക്കുന്നത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ കമ്പനികളില്‍ നിന്നും നേരിട്ട് ഒറിജിനല്‍ ബ്രാന്‍ഡഡ് ഉൽപ്പന്നങ്ങള്‍ മാത്രം പര്‍ചേസ് ചെയ്യുന്ന കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡായ മൈജിക്ക് ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങള്‍ നല്‍കാനും അവ ഓര്‍ഡര്‍ ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാകുന്നു.

നിലവില്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഒറിജിനല്‍ ഉൽപ്പന്നങ്ങളുടെ വില്‍പ്പനാന്തര സേവനം ചോദ്യചിഹ്നമായി തുടരുമ്പോള്‍, സര്‍വീസിന് മുന്‍ഗണന നല്‍കി കൊണ്ട് മൈജി ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉൽപ്പന്നങ്ങള്‍ക്ക് മൈജിയുടെ കേരളത്തിലുടനീളമുള്ള സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ മൈജിയുടെ പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനം വഴിയോ സര്‍വീസ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

സ്മാര്‍ട്ഫോണ്‍, ലാപ്പ്ടോപ്പ്, സ്മാര്‍ട് ടിവി, ഏസി, ടാബ്‌ലെറ്റുകള്‍, ക്യാമറ, സൗണ്ട് സിസ്റ്റം, ആകസ്സ്സറീസുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരവും റീചാര്‍ജ് സൗകര്യവും മൈജി ഓണ്‍ലൈനില്‍ കസ്റ്റമേഴ്സിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈജി സര്‍ട്ടിഫൈഡ് യൂസ്ഡ് ഫോണ്‍സിന്‍റെ (Smart Choice) വിപുലമായ ശേഖരവും മൈജി ഓണ്‍ലൈനിലുണ്ട്. കൂടാതെ പ്രമുഖ ബാങ്കുകളുടെ ലോണ്‍ സൗകര്യവും ലഭിക്കുന്നു. മൈജി ഓണ്‍ലൈന്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ വഴിയും ഷോപ്പിംഗ് നടത്താവുന്നതാണ്.

നിരവധി സംതൃപ്തരായ ഉപഭോക്താക്കള്‍ ഇതിനോടകം തന്നെ മൈജി ഓൺലൈന്‍ ഷോപ്പിംഗിന്‍റെ ഭാഗമായിട്ടുണ്ട്. ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നാട്ടിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനായി മൈജി ഓണ്‍ലൈന്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. വേഗതയും വിശ്വാസ്യതയും ഉറപ്പു വരുത്തുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൈജി ഓണ്‍ലൈന്‍ സമീപഭാവിയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇ-കോമേഴ്സ് പ്രസ്ഥാനമായി മാറുമെന്നതില്‍ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA