ADVERTISEMENT

രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാനായി വിളിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഓപ്പൺ ഹൗസിൽ മുൻനിര കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു. പ്രധാനമായും ഐയുസി നിരക്കുകൾ ഈടാക്കുന്നതിനെ കുറിച്ചാണ് ചർച്ച നടന്നത്. ഐയുസി നിരക്കുകളെ ജിയോ എതിർത്തപ്പോൾ എയർടെലും വോഡഫോൺ ഐഡിയയും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു.

 

മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) വഴി ഉപയോക്താക്കൾക്ക് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് മാറാനുള്ള അവസരമുണ്ടെന്നാണ് വോഡഫോൺ ഐഡിയ ഉദ്യോഗസ്ഥർ പറഞ്ഞത്. ഇന്ന് ഉപയോക്താക്കൾക്ക് എം‌എൻ‌പി ഓപ്ഷൻ ഉണ്ട്, അവർക്ക് മറ്റ് നെറ്റ്‌വർക്കിലേക്ക് പോകാം. 2ജി നെറ്റ്‌വർക്കിൽ ഏതെങ്കിലും ഓപ്പറേറ്റർ ഉപഭോക്താക്കളെ തടഞ്ഞുവയ്ക്കുന്നുവെന്ന് പറയുന്നത് തെറ്റാണെന്നും ഐയുസി നിരക്കുകൾ തുടരണമെന്നും അവർ ആവശ്യപ്പെട്ടു.

 

ഐ‌യു‌സി ഒഴിവാക്കരുതെന്നും ബി‌എകെ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് മാറ്റിവയ്ക്കണമെന്നുമാണ് എയർടെൽ ആവശ്യപ്പെട്ടത്. അതേസമയം, ഡേറ്റാ ഫഡ്ജിങ് ആരോപണം തെറ്റാണെന്ന് ഭാരതി എയർടെല്ലിന്റെ ചീഫ് റെഗുലേറ്ററി ഓഫിസർ രവി ഗാന്ധി പറഞ്ഞു. ആളുകൾ ചിലപ്പോൾ കമ്പനിയുടെ സിം മൊബൈൽ ഫോണിന്റെ രണ്ടാമത്തെ സ്ലോട്ടായി ഉപയോഗിച്ച് 2ജി അല്ലെങ്കിൽ 3ജി നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

2ജി നെറ്റ്‌വർക്കിൽ 40 കോടി ഉപഭോക്താക്കളുണ്ടെന്നും അവർ കുറഞ്ഞ നിരക്കിൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുവർ ആണെന്നും എയര്‍ടെൽ വക്താവ് പറഞ്ഞു. 2ജി നെറ്റ്‌വർക്ക് നിർത്തലാക്കുന്നത് ടെലികോം സേവനങ്ങളുടെ അത്തരം ഉപഭോക്താക്കളെ നഷ്‌ടപ്പെടുത്തും.

 

2020 ജനുവരിയ്‌ക്കപ്പുറം സീറോ കോൾ കണക്റ്റ് ചാർജുകൾ നടപ്പാക്കുന്നത് കാലതാമസം വരുത്തുന്നത് ഉപയോക്താക്കളെ ബാധിക്കുമെന്ന് റിലയൻസ് ജിയോ പറഞ്ഞു. ഇൻകമിങ്, ഔട്ട്‌ഗോയിങ് കോളിന്റെ അനുപാതം ഇപ്പോൾ പരസ്പരം തുല്യമാണെന്നും ബിൽ ആൻഡ് കീപ്പ് (BAK) നടപ്പാക്കാൻ കാലതാമസമുണ്ടാകരുതെന്നും റിലയൻസ് ജിയോ ഡയറക്ടർ മഹേന്ദ്ര നഹത വ്യക്തമാക്കി.

 

ഐ‌യു‌സി വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഓപ്പൺ ഹൗസിൽ സംസാരിച്ച നഹത, എയർടെൽ 4ജി നെറ്റ്‌വർക്ക് വികസിപ്പിച്ചതായും വോഡഫോൺ ഐഡിയയും തങ്ങളുടെ 4ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും പറഞ്ഞു.

 

ജിയോ ലാഭമോ നഷ്ടമോ പരിഗണിക്കുന്നില്ല, മറിച്ച് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഐയുസി നിരക്കുകളെ എതിർക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെയോ റെഗുലേറ്ററി അധികാരികളുടെയോ തീരുമാനത്തെ വിമർശിക്കുന്നത് ഞങ്ങളുടെ ധാരണയ്ക്കതീതമാണ്. അതിനാൽ എല്ലാ കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധയോടെ തീരുമാനമെടുക്കുക എന്നും മഹേന്ദ്ര നഹത ട്രായി അധികൃതരെ ഓർമിപ്പിച്ചു.

English Summary: Jio and Airtel-Voda Idea spar at Trai IUC meet

Read more at:
//economictimes.indiatimes.com/articleshow/72073023.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com