ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ഭൂരിഭാഗം രാജ്യങ്ങളും കൊറോണ ഭീതിയിലാണ്. ചൈന, അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, ഇന്ത്യ തുടങ്ങി ലോകശക്തികളെല്ലാം കൊറോണയെ എങ്ങനെ നേരിടാമെന്ന് അന്വേഷിക്കുകയാണ്. ശനിയാഴ്ചത്തെ റിപ്പോർട്ടുകൾ പ്രകാരം 5402 പേർ മരിച്ചു, 141,506 പേർ രോഗബാധിതരാണ്. എന്നാൽ, ഇത്രയും ഭീഷണിയായ കില്ലര്‍ കോവിഡി19 വൈറസ് എവിടെ നിന്നാണ് വന്നത്. ഇതു തന്നെയാണ് സേർച്ച് എൻജിൻ ഗൂഗിളിലും അന്വേഷണം നടക്കുന്നത്.

 

google-trend

‘coronavirus from’ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്യുമ്പോൾ തന്നെ നിരവധി ഓപ്ഷനുകളാണ് വരുന്നത്. കൂടുതൽ പേർ തിരച്ചിൽ നടത്തുന്ന കാര്യങ്ങളാണ് ഗൂഗിൾ ഓപ്ഷനായി നൽകുക. കൊറോണവൈറസ് എവിടെ നിന്ന് എന്നത് തന്നെയാണ് ആദ്യ ഓപ്ഷൻ. തൊട്ടുതാഴെ: മൃഗങ്ങളിൽ നിന്ന്, വവ്വാലിൽ നിന്ന്, ചൈനയില്‍ നിന്ന്, പാമ്പുകളിൽ നിന്ന്, ലാബിൽ നിന്ന്, വവ്വാൽ സൂപ്പിൽ നിന്ന്, സീഫുഡ്, മൽസ്യം എന്നിവയാണ് പ്രധാന ഓപ്ഷനുകൾ. ഈ ഓപ്ഷനുകളെല്ലാം നിരവധി വ്യാജ വാർത്തകളുടെയും ഭാഗമാണ്.

 

‘coronavirus from’ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് ഇറ്റലിക്കാര്‍ തന്നെ. പിന്നാലെ ഇസ്രയേൽ, സിംഗപ്പൂർ, നോര്‍വെ, സ്പെയിൻ രാജ്യങ്ങളാണ്. ജനുവരി 21 നാണ് വൈറസിന്റെ ഉറവിടം തേടി ഓൺലൈൻ ഉപയോക്താക്കൾ ഗൂഗിളിനെ സമീപിക്കാൻ തുടങ്ങിയത്. മാർച്ച് 11 നാണ് വൈറസ് വന്ന വഴി തേടിയുള്ള അന്വേഷണം ഏറ്റവും മുകളിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com