ADVERTISEMENT

രാജ്യത്തെ ഒരു മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയിൽ ‘സ്ലീപ്പ് ഇന്റേൺഷിപ്പ്’ ഓഫർ. ഇവിടെ നിങ്ങൾക്ക് 9 മണിക്കൂർ ഉറങ്ങാൻ കഴിഞ്ഞാൽ ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കും. മെത്തകൾ നിർമിക്കുന്ന ഇന്ത്യൻ സ്ലീപ്പ് സൊല്യൂഷൻസ് സ്റ്റാർട്ടപ്പ് വേക്ക്ഫിറ്റ്.കോ ആണ് ഉറങ്ങുന്നവർക്ക് ജോലി വാഗ്ദാനം ചെയയുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരോട് ഒരു ദിവസം 9 മണിക്കൂർ ഉറങ്ങാനാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ 100 ദിവസം ഉറങ്ങിയാല്‍ ഒരു ലക്ഷം രൂപ ലഭിക്കും.

 

ഉറക്കത്തോടുള്ള നിങ്ങളുടെ യഥാർഥ പ്രണയത്തെക്കുറിച്ച് സ്റ്റാർട്ടപ്പിനെ ബോധ്യപ്പെടുത്തിയാൽ മാത്രമാണ് ഈ ജോലി ലഭിക്കുക. ജീവിതത്തിൽ ഉറക്കത്തിനു മുൻ‌ഗണന നൽകാനും ഏത് സമയത്തും ഉറക്കത്തിലേക്ക് പോകാനും തയാറുള്ള രാജ്യത്തെ മികച്ച സ്ലീപ്പർമാരെ നിയമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നന്നായി ഉറങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ആഘോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിലൂടെ സ്ലീപ്പ് ഇന്റേൺഷിപ്പ് സംരംഭം ഉറക്കത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വേക്ക്ഫിറ്റ്.കോ ഡയറക്ടറും സഹസ്ഥാപകനുമായ ചൈതന്യ രാമലിംഗഗൗഡ പറഞ്ഞു.

 

സ്റ്റാർട്ടപ്പിന്റെ ബെഡ് ടെക്നോളജി ഉപയോഗിച്ച് ഒരാളുടെ ഉറക്ക രീതി നിരീക്ഷിക്കും. ഇത് കൗൺസിലിങ് സെഷനുകൾ ഓഫർ ചെയ്യുകയും ഒരു സ്ലീപ്പ് ട്രാക്കർ നൽകുകയും ചെയ്യും. ഇത് കട്ടിൽ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും അവരുടെ ഉറക്കം നിരീക്ഷിക്കും.

 

ഇതിനെല്ലാം മുകളിൽ ഇന്റേൺഷിപ്പിന്റെ വ്യവസ്ഥകളിലൊന്ന് ജോലിസമയത്ത് ലാപ്‌ടോപ്പ് ഉപയോഗിക്കരുത് എന്നതാണ്. 100 ദിവസത്തേക്ക് എല്ലാ ദിവസവും ഒൻപത് മണിക്കൂർ ഉറങ്ങിയതിന്റെ ഡേറ്റ സ്റ്റാർട്ടപ്പുമായി പങ്കിട്ടുകഴിഞ്ഞാൽ കമ്പനി ഒരു ലക്ഷം ഡോളർ സ്റ്റൈപ്പന്റ് വാഗ്ദാനം ചെയ്യും.

 

നമ്മുടെ ജീവിതത്തിൽ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെ പ്രധാന ഭാഗമാണ് ഉറക്കമെന്ന് രാമലിംഗഗൗഡ പറഞ്ഞു. സ്റ്റാർട്ടപ്പ് ‘ജോലി ചെയ്യാനുള്ള അവകാശം’ എന്ന പ്രചാരണവും നടത്തുന്നുണ്ട്. ഓഫിസുകളിൽ സിയസ്റ്റ റൂമുകളും ഇത് സ്ഥാപിക്കും. ജീവനക്കാരുടെ ക്ഷേമത്തിനായി സഹകരിക്കുന്നതിന് റെന്റോമോജോ, ക്ലൗഡ്നൈൻ ആശുപത്രികളുമായി ഇവർ സഹകരിക്കുന്നുണ്ട്.

 

വേക്ക്ഫിറ്റ് നടത്തിയ സർവേയിൽ 86 ശതമാനം പേർ ഒരു നാപ് റൂമിനെ ശക്തമായി വാദിച്ചു. ഇത് ഉൽ‌പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com