ADVERTISEMENT

എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്ക് ഏറ്റവും നൂതനമായ ഭറോസ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങി. ബാങ്കിങ് ഇടപാടുകളില്ലാത്ത ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാമ്പത്തിക ഉള്‍പ്പെടുത്തലിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് സംഭാവന ചെയ്യുന്നതിനുമായി രൂപകല്‍പന ചെയ്തിട്ടുള്ളതാണിത്.

 

സൗകര്യപ്രദമായ ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം മനിമം ബാലന്‍സ് 500 രൂപ നിലനിര്‍ത്തുകയും മാസത്തില്‍ ഒരു ഡെബിറ്റ് ഇടപാടെങ്കിലും നടത്തുകയും ചെയ്യുന്ന ഭറോസ അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡികള്‍ ബറോസ അക്കൗണ്ടുകള്‍ വഴിയാക്കുകയോ കാഷ് ഡെപോസിറ്റ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് കാഷ്ബാക്ക് ഓഫറുകളുമുണ്ട്.

 

സാമ്പത്തിക ഇടപാടുകളില്‍ തഴയപ്പെടുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തികച്ചും നൂതനവും വ്യത്യസ്തവും സമകാലിക രൂപകല്‍പനയുമുള്ള ഭറോസ സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്തൃ കേന്ദ്രീകൃതമായതിനാല്‍ ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് ഉല്‍പന്നം വേറിട്ടു നില്‍ക്കുമെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഇതുവഴി ഔദ്യോഗിക ബാങ്കിങ്ങിലേക്ക് പരിചയപ്പെടുത്താനാകുമെന്നും എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു.

 

ഘട്ടംഘട്ടമായി വരുന്ന മറ്റ് സാധാരണ ബാങ്കിങ് സവിശേഷതകള്‍ കൂടി ആരംഭിക്കുന്നതോടെ ഉല്‍പന്നം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കും. തുടക്കത്തില്‍ 2.5 ലക്ഷം ബാങ്കിങ് പോയിന്റുകളില്‍ ഉല്‍പന്നം ലഭ്യമാണ്. രാജ്യത്തുടനീളമുള്ള 6.5 ലക്ഷം എഇപിഎസ് ഔട്ട്‌ലെറ്റുകളിലൂടെ ഭറോസ സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനും ബാലന്‍സ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റ് ലഭ്യമാക്കാനും സാധിക്കും.

 

ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പേയ്‌മെന്റ്‌സ് ബാങ്കാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്. 29 സംസ്ഥാനങ്ങളിലെ അഞ്ചു ലക്ഷം വരുന്ന ബാങ്കിങ് പോയിന്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഡിജിറ്റല്‍ സേവനങ്ങള്‍ ബാങ്ക് ലഭ്യമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com