ADVERTISEMENT

ചില സാംസങ് സ്മാർട് ടിവികളിലും റോക്കു സ്ട്രീമിങ് ഉപകരണങ്ങളിലും ഡിസംബർ 1 മുതൽ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇതിനാൽ അവർക്ക് നെറ്റ്ഫ്ലിക്സ് തടസ്സമില്ലാതെ ആസ്വദിക്കാൻ കഴിയുമെന്നാണ് കമ്പനി അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞത്.

 

ഉപയോക്താക്കൾക്ക് പഴയ റോക്കു സ്റ്റിക്കുകളിൽ സേവനം സ്ട്രീം ചെയ്യാൻ കഴിയില്ല. 2050 എക്സ്, 2100 എക്സ്, 2000 സി, എച്ച്ഡി പ്ലെയർ, എസ്ഡി പ്ലെയർ, എക്സ്ആർ പ്ലെയർ, എക്സ്ഡി പ്ലെയർ എന്നിവയാണിത്. ഇത് സാങ്കേതിക പരിമിതികളിലാണെന്ന് കമ്പനി വക്താവ് പറഞ്ഞത്. കൂടാതെ വളരെ കുറച്ച് ആളുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.

 

ഈ മാറ്റം യുഎസിലും കാനഡയിലും വിറ്റ 2010, 2011 സാംസങ് സ്മാർട് ടിവി മോഡലുകളെ ബാധിക്കും. ബാധിച്ച ഉപകരണങ്ങൾക്ക് ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അറിയിപ്പ് ലഭിക്കും. 2011 ന് ശേഷം നിർമിച്ച മറ്റ് എല്ലാ സാംസങ് സ്മാർട് ടിവി മോഡലുകൾക്കൊന്നും ഈ മാറ്റം ബാധിക്കില്ലെന്ന് സൗത്ത് കൊറിയൻ ടെക് ഭീമൻ കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ പറഞ്ഞു.

 

കൂടാതെ പഴയ വിസിയോ സ്മാർട് ടിവികൾക്കും നെറ്റ്ഫ്ലിക്സ് നഷ്ടപ്പെടും. സാങ്കേതിക പരിമിതികൾ 2012 മുതൽ 2014 വരെ വിറ്റഴിച്ച വിസിയോ ഇന്റർനെറ്റ് ആപ്ലിക്കേഷനുകളുള്ള ചില വിസിയോ സ്മാർട് ടിവികളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സാങ്കേതിക പരിമിതികൾ തടയുമെന്ന് ഒരു വിസിയോ പ്രതിനിധി അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com