ADVERTISEMENT

ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവർ ചില പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണ്. വിപണിയിലെ വൻ പ്രതിസന്ധി മറികടക്കാൻ മിക്ക കമ്പനികളും നിരക്കുകൾ കൂട്ടുന്നുണ്ട്. മുൻനിരയിലുളള ജിയോയും പ്ലാനുകൾ പരിഷ്കരിക്കുന്നത് നിർത്താനുള്ള മാനസികാവസ്ഥയിലല്ല. ടെലികോം ഓപ്പറേറ്റർ ഇത്തവണ വാർഷിക പ്ലാനിന്റെ വില കൂട്ടുകയും കാലയളവ് പരിഷ്കരിക്കുകയും ചെയ്തു. 

 

നേരത്തെ ജിയോയുടെ വാർഷിക പ്ലാൻ 2,199 രൂപയായിരുന്നു. എന്നാൽ, പുതുവർഷത്തിന് മുൻപായി പ്ലാൻ വില പരിമിതമായ കാലയളവിൽ 2,020 രൂപയായി കുറച്ചിരുന്നു. പരിമിതമായ കാലയളവ് ഓഫർ ഇപ്പോൾ അവസാനിച്ചു. റിലയൻസ് ജിയോ വാർഷിക പ്ലാനിന്റെ വില കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ അതേപടി തുടരും. ടെലികോം ഓപ്പറേറ്റർ പ്ലാനിന്റെ വില വർധിപ്പിച്ചെങ്കിലും കാലയളവ് കുറച്ചു. ജിയോയുടെ വാർഷിക പ്ലാനിന്റെ വില ഇപ്പോൾ 2,121 രൂപയാണ്.

 

പുതുക്കിയ 2,121 രൂപ പ്ലാൻ പ്രകാരം ജിയോ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കും. ഒരു വർഷം മൊത്തം 504 ജിബി ഡേറ്റ. മറ്റ് പ്ലാനുകൾക്ക് സമാനമായി ഇത് ജിയോ വോയ്‌സ് കോളിംഗിന് പരിധിയില്ലാത്ത സേവനം വാഗ്ദാനം ചെയ്യുന്നു. പക്ഷേ, ജിയോ ഇതര കോളുകൾക്ക് ഒരു വർഷത്തേക്ക് 12,000 മിനിറ്റ് ആണ് നൽകുന്നത്. കൂടാതെ, പ്രതിദിനം 100 എസ്എംഎസുകളും ജിയോ സിനിമ ഉൾപ്പെടെ എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും ആക്സസ് നൽകുന്നു. ജിയോ ടിവിയും ലഭിക്കും.

 

പുതുക്കിയ പ്ലാൻ 2020 രൂപ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ കാലാവധി 29 ദിവസം കുറവാണ്. 2,121 രൂപ പ്രീപെയ്ഡ് പ്ലാൻ 365 രൂപയ്ക്ക് പകരം 336 ദിവസത്തെ കാലാവധിയാണ് വാഗ്ദാനം ചെയ്യുന്നത്. മുമ്പത്തെ 2,020 രൂപ പ്ലാൻ 365 ദിവസം കാലാവധി വാഗ്ദാനം ചെയ്തിരുന്നു.

 

എന്നാൽ, എയർടെല്ലിന്റെ വാർഷിക പ്ലാനിന് 2,398 രൂപയും വോഡഫോണിന്റെ വാർഷിക പ്ലാനിന് 2,399 രൂപയുമാണ് വില. എയർടെൽ, വോഡഫോൺ പ്ലാൻ 365 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നു. 2,398 രൂപയ്ക്ക് എയർടെൽ ഉപയോക്താക്കൾക്കും മറ്റ് നെറ്റ്‌വർക്ക് ഉപയോക്താക്കൾക്കും പരിധിയില്ലാത്ത കോളിംഗ് ലഭിക്കുന്നു, പ്രതിദിനം 1.5 ജിബി, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. മൊത്തം 547.5 ജിബി 4ജി ഡേറ്റ ബെനിഫിറ്റ് എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. വാർഷിക 2,399 രൂപ പദ്ധതിയിൽ വോഡഫോൺ എയർടെല്ലിന്റെ അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വോഡഫോൺ ഉപയോക്താക്കൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ദിവസവും 1.5 ജിബി (മൊത്തം 547.5 ജിബി ഡേറ്റ), എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com