ADVERTISEMENT

2015 ജനുവരി നാലിനാണ് ഇന്റർനെറ്റ് ലോകത്ത് വൻ വിപ്ലവമുണ്ടാക്കിയ ആ പേര് കടന്നുവരുന്നത്. പേര് മിയ ഖലീഫ. 2015 വരെ ആരും അറിയുക പോലും ഇല്ലാതിരുന്ന നടി ഒരു ദിവസം പ്രശ്സ്തിയിലേക്ക് ഉയര്‍ന്നു. 2015 മുതലുള്ള ഗൂഗിൾ സേർച്ചിങ് റിപ്പോർട്ട് പ്രകരാം മിയയെ കുറിച്ച് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ നടത്തിയത് ബംഗ്ലാദേശും ലെബനാനും പാക്കിസ്ഥാനുമാണെന്ന് കാണാം. 

 

mia-google

മിയാ ഖലീഫയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തേടുന്നവരാണ് കൂടുതൽ പേരും. കാരണം പല ഹോട്ട് ഫോട്ടോകളും ആദ്യം പുറത്തുവിട്ടത് ഇൻസ്റ്റാഗ്രാം വഴിയായിരുന്നു. മിയ ഖലീഫ ഫോട്ടോസ് തിരയുന്നവരുടെ എണ്ണവും കൂടി. ശരിക്കും മിയ ഖലീഫയുടെ ഫോട്ടോകളും വിഡിയോകളും ഏറ്റവും കൂടുതൽ തിരഞ്ഞത് പാക്കിസ്ഥാനും ബംഗ്ലാദേശുമാണ്. ലെബനാൻ മിയയുടെ ജന്മനാടുമാണ്.

 

ഇന്റർനെറ്റ് ലോകത്തെ ഇളക്കിമറിച്ച മിയ

 

മിയ ഖലീഫയുടേത് വല്ലാത്തൊരു കഥയാണ്. ആ പേര് നിങ്ങള്‍ സേര്‍ച്ച് എൻജിനുകളില്‍ ടൈപ് ചെയ്താല്‍ ലഭിക്കുന്ന വിഡിയോകള്‍ വച്ചായിരിക്കും നിങ്ങള്‍ അവരെ അളക്കുക. അതിനൊക്കെ പുറമെയാണ് ഹിജാബണിഞ്ഞ പോണ്‍ നടി എന്ന ഓൺ‌ലൈൻ കുപ്രസിദ്ധി. ആരാണ് മിയ ഖലിഫാ? എങ്ങനെയാണവള്‍ പോണ്‍ നിര്‍മാതാക്കളുടെവലയില്‍ കുരുങ്ങിയത്? ഇന്നത്തെ കാലത്ത് മിക്കവരും പ്രശസ്തി കിട്ടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, 2014-15 കാലഘട്ടത്തില്‍ 16 ദശലക്ഷം ഓൺലൈൻ ഫോളോവര്‍മാരുണ്ടായിരുന്ന ഈ നടി തന്റെ പ്രശസ്തിയെക്കുറിച്ചോര്‍ത്ത് ഇന്ന് ലജ്ജിക്കുന്നു. അവര്‍ ഒരു പോണ്‍ നടിയായിരുന്നത് കേവലം മൂന്നു മാസം മാത്രമാണ്. ഹിജാബ് വിഡിയോ വരുന്ന കാലത്ത് വെറും 400 ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടെന്നാണ് 16 ദശലക്ഷമായി ഉയർന്നത്. എന്നാല്‍, ഹിജാബണിഞ്ഞ് ക്യാമറയ്ക്കു മുന്നില്‍ ലൈംഗിക നടനമാടിയതോടെ അവര്‍ കുപ്രസിദ്ധി നേടി. ഭീകരവാദികള്‍ അവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.

 

മിയ ഖലിഫ ലബനനിലാണ് ജനിച്ചത്. അറബ് ക്രസ്ത്യന്‍ മാതാപിതാക്കളുടെ മകള്‍. (മിയയുടെ വിഡിയോ മധ്യേഷ്യയില്‍ അത്രമേല്‍ പ്രശസ്തമാണ്) മിയ കുട്ടിയായിരുന്ന കാലത്ത് കുടുംബം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. താന്‍ ഒരു തടിച്ച കുട്ടിയാണെന്നും തന്നെ ആണുങ്ങള്‍ ഇഷ്ടപ്പെട്ടേക്കില്ല എന്നുമെല്ലാം മിയ കുട്ടിക്കാലത്തു ഭയന്നിരുന്നു. എന്നാല്‍, തന്റെ 21-ാം വയസില്‍ മിയ പോണ്‍ വ്യവസായത്തിലേക്ക് എത്തുകയായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം മിയ തന്റെ അന്നത്തെ തീരുമാനത്തെക്കുറിച്ചും 21-ാം നൂറ്റാണ്ടിലെ പോണ്‍ വ്യവസായത്തെക്കുറിച്ചും ഇപ്പോഴാണ് മനസു തുറക്കുന്നത്. 

