ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ആരൊക്കെ എവിടെയൊക്കെ പോകുന്നു, വരുന്നു എന്നു കണ്ടെത്തി കൊറോണവൈറസിനെ പ്രതിരോധിക്കുക എളുപ്പമുള്ള കാര്യവുമല്ല. ചില കടകളും മറ്റു സ്ഥാപനങ്ങളും വരുന്നവരുടെയും പോകുന്നവരുടെയും പേരും വിവരങ്ങളും എഴുവതിവയ്ക്കുന്നുണ്ടെങ്കിലും മിക്കതും തെറ്റായാണ് രേഖപ്പെടുന്നത്. ഇതിനാലാണ് ഹരിപ്പാട്ടെ തുണിക്കടയിൽ എം.എസ്. ധോനിയും വന്നുപോയി എന്ന് രേഖപ്പെടുത്തിയത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയൊരു ടെക് വിദ്യയാണ് ബുസിബീ ടെക്നോളജീസ് അവതരിപ്പിക്കുന്നത്.

കടയിലെത്തുന്നവര്‍ എല്ലാം മിസ്ഡ് കോൾ വഴി പാസ് സ്വന്തമാക്കി അകത്തേക്ക് പ്രവേശിക്കുന്ന രീതിയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കടയിലോ ഓഫിസിലോ പ്രവേശിക്കുന്നവർ ഇനി കോവിഡ് ജാഗ്രതയുടെ ഭാഗമായി റജിസ്റ്ററിൽ പേരും വിലാസവും ഫോൺ നമ്പറും എഴുതേണ്ടതില്ല.

മിസ്ഡ് കോൾ വഴി ഡേറ്റ കൃത്യമായി രേഖപ്പെടുത്തി കോൺടാക്ട് ട്രെയ്‌സിങ് എളുപ്പമാക്കാൻ സാധിക്കും. ഒരേ പേനയും ബുക്കും പലരും ഉപയോഗിച്ച് കോവിഡ് പകരുന്നത് തടയുവാനും ഇതുവഴി സാധിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം നിർബന്ധമായ സന്ദർശക വിവര ശേഖരണം ഇപ്പോൾ പ്രമുഖ സ്ഥാപനങ്ങൾ മിസ്ഡ് കോളിലൂടെയാണ് നടത്തുന്നത്.

സ്ഥാപനങ്ങളിൽ വരുന്ന സന്ദർശകരുടെ വിവരങ്ങളും ഒരു മിസ്ഡ് കോൾ വഴി ശേഖരിക്കാൻ കഴിയുമെന്നാണ് ബുസിബീ അവകാശപ്പെടുന്നത്. ഈ സംവിധാനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ 9072670612 ലേക്ക് ഒരു മിസ്ഡ് കോൾ ചെയ്ത് നിങ്ങൾക്ക് വരുന്ന SMS ലിങ്ക് ഉപയോഗിക്കാം.

ഒരു മിസ്സ്ഡ് കോൾ !! കോൺടാക്ട് ട്രെയ്‌സിംഗ് ഇനി എന്തെളുപ്പം !! ഒരേ പേനയും ബുക്കും പലരും ഉപയോഗിച്ച് കോവിഡ് പകരുന്നത്...

Posted by BuziBee Technologies Private Limited on Monday, 31 August 2020

ഷോപ്പിൽ കയറുന്നതിന് മുൻപ് നിങ്ങളുടെ ഇ–പാസ് ഉറപ്പാക്കുക എന്ന് മിക്ക പ്രമുഖ സ്ഥാപനങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ഒരു നമ്പറിലേക്ക് മിസ്ഡ്കോൾ ചെയ്യുക. ഉടൻ തന്നെ നിങ്ങൾക്കൊരു എസ്എംഎസ് ലഭിക്കും. അതിലെ ഘട്ടങ്ങൾ പാലിക്കുക എന്നതാണ് ഇ–പാസ് നോട്ടീസിൽ പറയുന്നത്. ശീമാട്ടി, ജോസ്കോ പോലുള്ള വൻകിട വ്യാപാര സ്ഥാപനങ്ങൾ ഈ സംവിധാനം ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്.

English Summary: E-pass for entering the Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com