ADVERTISEMENT

കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി റിലയൻസ് ജിയോ 'വർക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ചു. പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റാ ലഭിക്കും. 100% ഡാറ്റാ ഉപഭോഗം പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.

 

ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്‌സ് കോളുകൾക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡാറ്റ വൗച്ചർ പ്ലാനുകൾ അപ്‌ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതൽ ഡാറ്റയും സൌജന്യ ജിയോ ഇതര വോയ്‌സ് കോൾ മിനിറ്റുകളും ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു ജിയോ ഉപഭോക്താവിന് ഒരു സജീവ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ 4 ജി ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com