 

ടെക്‌സസിലെ പഠന സമയത്താണ് തന്റെ തടി കുറയ്ക്കുന്നതെന്ന് അവര്‍ പറഞ്ഞു. തടി കുറച്ചൊന്നുമല്ല മിയ കുറച്ചത്, 50 കിലോ. ജോലിയന്വേഷിച്ചു നടക്കുന്ന മിയയെ റോഡില്‍ വച്ച് ഒരാള്‍ കാണുകയും നിങ്ങള്‍ സുന്ദരിയാണ്. എന്തു കൊണ്ട് മോഡലിങ് തിരഞ്ഞെടുത്തു കൂടാ? എന്തുകൊണ്ട് നഗ്നയായികൂടാ, സ്റ്റുഡിയോയിലേക്കു വന്നു കൂടെ, എന്നൊക്കെയുള്ള ചോദ്യങ്ങളെറിയുകയുമായിരുന്നു. മയമിയിലെ സുന്ദരമായ ലൊക്കേഷനിലെ ഗംഭീര സ്റ്റുഡിയോയിലേക്കാണ് മിയ എത്തിയത്. അവിടെ എല്ലാവരും നന്നായി പെരുമാറിയെന്നു മാത്രമല്ല, ജോലിക്കാര്‍ തങ്ങളുടെ കുടുംബ ഫോട്ടോ വരെ വച്ചിട്ടുമുണ്ടായിരുന്നു എന്നും മിയ ഓര്‍ത്തെടുക്കുന്നു. തന്നെ ഭയപ്പെടുത്തുന്ന ഒന്നും അവിടെയുണ്ടായിരുന്നില്ല. മിയ അതുകൊണ്ടു തന്നെ അവിടെ വീണ്ടുമെത്തി.

 

പിന്നെ അവര്‍ ഒരു പോണ്‍ മൂവി കാണിച്ചു. നിങ്ങള്‍ക്ക് ഇതു പോലെയൊക്കെ ചെയ്യാനാകുമോ. പേപ്പറുകള്‍ സൈന്‍ ചെയ്തു കൂടെ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍, ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ വളരെ കൗശലത്തോടെ തന്നെ വീഴ്ത്തുകയായിരുന്നുവെന്ന് മിയ തിരിച്ചറിയുന്നു. എന്നാല്‍ താനൊരു ഇരയായിരുന്നുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറയുന്നു. താന്‍ തന്റെ തീരുമാനങ്ങളെടുക്കുയായിരുന്നു. അവ മോശം തീരുമാനങ്ങളായിരുന്നെങ്കില്‍ പോലുമെന്നും മിയ പറയുന്നു.

 

ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വിഡിയോകള്‍ ചിത്രീകരിക്കുന്നതില്‍ തന്നോടു പറഞ്ഞതു ചെയ്യുക മാത്രമാണുണ്ടായത്. ഒന്നും തന്റെ നിയന്ത്രണത്തിലായിരുന്നില്ല എന്നും 26-കാരിയായ മിയ ഓര്‍ത്തെടുക്കുന്നു. തന്നിലെ അഡ്രാനെലിന്‍ (adranelin) ആണ് ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലാതിരുന്ന കാര്യങ്ങള്‍ തന്നെക്കൊണ്ട് ചെയ്യിച്ചതെന്ന് മിയ പറയുന്നു. പതിവില്ലാത്തതെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരിക്കണം തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത്. താന്‍ തന്നെത്തന്നെ ഞെട്ടിക്കുകയായിരുന്നുവെന്ന് മിയ പറഞ്ഞു. താനെന്താണ് ചെയ്യുന്നതെന്ന് തന്റെ കുടുംബവും ചുറ്റുമള്ളവരും മനസിലാക്കിയതെ പൂര്‍ണ്ണമായും ഒറ്റപ്പെടുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ചു മാറ്റമൊക്കെ വന്നു തുടങ്ങി. 

 

ഓൺലൈൻ പോണ്‍ വ്യവസായം

 

ഓൺലൈൻ പോണ്‍ വ്യവസായത്തില്‍ ധാരാളം സ്ത്രീകളും വിവധ പദവികളില്‍ ജോലിചെയ്യുന്നുണ്ട്. എങ്ങനെയാണ് ഇത്തരമൊരു സ്ഥലത്ത് ജോലിക്ക് അപേക്ഷിക്കാനാകുന്നത് എന്നൊക്കെ താന്‍ ചിലരോടു തിരക്കിയിട്ടുണ്ടെന്നും മിയ പറഞ്ഞു. 

