ADVERTISEMENT

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിഡിയോ ചാറ്റ് ആപ്ലിക്കേഷൻ സൂം പ്രശസ്തി നേടി. ആപ്പിന്റെ ഉയർച്ചയ്‌ക്കൊപ്പം തന്നെ നിരവധി സൈബർ സുരക്ഷയും സ്വകാര്യത പഴുതുകളും ആപ്ലിക്കേഷനിൽ കണ്ടെത്തുകയും ചെയ്തു. ഇത് ടെക് ലോകത്ത് വൻ വിവാദവുമായിരിക്കുകയാണ്.

 

ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡേറ്റയും സ്വകാര്യ വിഡിയോകളും ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നു എന്നാണ്. പാസ്‌വേഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ വെബ്‌ക്യാം മുതൽ മൈക്രോഫോൺ വരെ ലഭ്യമായിട്ടുള്ള എല്ലാ സംയോജിത ഡേറ്റയും ചോർത്തിയിട്ടുണ്ട്. ആപ്ലിക്കേഷന്റെ വൻ സുരക്ഷാവീഴ്ചയാണ് ഇത് കാണിക്കുന്നത്. 

 

ഹാക്ക് ചെയ്ത ഡേറ്റ എല്ലാം ഇപ്പോൾ ഡാർക്ക് വെബിൽ വിൽക്കുന്നുണ്ടെന്ന് ഹാക്കറുമായി മദർബോർഡ് നടത്തിയ അഭിമുഖം വെളിപ്പെടുത്തുന്നു. അഭിമുഖം അനുസരിച്ച്, ഹാക്കർ ബ്ലാക്ക് മാർക്കറ്റിൽ സൂമിൽ കണ്ടെത്തിയ ഡേറ്റകൾ വിൽക്കുകയും ചെയ്തിട്ടുണ്ട്. സൂം ഡേറ്റ 5,000 ഡോളർ (3.8 ലക്ഷം രൂപ) മുതൽ 30,000 ഡോളറിന് വരെ (22.8 ലക്ഷം രൂപ) വിൽക്കുന്നുവെന്നും ഹാക്കർ പറയുന്നുണ്ട്. 

 

സൂം ബോംബിംഗിനും ( ക്രമരഹിതമായി ഉപയോക്താക്കൾ ഒരു വിഡിയോ കോൺഫറൻസിൽ നുഴഞ്ഞുകയറുന്നത്) ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫെയ്സ്ബുക്കിലേക്ക് ഉപയോക്തൃ ഡേറ്റ കൈമാറ്റം ചെയ്യുന്നതിനോടൊപ്പം വിൻഡോസ് ഉപയോക്തൃ ഡേറ്റയും പാസ്‌വേഡും മോഷ്ടിക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന സുരക്ഷാപിഴയും സൂം വിഡിയോ കോള്‍ ആപ്പിലുണ്ടെന്ന് കണ്ടെത്തി. നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് ഗൂഗിൾ ഉൾപ്പടെയുള്ള പല ടെക് കമ്പനികളും സൂം ആപ്പ് ഉപേക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com