ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ധനിക കുടുംബമാണ് യുഎസ് റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ സ്ഥാപകരായ വാള്‍ട്ടണ്‍സ് കുടുംബം. ഇവരുടെ ഒരു മണിക്കൂറിലെ വളര്‍ച്ചയുടെ കണക്കറിഞ്ഞാല്‍ ഒന്ന് അന്താളിക്കും. 4 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 28 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഓരോ മണിക്കൂറിലും ഇവര്‍ നേടുന്നത്. ഒരു ദിവസം നേടുന്നത് 100 മില്യണ്‍ യുഎസ് ഡോളറും (ഏകദേശം 713 കോടി രൂപ).

2018 ജൂണില്‍ ബ്ലൂംബെര്‍ഗ് പുറത്തിറക്കിയ ലോകത്തിലെ ധനികരായ കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വാള്‍ട്ടണ്‍സ് കുടുംബം ഓരോ മിനിറ്റിലും 70,000 യുഎസ് ഡോളറിന് (ഏകദേശം 5 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ധനികരായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ മൊത്തം ആസ്തി 191 ബില്യണ്‍ യുഎസ് ഡോളറാണ്.

അതേസമയം, വാള്‍മാര്‍ട്ടിലെ ഒരു പുതിയ സെയ്ല്‍സ് മാന്‍ മണിക്കൂറില്‍ 11 യു.എസ് ഡോളര്‍ (ഏകദേശം 784 ഇന്ത്യന്‍ രൂപ) നേടുന്നുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. വാള്‍മാര്‍ട്ടിനെ യുഎസില്‍ ലോ കോസ്റ്റ് റീടെയ്‌ലര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഫ്ലിപ്കാർട്ടിനെ റീടെയിലർ ഭീമൻമാർ ഏറ്റെടുത്തിരുന്നു.

ambani

മാര്‍സ് രണ്ടാമത്, അംബാനി ഒൻപതാമത്

അമേരിക്കന്‍ മധുരപലഹാര കമ്പനിയായ മാര്‍സിന്റെ സ്ഥാപകരായ മാര്‍സ് കുടുംബമാണ് ധനിക കുടുംബ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇവരുടെ ആസ്തി $126.5 ബില്യണ്‍ യുഎസ് ഡോളറാണ്. 124.5 ബില്യണ്‍ യുഎസ് ഡോളറുമായി കോച്ച് ഇന്‍ഡസ്ട്രീസ് സ്ഥാപകരായ കോച്ചും 100 ബില്യണ്‍ ഡോളറുമായി അല്‍-സൗദ് കുടുംബവും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.

50.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇന്ത്യയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകരായ മുകേഷ് അംബാനി 9 ാം സ്ഥാനത്തുണ്ട്. ലോകമെമ്പാടുമുള്ള 25 ധനിക കുടുംബത്തിന്റെ സ്വത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ 24% ശതമാനം വളര്‍ന്ന് ഏകദേശം 1.4 ട്രില്ല്യണ്‍ ആയതായും റിപ്പോര്‍ട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com