ADVERTISEMENT

മുൻനിര ഓൺലൈൻ ടാക്സി സർവീസായ ഊബർ മറ്റൊരു സർവീസ് കൂടി തുടങ്ങിയതായി വെളിപ്പെടുത്തി ട്വിറ്റർ ഉപയോക്താവ്. ‘വാക്കിംഗ് ബഡ്ഡി’ എന്ന ഓപ്ഷനാണ് ഊബർ നൽകുന്നത്. അതായത് യാത്രയിൽ കൂടെ നടക്കാൻ ഒരാളെ ഊബർ നൽകും. ഒരു ട്വിറ്റർ ഉപയോക്താവാണ് ഊബറിന്റെ പുതിയ ഓപ്ഷൻ കാണിക്കുന്ന സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. 

 

പോസ്റ്റ് ചെയ്ത ഉടനെ ട്വീറ്റ് വൈറലായി. നിരവധി രസകരമായ പ്രതികരണങ്ങളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. ട്വിറ്ററിന് പുറമെ മറ്റു സോഷ്യൽ മീഡിയകളിലും സ്ക്രീൻ ഷോട്ട് ഹിറ്റാണ്. ഈ സേവനം കൊണ്ട് ഊബർ എന്താണ് അർഥമാക്കുന്നത് എന്നാണ് മിക്കവരും ആശ്ചര്യത്തോടെ ചോദിക്കുന്നത്.

 

‘Lmfao വാക്കിംഗ് ബഡ്ഡി?’ എന്ന കുറിപ്പോടെയാണ് ട്വിറ്റർ ഉപയോക്താവ് സ്ക്രീൻഷോട്ട് പങ്കിട്ടത്. ചിത്രത്തിൽ ഊബർ എക്സ്, പൂൾ എന്നിവയ്‌ക്ക് പുറമേ, മൂന്നാമത്തെ ഓപ്ഷനും ദൃശ്യമാണ്. മൂന്നാമത്തെ ഓപ്ഷൻ ‘വാക്കിംഗ് ബഡ്ഡി’ എന്നാണ്. വാക്കിംഗ് ബഡ്ഡി ഐക്കണിൽ രണ്ട് പേർ കൈ പിടിച്ചിരിക്കുന്നതായി കാണിക്കുന്നു. ഇതിലുപരിയായി, ‘വാക്കിംഗ് ബഡ്ഡി’ യ്ക്കുള്ള നിരക്കും കാണിക്കുന്നുണ്ട്.

 

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ പോസ്റ്റിന് രണ്ടര ലക്ഷത്തോളം ലൈക്കുകളും 72,000 ലധികം റീട്വീറ്റുകളുമാണ് ലഭിച്ചത്. ആളുകളിൽ നിന്ന് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എല്ലാ വിനോദങ്ങളിൽ പങ്കുചേരാൻ ഊബറും തീരുമാനിച്ചു എന്നതായിരുന്നു ഒരു പ്രതികരണം. 

 

എന്നാൽ, ഊബർ ‘വാക്കിംഗ് ബഡ്ഡി’ സേവനം വാഗ്ദാനം ചെയ്യുന്നുണ്ടോ? ചിത്രത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ ഫോട്ടോയിലെ സ്ഥാനം ന്യൂയോർക്ക് സിറ്റിയിൽ സ്ഥിതിചെയ്യുന്ന ലാഗ്വാർഡിയ വിമാനത്താവളമാണെന്ന് വെളിപ്പെടുത്തുന്നു. പ്രദേശത്തെ ഊബെറിന്റെ വെബ്‌സൈറ്റിൽ നടത്തിയ അന്വേഷണത്തിൽ ‘വാക്കിംഗ് ബഡ്ഡി’ എന്നൊരു ഓപ്ഷൻ ഇല്ലെന്നും ചിലർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com