ADVERTISEMENT

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ (Vi) നെറ്റ്‌വർക്കുകൾ വീണ്ടും നിശ്ചലമായി. ദക്ഷിണേന്ത്യയിലാണ് നെറ്റ്‌വർക്ക് പ്രശ്നം കാര്യമായി നേരിട്ടത്. കമ്പനിക്ക് ഏറ്റവും കൂടുതൽ വരിക്കാരുള്ള സർക്കിളായ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ നെറ്റ്‌വർക്കുകൾ പൂർണമായും പണിമുടക്കിയിരുന്നു.

 

വോഡഫോൺ ഐഡിയ നെറ്റ്‌വർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രശ്നങ്ങൾ നേരിടുന്നത്. കഴിഞ്ഞ ദിവസത്തെ നെറ്റ്‌വർക്ക് പ്രശനം കേരളത്തിലെ എല്ലാ ഉപയോക്താക്കളെയും ബാധിച്ചുവെന്നാണ് അറിയുന്നത്. അടുത്തിടെ Vi- ലേക്ക് വീണ്ടും ബ്രാൻഡുചെയ്‌ത വോഡഫോൺ ഐഡിയ തന്നെ ഇത് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ ഫൈബർ നെറ്റ്‌വർക്കിലെ തകരാറിനെ തുടർന്നാണ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിട്ടതെന്നാണ് കമ്പനി അറിയിച്ചത്. വി യുടെ ഫൈബർ നെറ്റ്‌വർക്കിൽ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂർ, ചെന്നൈ എന്നിവടങ്ങളിലാണ് കാര്യമായി പ്രശ്നം നേരിട്ടത്.

 

കേരളത്തിലേക്ക് വരുന്ന വി യുടെ ഫൈബറുകൾ നിരവധി സ്ഥലങ്ങളിൽ ഒരേസമയം വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.

 

‘Vi നെറ്റ്‌വർക്ക് / ഇന്റർനെറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് പാലക്കാട് പ്രവർത്തിക്കുന്നില്ല,’ എന്നാണ് ഒരു ഉപഭോക്താവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. സിഗ്നൽ ബാറുകൾ പോലും കാണിച്ചിരുന്നില്ല. മിക്ക സ്ഥലങ്ങളിലും ഒരു മണിക്കൂറോളം നെറ്റ്‌വർക്ക് പൂർണമായും നിശ്ചലമായിരുന്നു. കനത്ത മഴയെത്തുടർന്ന് അടുത്തിടെ പൂനെയിലും മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളിലും വി നെറ്റ്‌വർക്കുകൾ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

 

English Summary: Vodafone Idea Network Down Yet Again say Users in Kerala, Complain of Connectivity Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com