ADVERTISEMENT

പൊതുജനങ്ങളുടെ വികാരത്തോട് പ്രതികരിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ചൈനയിൽ നിർമിച്ച പുതിയ വൈദ്യുത മീറ്റർ സ്ഥാപിക്കുന്നത് സംസ്ഥാന വൈദ്യുതി വകുപ്പ് നിരോധിച്ചതായി പ്രഖ്യാപിച്ചു. വൈദ്യുതി വകുപ്പിന്റെ വക്താവ് പറയുന്നതനുസരിച്ച്, ‘ചൈനീസ് മീറ്റർ സ്ഥാപിക്കുന്നത് സംസ്ഥാനത്തുടനീളം നിരോധിച്ചിരിക്കുന്നു. ചൈനീസ് മീറ്ററുകളുടെയും ഉപകരണങ്ങളുടെയും ഓർഡറുകളെക്കുറിച്ചും കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈനീസ് വസ്തുക്കളുടെ കരാറുകളെക്കുറിച്ചും സർക്കാർ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.’

 

അഖിലേന്ത്യാ പവർ എൻജിനീയേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ശൈലേന്ദ്ര ദുബെ തീരുമാനത്തെ സ്വാഗതം ചെയ്തു. ‘പവർ പ്ലാന്റുകൾക്ക് വേണ്ട ഉൽപ്പന്നങ്ങൾ, ട്യൂബുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ വിലകുറഞ്ഞതിനാൽ ചൈനയിൽ നിന്നാണ് കൊണ്ടുവരുന്നത്. എന്നാൽ ചൈനീസ് ഉപകരണങ്ങളുടെ ഗുണനിലവാരം മികച്ചതല്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.

 

വൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പൊതുമേഖലാ കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ഭെൽ) നിന്ന് വാങ്ങണമെന്ന് അവരുടെ അസോസിയേഷൻ ആവശ്യപ്പെടുന്നു. ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) എന്ന ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചൈനീസ് മീറ്ററിന്റെ പ്രവർത്തനത്തെക്കുറിച്ച് ഉപയോക്താക്കൾ പരാതിപ്പെടുകയും അവ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ട് കുറച്ച് കാലമായി. ഉപഭോഗത്തിൽ മാറ്റമില്ലെങ്കിലും വൈദ്യുതി ബില്ലുകൾ ഏകദേശം 60 ശതമാനം ഉയരുന്നുണ്ടെന്നും ആരോപണമുണ്ട്.

English Summary: Yogi bans use of Chinese power meters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com