ADVERTISEMENT

പ്രളയദുരിതത്തിന് ഒരാണ്ടു തികയുന്ന ദിവസം, കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തെ നഗരങ്ങളും പരിസരവും വീണ്ടും വെള്ളത്തിലായി. മലപ്പുറത്തെ നിലമ്പൂരിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. നിലമ്പൂരിൽ കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറാതിരുന്ന സ്ഥലങ്ങളിൽപ്പോലും ഇന്നലെ രാത്രിയും പുലർച്ചെയുമായി വെള്ളം കയറി. ഇതോടെ നിലമ്പൂരിലെ വിവരങ്ങൾ തേടി ഗൂഗിളിലെത്തുന്നവരുടെ എണ്ണം കൂടി. പ്രവാസികളാണ് മലപ്പുറത്തെ പ്രളയ റിപ്പോർട്ടുകൾ പ്രധാനമായും അന്വേഷിക്കുന്നത്.

 

കേരളത്തിലെ പ്രളയത്തിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്ന പ്രദേശമാണ് നിലമ്പൂർ. മിക്കവരും നിലമ്പൂരിലെ പ്രളയ റിപ്പോർട്ടും ലൈവ് വിവരങ്ങളുമാണ് ഗൂഗിളിൽ സേർച്ച് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞിരിക്കുന്നതും Nilambur Flood ആണ്. യുഎഇ, ഖത്തർ, ബഹറൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഗൂഗിൾ സേർച്ച് വഴി നാട്ടിലെ പ്രളയ റിപ്പോർട്ടുകൾ അന്വേഷിക്കുന്നത്.

 

കനത്ത മഴ കാരണം കൊച്ചി എയർപോർട്ട് അടച്ചിട്ടിരിക്കുന്നത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങൾ എവിടെ ലാൻഡ് ചെയ്യും എവിടേക്കാണ് തിരിച്ചുവിടുന്നത് എന്നത് സംബന്ധിച്ചു അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് ന്യൂസ് ആണ് സേർച്ചിങ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com