sections
MORE

ആമസോണിൽ വൻ ഓഫർ ‘ഉത്സവം’, വിൽ‍പ്പനയ്ക്ക് മണിക്കൂറുകൾ മാത്രം, ഫോണുകൾക്ക് വൻ വിലക്കുറവ്

amazon-sale
SHARE

ഒട്ടേറെ ഉൽപന്നങ്ങൾക്കു വൻ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോൺ വതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം. പ്രൈം അംഗത്വമുള്ളവർക്ക് വെള്ളിയാഴ്ച മുതൽ ഫെസ്റ്റിവലിൽ പങ്കെടുക്കാം. സ്മാർട് ഫോൺ, ലാർജ് അപ്ലയൻസസ്, ടിവി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം ആൻഡ് കിച്ചൻ ഉൽപന്നങ്ങൾ, പലചരക്ക് തുടങ്ങിയ വിഭാഗങ്ങളിലായി ഒട്ടേറെ ഉൽപന്നങ്ങളാണ് വിലപനയ്ക്കെത്തുക. മുൻനിര ബ്രാൻഡുകളുടേത് ഉൾപ്പെടെ 900 പുതിയ ഉൽപന്നങ്ങളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആദ്യമായി അവതരിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ ഓഫറുകൾ ഉണ്ടാകും. 

വീട്ടിൽ സുരക്ഷിതമായി ഇരുന്നു ജോലി ചെയ്യുന്നതിനും നിത്യ ജീവിതം സുഗമമാക്കുന്നതിനും ആവശ്യമായ ലാപ്ടോപ്പ്, ടാബ്‌ലറ്റ്, ഫർണിച്ചർ, ഹെഡ്ഫോൺ, എയർ പ്യൂരിഫയർ, ടിവി, വാഷിങ് മെഷീൻ, ഡിഷ് വാഷർ, ഫാഷൻ, ബ്യൂട്ടി ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ആകർഷകമായ ഓഫറുകൾ ഉണ്ട്. ഉപഭോക്താക്കൾക്കു വൈവിധ്യമാർന്ന ഉൽപന്നങ്ങൾ എത്തിക്കാൻ ലോക്കൽ ഷോപ്സ്, ആമസോൺ ലോഞ്ച് പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗർ എന്നി പദ്ധതികളിലൂടെ ഒട്ടേറെ ചെറുകിട സംരംഭകരെ സജ്ജരാക്കിയിട്ടുണ്ട്. 

വൺപ്ലസ്, സാംസങ്, ഷഓമി, ആപ്പിൾ, ഒപ്പോ, വിവോ, ഓണർ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾക്ക് 40 %വരെ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡിനും ഇഎംഐ ട്രാൻസാക്‌ഷനും തൽസമയം 10 ശതമാനം കിഴിവ് ലഭിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും ബജാജ് ഫിൻസെർവിലും നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. എക്സ്ചേഞ്ച് ഓഫറും ലഭ്യം. മറ്റു ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ആകർഷകമായ ഓഫറുകൾ ഉണ്ട്. ആമസോൺ പേ യുപിഐ ഉപയോഗിച്ച് പണം അടച്ചാൽ ദിവസേന 500 രൂപ ഷോപ്പിങ് റിവാർഡ്സ് നേടാനും അവസരം. ആമസോൺ പേ ലേറ്റർ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡ് എന്നിവ ഉപയോഗപ്പെടുത്തി ബജറ്റിനെ കുറിച്ച് ആശങ്കയില്ലാതെ ഉൽപന്നങ്ങൾ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ഷോപ്പിങ് നടത്താം. 

ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകുന്ന ഉയർന്ന ഡിമാൻഡ് നേരിടാൻ ശക്തമായ വിതരണ ശൃംഖലയാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. 200 ഡെലിവറി സ്റ്റേഷനുകൾ പുതിയതായി തുടങ്ങി. പതിനായിരത്തിലേറെ ഡെലിവറി പാർട്ണർമാരാണ് ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുക. 15 സംസ്ഥാനങ്ങളിലായി അറുപതിലേറെ ഫുൾഫിൽമെന്റ് കേന്ദ്രങ്ങളും ആമസോൺ ഒരുക്കിയിട്ടുണ്ട്. കൂടാതെ 5 പുതിയ സോർട്ടിങ് കേന്ദ്രങ്ങൾ കൂടി ആമസോൺ പ്രഖ്യാപിച്ചു. 

ഫെസ്റ്റിവൽ സീസണിന്റെ ഭാഗമായി ഒരു ലക്ഷത്തോളം താൽക്കാലിക തൊഴിലവസരമാണ് സൃഷ്ടിക്കപ്പെടുകയെന്നും ആമസോൺ അറിയിച്ചു. ചെറുകിട സംരംഭകരുടെ 4 കോടി ഉൽപന്നങ്ങൾ, 100 നഗരങ്ങളിൽ നിന്നുള്ള 20000 പ്രാദേശിക കടകളിലെ സേവനങ്ങൾ എന്നിവ ഫെസ്റ്റിവലിൻറെ ഭാഗമായ ലഭ്യമാകും.

English Summary: Amazon Great Indian Festival 2020 sale

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA