ADVERTISEMENT

സ്മാർട് ഫോണുകൾ മനുഷ്യന് ഒഴിവാക്കാൻ കഴിയാത്ത ഉപകരണമായി മാറികഴിഞ്ഞു. കുട്ടികൾ മുതൽ മുതിർന്നവര്‍ വരെ സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ സ്മാർട് ഫോണുകൾ സൈബർ ആക്രമണ കേന്ദ്രമായി മാറിയെന്ന് ഒരു ഉന്നത സുരക്ഷാ വിദഗ്ധൻ പറഞ്ഞത്. സർക്കാർ കണക്കുകൾ പ്രകാരം ഈ വർഷം ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ സുരക്ഷ സംഭവങ്ങൾ 3.13 ലക്ഷത്തിലെത്തി. 2016 ലും 2017 ലും യഥാക്രമം 50,362, 53,117 സൈബർ സുരക്ഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇത്തരം സംഭവങ്ങൾ 2018 ൽ 2,08,456 ആയി ഉയർന്നു.

 

ഇന്ത്യയിൽ മൊബൈൽ ഏറ്റവും വലിയ സൈബർ ആക്രമണ കേന്ദ്രമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട് ഫോണുകൾക്കെതിരെ ധാരാളം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പരിരക്ഷകൾ ലഭ്യമാണ്, കൂടാതെ നിരവധി കമ്പനികൾ വിവിധ ഓപ്ഷനുകൾ പരിശോധിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് ചെക്ക് പോയിന്റ് സോഫ്റ്റ്‌വെയർ ടെക്നോളജീസിലെ ചീഫ് ടെക്നോളജി ഓഫിസർ ടോണി ജാർവിസ് പറഞ്ഞു.

 

ഇസ്രയേൽ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ പരിഹാര ദാതാവിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളിൽ 80 ശതമാനവും ഇമെയിൽ വഴിയാണെന്നാണ്. തെറ്റ് സംഭവിക്കാനിടയുള്ള കാര്യങ്ങളുണ്ടെന്ന് മൊബൈൽ ഉപയോക്താക്കൾ ഇപ്പോൾ മനസിലാക്കാൻ തുടങ്ങി. ദുരുപയോഗം ചെയ്യാവുന്ന അപകടസാധ്യതകളുണ്ട്. മാത്രമല്ല ആ ക്ലൗഡ് പരിതസ്ഥിതികളെ പരിരക്ഷിക്കുന്നതിനെക്കുറിച്ചും അവർ ആലോചിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

5ജി ചില ഏഷ്യാ പസഫിക് വിപണികളിൽ സാവധാനം വ്യാപിക്കുന്നുണ്ട്. 5ജി ഉപയോഗിച്ച് ആക്രമണകാരികൾക്ക് വേഗത്തിൽ ഡേറ്റ ചോർത്തി അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കൂടുതൽ അവസരം ലഭിച്ചേക്കാം. ഇതിനാൽ തന്നെ ടെലികമ്മ്യൂണിക്കേഷൻ കാരിയറുകളുമായും ഇന്റർനെറ്റ് സേവന ദാതാക്കളുമായും മറ്റും വേണ്ട സുരക്ഷകളെ കുറിച്ച് തന്റെ കമ്പനി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ചെക്ക് പോയിന്റ് റിപ്പോർട്ട് അനുസരിച്ച്, 2018 നെ അപേക്ഷിച്ച് 2019 ന്റെ ആദ്യ പകുതിയിൽ മൊബൈൽ ബാങ്കിങ് മാൾ‌വെയറിന്റെ ആക്രമണങ്ങളിൽ 50 ശതമാനം വർധനയുണ്ടായി. ഈ മാൾവെയറിന് ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പേയ്‌മെന്റ് ഡേറ്റ, ക്രെഡൻഷ്യലുകൾ, ഫണ്ടുകൾ എന്നിവ മോഷ്ടിക്കാൻ കഴിയും. കൂടാതെ മാൾവെയറിന്റെ ഡവലപ്പർമാർക്ക് പണം നൽകാൻ തയാറുള്ള ആർക്കും വ്യാപകമായ വിതരണത്തിനായി പുതിയ പതിപ്പുകൾ ലഭ്യമാണ്. ഫിഷിങ് ആക്രമണങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്. മാൾവെയർ വെബ്‌ലിങ്കുകളിൽ ക്ലിക്കുചെയ്യാൻ മൊബൈൽ ഉപയോക്താക്കളെ ആകർഷിക്കുന്നത് കൂടിയിട്ടുണ്ട്.

 

ഈ വർഷം ഇന്ത്യയിൽ വളരെയധികം ശ്രദ്ധ ആകർഷിച്ച പ്രധാന സൈബർ സുരക്ഷ ആക്രമണങ്ങളിൽ രാജ്യത്തെ നൂറിലധികം ഉപയോക്താക്കളെ ബാധിച്ച വാട്സാപ്പിനെതിരായ ആക്രമണവും തമിഴ്‌നാട്ടിലെ ഒരു ആണവ നിലയത്തിന് നേരെയുള്ള മാൾവെയർ ആക്രമണവും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com