ADVERTISEMENT

കേന്ദ്ര സർക്കാരിൽ നിന്ന് അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ വോഡഫോൺ ഐഡിയ കമ്പനിയിൽ നിന്നു പുറത്തുപോകുമെന്ന് ആദിത്യ ബിർള ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. സംയുക്ത സംരംഭമായ വോഡഫോൺ ഐഡിയയിൽ നിന്ന് ആദിത്യ ബിർള പുറത്തുകടക്കുമെന്ന് സൂചന നല്‍കിയതായി വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ടെലികോം ഡിപ്പാർട്ട്മെന്റിന്റെ (ഡിഒടി) കണക്കനുസരിച്ച് വോഡഫോൺ ഐഡിയയുടെ ബാധ്യത 54,183.9 കോടി രൂപയാണ്. സ്വയം വിലയിരുത്തൽ അടിസ്ഥാനത്തിൽ എല്ലാ കുടിശ്ശികകളും തീർക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് ഡോട്ട് ഓപ്ഷൻ നൽകിയിട്ടുണ്ട്.

യുകെയിലെ വോഡഫോൺ ഗ്രൂപ്പുമായുള്ള ടെലികോം സംയുക്ത സംരംഭമായ വോഡഫോൺ ഐഡിയ ലിമിറ്റഡിലേക്ക് ആദിത്യ ബിർള ഗ്രൂപ്പ് ഒരു പുതിയ ഇക്വിറ്റിയും നൽകില്ലെന്നും സർക്കാർ ഇളവ് നൽകുന്നില്ലെങ്കിൽ പാപ്പരത്തം തിരഞ്ഞെടുക്കുമെന്നുമാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയിലെ ടെലികോം ബിസിനസ്സ് അസാധ്യവും സുസ്ഥിരവുമല്ലെന്നും ഇത് ഗ്രൂപ്പിന്റെ ലാഭക്ഷമത കുറയ്ക്കുമെന്നും ബിര്‍ള വക്താവ് പറഞ്ഞു. ഇതിനാൽ കമ്പനിയുടെ മൂലധന വിഹിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നവംബർ 13 ന് വോഡഫോൺ സിഇഒ നിക്ക് റീഡിന്റെ പ്രസ്താവനയോട് ഔദ്യോഗികമായി യോജിക്കുന്നതാണ് ബിർളയുടെയും നീക്കം. ഓപ്പറേറ്റർമാരിലേക്ക് ഉയർന്ന നികുതിയും ചാർജും അടിച്ചേൽപ്പിക്കുന്നത് സർക്കാർ നിർത്തിയില്ലെങ്കിൽ ടെലികോം കമ്പനികളുടെ നിലനിൽപ് ഭീഷണിയിലാകും. ലൈസൻസ് ഫീസ് സംബന്ധിച്ച കോടതി വിധി വന്നതോടെ വോഡഫോൺ ഐഡിയയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ നഷ്ടം 1.9 ബില്യൺ യൂറോയായി.

റെഗുലേറ്ററി ഫീസ് കേന്ദ്രീകരിച്ചുള്ള സുപ്രീംകോടതി കേസിൽ സ്പെക്ട്രം പേയ്മെന്റുകൾ, കുറഞ്ഞ ലൈസൻസ് ഫീസ്, നികുതികൾ, പലിശയും പിഴയും ഒഴിവാക്കൽ എന്നിവ സംബന്ധിച്ച രണ്ട് വർഷത്തെ മൊറട്ടോറിയം അടങ്ങിയ ദുരിതാശ്വാസ പാക്കേജ് വോഡഫോൺ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, നവംബർ 14 ന് വോഡഫോൺ വക്താവ് നിക്ക് മാധ്യമങ്ങളോട് പറഞ്ഞത് അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായാണ് റിപ്പോർട്ട് ചെയ്തതെന്നാണ്. അതേസമയം, നിലവിൽ പ്രവർത്തിക്കുന്ന ടെലികോം കമ്പനികൾക്ക് 1.33 ലക്ഷം കോടി രൂപയുടെ ബാധ്യത ചുമത്തുന്ന സുപ്രീംകോടതി വിധി ഉദ്ധരിച്ച് വോഡഫോൺ ഗ്രൂപ്പ് നടത്തിയ ബിസിനസ്സ് അനിശ്ചിതത്വ പരാമർശത്തിൽ കേന്ദ്ര സർക്കാർ ബുധനാഴ്ച അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

English Summary: Aditya Birla Group may exit joint venture Vodafone Idea, opts for insolvency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com