ADVERTISEMENT

ജിയോ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡേറ്റയും വോയ്‌സ് കോളിങും രണ്ടു ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിയോഫൈബർ ഉപയോക്താക്കൾക്ക് ഉണ്ടായ അസൗകര്യം പരിഹരിക്കുന്നതിനാണിത്. ജിയോഫൈബർ ഉപഭോക്താക്കൾക്ക് ഏത് സമയത്തും മൈജിയോ ആപ്ലിക്കേഷനിലൂടെ ഈ ഓഫർ നേടാൻ കഴിയും.

 

ഡൽഹിയിലെ ഉപയോക്താക്കൾക്ക് നഷ്ടപരിഹാര പ്ലാൻ ലഭിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ സാധുതയുള്ള പ്ലാൻ പരിധിയില്ലാത്ത വോയ്‌സ്, പരിധിയില്ലാത്ത ഡേറ്റ, 2 ദിവസ കാലയളവിൽ പ്രീമിയം ഒടിടി ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

 

2 ദിവസത്തെ കോംപ്ലിമെന്ററി പ്ലാൻ വരുന്നതോടെ നിലവിലെ ബിൽഡ് പ്ലാനിന്റെ ഉപയോഗം താൽക്കാലികമായി നിർത്തും. കൂടാതെ 2 ദിവസത്തെ കാലാവധി കഴിയുന്നതുവരെ നിലവിലുള്ള പ്ലാനിൽ നിന്ന് ഒരു ഡേറ്റയും കുറയ്ക്കില്ല. മറ്റൊരു മെസേജിൽ ജിയോ ഫൈബർ ഇങ്ങനെ പറയുന്നു, ‘പ്രിയ ഉപഭോക്താവേ, ഞങ്ങൾ ഒരു ഉപഭോക്തൃ-താൽപ്പര്യമുള്ള ഓർഗനൈസേഷനായതിനാൽ എല്ലായ്പ്പോഴും നിങ്ങൾക്ക് മികച്ച സേവനം നൽകാൻ ജിയോ ശ്രമിക്കും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിങ്ങൾക്ക് ജിയോഫൈബർ സേവനങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഇതിന് പകരമായി, ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ നഷ്ടപരിഹാരമെന്ന നിലയിൽ, നിങ്ങളുടെ അക്കൗണ്ടിന് 2 ദിവസത്തേക്ക് അൺലിമിറ്റഡ് ഡേറ്റയും കോളും നൽകുന്നു.’

 

ജൂൺ അവസാന വാരത്തിൽ, ജിയോ ചില ഉപയോക്താക്കൾക്ക് 2 ജിബി കോംപ്ലിമെന്ററി ഡേറ്റ വാഗ്ദാനം ചെയ്തിരുന്നു. പ്ലാനിന്റെ കാലാവധി 4 ദിവസമായിരുന്നു. മാർച്ച് അവസാനം മുതൽ കഴിഞ്ഞ നാല് മാസമായി ഉപയോക്താക്കൾക്കായി ഈ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ കോംപ്ലിമെന്ററി ക്രെഡിറ്റ് ഡേറ്റ ഉണ്ടോയെന്ന് പരിശോധിക്കാൻ, ഉപയോക്താക്കൾ മൈപ്ലാൻ, മൈസ്റ്റേറ്റ്മെന്റിൽ പരിശോധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com