ADVERTISEMENT

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. ജനുവരി 19 മുതൽ 22 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. 'റിപ്പബ്ലിക് ഡേ സെയിൽ ' വിൽപ്പനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

 

റെഡ്മി 8 എ, മോട്ടറോള വൺ ആക്ഷൻ, റിയൽമി 3, മോട്ടറോള വൺ വിഷൻ, ഐഫോൺ 7, ലെനോവോ എ 6 നോട്ട് എന്നിവയ്ക്ക് വൻ കിഴിവുകൾ ലഭിക്കും. നാല് ദിവസത്തെ വിൽപ്പനയിൽ ഐഫോണുകൾക്കും ഇളവുകളുണ്ട്. ഫ്ലിപ്കാർട്ട് വിൽപ്പനയിൽ ബ്ലോക്ക്ബസ്റ്റർ ഡീലുകൾ, റഷ് അവേഴ്സ്, പ്രൈസ് ക്രാഷ് എന്നിവ കൂടാതെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിവിധ ഉൽ‌പ്പന്നങ്ങൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

 

ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ സ്മാർട് ഫോണുകൾക്ക് തന്നെയാണ് കാര്യമായ ഓഫർ നൽകുന്നത്. 6,499 രൂപ വിലയുള്ള റെഡ്മി 8 എ 5,999 രൂപയ്ക്ക് വങ്ങാം. 10,999 രൂപയ്ക്ക് വിറ്റിരുന്ന മോട്ടറോള വൺ ആക്ഷനും 8,999 രൂപയ്ക്ക് ഓഫർ വിലയിൽ ലഭിക്കും. ആപ്പിൾ ഐഫോണിനായി തിരയുന്ന ഉപഭോക്താക്കൾക്ക് ഐഫോൺ 7 കുറഞ്ഞ വിലയ്ക്കും ലഭിക്കും. നിലവിൽ 27,999 രൂപ വിലയുള്ള ഐഫോൺ 7 (32 ജിബി സ്റ്റോറേജ്) പ്രത്യേക സെയിലിൽ 24,999 രൂപയ്ക്ക് വാങ്ങാം.

 

ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്കും വൻ ഓഫർ നൽകുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആക്‌സസറികൾക്കും 80 ശതമാനം വരെ കിഴിവ്, സ്മാർട് വാച്ചുകൾക്ക് 50 ശതമാനം വരെ കിഴിവ്, ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 70 ശതമാനം വരെ കിഴിവ്, ടിവികൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 75 ശതമാനം വരെ കിഴിവ് ലഭിക്കും. എയ്സർ സ്വിഫ്റ്റ് 3 ലാപ്‌ടോപ്പ്, ആപ്പിൾ വാച്ച് സീരീസ് 3, ആപ്പിൾ എയർപോഡുകൾ എന്നിവ വിൽപ്പന സമയത്ത് ആകർഷകമായ വിലയിൽ ലഭിക്കും. എയ്സർ, എച്ച്പി, ഡെൽ, ലെനോവോ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും 45 ശതമാനം വരെ കിഴിവ് ലഭിക്കും.

 

ഡി‌എസ്‌എൽ‌ആറുകളിലും ഡിജിറ്റൽ ക്യാമറകളിലും കിഴിവ് തേടുന്ന ഉപഭോക്താക്കൾക്കും മികച്ച ഓഫറുകളാണ് ലഭിക്കുക. ഇതുപോലെ, ആപ്പിൾ ഐപാഡ് മിനി, ആപ്പിൾ ഐപാഡ് എയർ, ആപ്പിൾ ഐപാഡ് പ്രോ, വാവെയ് എം 5 ലൈറ്റ്, ഓണർ മീഡിയപാഡ് ടി 3 തുടങ്ങിയ ടാബ്‌ലെറ്റുകൾക്കും ആകർഷകമായ ഡീലുകളും ഓഫറുകളും ലഭിക്കും. ഗെയിമർമാർക്ക് വിവിധ പിസി, കൺസോൾ ഗെയിമുകൾ, ഗെയിമിങ് ഹെഡ്‌സെറ്റുകൾ, ഗെയിമിങ് മൗസുകൾ എന്നിവയിൽ കിഴിവുകൾ ലഭിക്കും.

 

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകും. തിരഞ്ഞെടുത്ത ഉൽ‌പ്പന്നങ്ങളിൽ‌ പ്രീ-ബുക്കിങുകൾ‌ ജനുവരി 15 മുതൽ 17 വരെ ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com