ADVERTISEMENT

കഴിഞ്ഞ രണ്ടാഴ്ചയായി മലയാളികൾ ചർച്ച ചെയ്തുവന്ന വിഷയമാണ് നടൻ ഷെയ്ൻ നിഗത്തിന്റെ സിനിമാ വിശേഷങ്ങൾ. സിനിമാ രംഗത്ത് വിലക്കും വന്നതോടെ ഷെയ്ൻ നിഗം വിഷയത്തിൽ രണ്ടു വിഭാഗമായി തിരിഞ്ഞാണ് സോഷ്യൽമീഡിയ ചർച്ചകൾ നടക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഷെയ്ൻ നിഗത്തെ കുറിച്ച് ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ അന്വേഷിച്ചത് എന്തായിരിക്കും? അതൊന്ന് പരിശോധിക്കാം.

shane-JPG

നവംബർ 20 മുതലാണ് ഷെയ്ൻ നിഗം സേർച്ചിങ് ട്രെന്റിങ്ങിലേക്ക് മാറുന്നത്. നവംബർ 28ന് ഷെയ്ൻ നിഗം സേർച്ചിങ് ഏറ്റവും ഉയരങ്ങളിലെത്തി. എന്നാൽ ഷെയ്ൻ നിഗം വിഷയം ഏറ്റവും കൂടുതൽ തിരഞ്ഞത് ഇന്ത്യക്കാർ ആയിരുന്നില്ല. പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നാണ് കാര്യമായ സേർച്ചിങ് നടന്നത്. ഖത്തര്‍, കാനഡ, യുഎഇ, യുഎസ്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങി രാജ്യങ്ങളിൽ നിന്നാണ് കാര്യമായ സേർച്ചിങ് നടന്നിരിക്കുന്നത്.

shane-1-JPG

ഇവർ തിരഞ്ഞത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. 1. ഷെയ്ൻ നിഗത്തിന്റെ പുതിയ ലുക്ക്, 2. ഷെയ്ൻ നിഗം ന്യൂസ്, 3. ഷെയ്ൻ നിഗം ഇൻസ്റ്റഗ്രാം എന്നിവയാണ് സേർച്ചിങ് ട്രന്റിങ് വിഷയങ്ങൾ. ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങി സോഷ്യൽമീഡിയകളിൽ കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവും കൂടുതൽ പേർ ഇന്ററാക്ട് ചെയ്തതും ചർച്ച ചെയ്തതും ഷെയ്ൻ നിഗം വിഷയം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com