 

പണം, ചതി

 

മിയ 21-ാം വയസിലാണ് പോണ്‍ വ്യവസായത്തിലേക്ക് എത്തുന്നതെന്നു പറഞ്ഞല്ലോ. കുട്ടിത്തം വിട്ടു തുടങ്ങാത്ത പ്രായം. അവര്‍ 'അഭിനയിച്ച' 12 വിഡിയോകള്‍ ദശലക്ഷക്കണക്കിനു ഡോളറാണ് വാരിക്കൂട്ടിയത്, വാരിക്കൊണ്ടിരിക്കുന്നത്. അന്ന് മിയ പോണ്‍ വ്യവസായത്തിലെ നമ്പര്‍ വണ്‍ നടിയായിരുന്നു. എന്നിട്ടും മിയയക്ക് ആകെ ലഭിച്ച പ്രതിഫലം എത്രയാണെന്നറിയാമോ? വെറും 12,000 ഡോളര്‍. താനഭിനയിച്ച വിഡിയോകളുടെ മേല്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലായിരുന്നു. എന്നാല്‍, അതു നിര്‍മിച്ചവര്‍ പണം വാരിക്കൊണ്ടിരിക്കുന്നു. മിയയെപ്പോലെയുള്ളവര്‍ ചെന്നു പെടുന്നത് ഇത്തരം ചതിക്കുഴികളിലാണ്. കുട്ടിത്തം വിടാത്തവരെ ചൂഷണം ചെയ്യുന്ന കാഴ്ചയാണിവിടെ. തനിക്ക് മാനേജര്‍മരോ ഒന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. പോണ്‍ നടീനടന്മാര്‍ ഒരു വിഡിയോയില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ അത് 'കാലാകാലത്തോളം' ഓണ്‍ലൈനില്‍ ജീവിച്ചിരിക്കും. ഇതിലൂടെ നിര്‍മിച്ചവര്‍ക്ക് കാശുകിട്ടും. നടീനടന്മാര്‍ക്ക് ആദ്യം ലഭിച്ച നക്കാപ്പിച്ച മാത്രം. ഏറ്റവും പ്രശസ്തയായ നടിയായിരുന്ന മിയയ്ക്കു പോലും അന്നു ലഭിച്ച പ്രതിഫലത്തില്‍ കൂടുതലായി ഒന്നും ലഭിക്കില്ല.

 

ഓൺലൈനിൽ തരംഗമായ ഹിജാബ് വിഡിയോ

 

ഹിജാബിട്ട് അഭിനയിച്ച വിഡിയോയ്ക്ക് മുന്‍പ് വിഡിയോ നിര്‍മിച്ചവരോട് 'നിങ്ങളെന്നെ കൊലയ്ക്കു കൊടുക്കുകായാണ്' എന്നു പറഞ്ഞിരുന്നുവെന്ന് മിയ ഓര്‍ക്കുന്നു. അവര്‍ വെറുതെ ചിരിച്ചതെയുള്ളു. ഭയപ്പെടുത്തി ചെയ്യിക്കുകയായിരുന്നു എന്ന വേണം അനുമാനിക്കാന്‍. ചുരുക്കി പറഞ്ഞാല്‍ പോണ്‍ വിഡിയോ വ്യവസായത്തില്‍ ചെന്നു പെടുന്നവര്‍ അതു നിര്‍മിക്കാന്‍ ഇറങ്ങിയിരിക്കുന്നവരുടെ കൈയ്യിലെ ഇരകള്‍ മാത്രമാണെന്ന തിരിച്ചറിവാണ് മിയ ലോകത്തിനു നല്‍കുന്നത്. വിഡിയോ നിര്‍മിച്ചവര്‍ക്ക് അത് ചാകരയായിരുന്നു. വിഡിയോ ഷൂട്ടു ചെയ്യുന്ന സമയത്ത് നാലു വെള്ളക്കാരായ പുരുഷൻമാരാണ് ഉണ്ടായിരുന്നത്. തനിക്കു പറ്റില്ലെന്നു പറഞ്ഞാല്‍ അവര്‍ ചിരിച്ചു കളയുകയെ ഉള്ളൂ. പിന്നെ കരാർ ഒപ്പിട്ടു പോയില്ലെ. അതില്‍ എഴുതിയിരിക്കുന്നതു മുഴുവന്‍ വായിച്ചു നോക്കി മനസിലാക്കിയല്ല ആരും അതില്‍ ഒപ്പു വയ്ക്കുന്നത് എന്നതാണ് സത്യം. ചുരുക്കത്തില്‍ ചൂഷണം തന്നെയാണ് നടക്കുന്നത്. മിയയുടെ മുഖം ഇന്നു ലോകം തിരിച്ചറിയുന്നത് ഹിജാബണിഞ്ഞ പോണ്‍ സ്റ്റാര്‍ എന്ന നിലയിലാണ്. അവര്‍ക്ക് ലഭിച്ചത് ഭീഷണി. വിഡിയോ നിര്‍മിച്ചവര്‍ക്ക് പണവും. ഇത് മിയയുടെ മാത്രം കഥയല്ല. എല്ലാ പോണ്‍ നടികളുടെയും കഥകൂടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com