sections
MORE

മുന്നറിയിപ്പ്! 20 കമ്പനികൾക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം

Huawei-cfo
SHARE

വാവെയ് ഉൾപ്പെടെ 20 മുൻനിര കമ്പനികൾ ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മിക്ക ചൈനീസ് കമ്പനികൾക്കും സൈന്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. യുഎസ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം ഈ പട്ടികയിൽ വിഡിയോ നിരീക്ഷണ സ്ഥാപനമായ ഹിക്വിഷൻ, ചൈന ടെലികോംസ്, ചൈന മൊബൈൽ, എവിഐസി എന്നിവയും ഉൾപ്പെടുന്നു.

ചൈനീസ് കമ്പനികൾക്കെതിരായ ഈ കണ്ടെത്തൽ പുതിയ യുഎസ് സാമ്പത്തിക ഉപരോധത്തിന് അടിത്തറയിടുമെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാ കാരണങ്ങളാൽ വാവെയ് കമ്പനിയെ തടയാൻ മറ്റ് രാജ്യങ്ങളോടും യുഎസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്.

തന്ത്രപ്രധാനമായ സാങ്കേതികവിദ്യ ചൈനീസ് മിലിട്ടറിയിലേക്ക് കൈമാറുന്നതിൽ അത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് കോൺഗ്രസ് കമ്മിറ്റികൾ, യുഎസ് ബിസിനസുകൾ, നിക്ഷേപകർ, ചൈനീസ് കമ്പനികളുടെ മറ്റ് പങ്കാളികൾ എന്നിവരെ അറിയിക്കാനാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് കരുതുന്നത്. പട്ടികയിൽ ഉള്‍പ്പെടുന്ന കമ്പനികളുടെ ലിസ്റ്റ് ഇനിയും കൂടാൻ സാധ്യതയുണ്ട്.

അമേരിക്കയിൽ സജീവമായിരിക്കുന്ന ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിതമോ ആയ സ്ഥാപനങ്ങളെ കണ്ടെത്തി നിരീക്ഷിക്കേണ്ടത് പ്രതിരോധ വകുപ്പിന്റെ ചുമതലയാണ്. ചൈനീസ് കമ്പനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻ പാർട്ടികളുടെയും നിയമനിർമാതാക്കളിൽ നിന്ന് പെന്റഗണിന് സമ്മർദ്ദമുണ്ടായിരുന്നു.

സൈനിക ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി യുഎസ് സാങ്കേതികവിദ്യ മോഷ്ടിക്കുകയായിരുന്നോ എന്നും സൈനിക ആവശ്യങ്ങൾക്കായി ഉയർന്നുവരുന്ന സിവിലിയൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് ചൈനീസ് കോർപ്പറേഷനുകളെ നിയോഗിച്ചിട്ടുണ്ടോ എന്നും വിലയിരുത്താൻ അവലോകനങ്ങൾ നടത്തണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടു.

English Summary: Trump administration says Huawei, Hikvision backed by Chinese military

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA