ADVERTISEMENT

എഐ അഥവാ നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെർച്വൽ പൊലീസ് ഓഫിസറെ അവതരിപ്പിച്ച് ന്യൂസീലൻഡ് പൊലീസ്. എല്ല എന്നു പേരിട്ടിരിക്കുന്ന എഐ ഓഫിസർ കഴിഞ്ഞയാഴ്ച പൊലീസ് ആസ്ഥാനത്ത് ജോലിയിൽ പ്രവേശിച്ചു. എഐ സാങ്കേതികവിദ്യയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ന്യൂസീലൻഡ് രാജ്യത്തെ കമ്പനികളുടെ സഹായത്തോടെയാണ് എഐ ഓഫിസറെ നിർമിച്ചെടുത്തത്. 

സന്ദർശകരെ സ്വീകരിക്കുക, അവരുടെ ആവശ്യം ചോദിച്ചറിഞ്ഞ ശേഷം ഓഫിസർമാരുടെ അടുത്തേക്ക് അയയ്ക്കുക, സന്ദർശകരെപ്പറ്റി ഓഫിസർമാരെ ധരിപ്പിക്കുക തുടങ്ങിയവയാണ് റിയൽടൈം അനിമേറ്റഡ് ഓഫിസർ ചെയ്യുന്ന ജോലികൾ. ആദ്യഘട്ടത്തിലെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും അടുത്ത പോസ്റ്റിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com