sections
MORE

സ്ട്രീമിങ് മേഖലയുടെ ചുക്കാന്‍ പിടിക്കാന്‍ റിഷി വര്‍മ

rishi-varma
SHARE

ഇന്ത്യയില്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് വിഡിയോ സ്ട്രീമിങ് സേനവങ്ങള്‍. യുട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് മുതല്‍ നിരവധി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ അനുദിനം ആകര്‍ഷിക്കപ്പെടുന്നതായി കാണാം. സ്ട്രീമിങ് മീഡിയയുടെ മുന്നേറ്റ സാധ്യതകള്‍ വ്യക്തമായി അറിയാവുന്ന ചുരുക്കം ചില വ്യക്തികളിലൊരാളായാണ് അക്കാമെയ് ടെക്നോളജീസിലെ പ്രൊഡ്കട് മാനേജരായി ജോലി ചെയ്യുന്ന റിഷി വര്‍മ. കോവിഡ് 19ന് എത്തിയതിനു ശേഷം ആളുകള്‍ ഷോപ്പിങ്, വിദ്യാഭ്യാസം മുതല്‍ ജോലി വരെയുള്ള നിരവധി കാര്യങ്ങളില്‍ ഓണ്‍ലൈനിലേക്ക് ചേക്കേറിയിരിക്കുകയാണ്. അടുത്തു വരാനിരിക്കുന്ന 5ജിയുടെ വിപ്ലവകരമായ മാറ്റങ്ങള്‍ കൂടി പരിഗണിച്ചാല്‍ ഇന്റര്‍നെറ്റില്‍ നിന്നു വേര്‍പ്പെട്ടൊരു ജീവിതം മനുഷ്യന് ഇനി സാധ്യമാകുമോ എന്ന തോന്നലുപോലും ഉണ്ടാകുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹത്തിനറിയാം.

എന്താണ് വിഡിയോ സ്ട്രീമിങ് അല്ലെങ്കില്‍ വിഡിയോ ഗെയിം സ്ട്രീമിങിന്റെ വിജയത്തിനു പിന്നിലെന്നു ചോദിച്ചാല്‍ അത് കണ്ടെന്റ് ഡെലിവറി നെറ്റ്‌വര്‍ക്‌സ് അഥവാ സിഡിഎന്‍സ് ആണെന്നായിരിക്കും റിഷിയുടെ ഉത്തരം. സിഡിഎനുകള്‍ ഉപയോഗിച്ചാല്‍ വിഡിയോ സ്ട്രീമിങ് സേനവങ്ങളുടെയും, വിഡിയോ ഗെയിമുകളുടെയും, ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളുടെയും, സാധാരണ വെബ്‌സൈറ്റുകളുടെയും എല്ലാം പ്രകടനം മെച്ചപ്പെടുത്താമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഡിജിറ്റല്‍ ബിസിനസുകള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി സൂത്രങ്ങള്‍ തന്റെ അനുഭവത്തിലൂടെ ഗ്രഹിച്ചെടുത്തയാളാണ് റിഷി.

ആരാണ് റിഷി വർമ?

തന്റെ അനുഭവജ്ഞാനം മുതലാക്കി തന്ത്രങ്ങള്‍ മെനയുന്നതില്‍ മിടുക്ക് കാണിച്ച റിഷി 2014 ലാണ് അക്കാമെയ് ടെക്‌നോളജീസിന്റെ ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ഭാഗമാകുന്നത്. കമ്പനിയിലെ മീഡിയാ ആന്‍ഡ് ഡെലിവറി വിഭാഗത്തിന്റെ പ്രൊഡക്ട് മേധാവിയായ അദ്ദേഹം ഏഷ്യാ പസിഫിക്, ജപ്പാന്‍ മേഖലകളുടെ ചുമതല കൂടി വഹിക്കുന്നു. പ്രാദേശികമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെ കീഴിലുള്ള ടീമാണ് നോക്കിനടത്തുന്നത്. പുതിയ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ അനുഭവപരിജ്ഞാനമുള്ള ആളെന്ന നിലയിലാണ് അദ്ദേഹത്തെ എതിരാളികള്‍ പോലും ബഹുമാനിക്കുന്നത്. ഡിജിറ്റല്‍ മീഡിയ രംഗത്ത് നടക്കുന്ന ഓരോ സ്പന്ദനങ്ങളെക്കുറിച്ചും ശ്രദ്ധയോടെ പഠിക്കുന്ന അദ്ദേഹം ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് എങ്ങനെ ലാഭകരമാക്കാം എന്ന കാര്യത്തിലാണ് ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. ഇതിനുള്ള തന്ത്രങ്ങള്‍ സൂക്ഷ്മമായി മെനയുന്ന തിരക്കിലാണ് അദ്ദേഹം.

ക്ലൗഡ് സുരക്ഷ, ഡിജിറ്റല്‍ മീഡിയ, ക്ലൗഡ് ഡെലിവറി, പ്രീ-സെയില്‍സ്, കീ അക്കൗണ്ട് മാനേജ്‌മെന്റ്, തുടങ്ങി നിരവധി മേഖലകളില്‍ തന്റെ മികവു തെളിയിച്ചയാളുമാണ് അദ്ദേഹം. ബാച്ചിലര്‍ ഓഫ് ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ബിരുദം നേടിയാണ് അദ്ദേഹം ഈ രംഗത്തെത്തുന്നത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ അപ്രതീക്ഷിത സ്ട്രീമിങ് കണ്ടെന്റ് ആവശ്യത്തിന് അനുസരിച്ച് ഈ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചും അദ്ദേഹം പഠിക്കുന്നു.

സിഡിഎന്നുകളെ ഉള്‍പ്പെടുത്തുക വഴി വെബ്‌സൈറ്റുകളുടെ പ്രകടനം പതിന്മടങ്ങു മെച്ചപ്പെടുത്താമെന്നാണ് അദ്ദേഹം പറയുന്നത്. വേഗം കുറഞ്ഞ വെബ്‌സൈറ്റുകളില്‍ എത്താന്‍ ആളുകള്‍ ആഗ്രഹിക്കില്ല. ഇതിനാല്‍ വേഗം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സിഡിഎന്നുകളുടെ ഇടെപെടല്‍ ഉകരിക്കുമെന്ന് അദ്ദേഹം പറയുന്നു. പൊതുവെ ട്രാഫിക് വര്‍ധിപ്പിക്കുക എന്നത് ഏതൊരു വെബ്‌സൈറ്റും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാല്‍, ഡിനയല്‍-ഓഫ്-സര്‍വീസ് ആക്രമണങ്ങളിലൂടെ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കാം. ഇതിനു പ്രതിവിധിയായും സിഡിഎന്നുകള്‍ ഉള്‍ക്കൊള്ളിക്കുന്നത് ഉപകരിക്കുമെന്ന് റിഷി പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും ഇത് ഉപയോഗിക്കാം. ഇന്ന് ഡിജിറ്റല്‍ മേഖലയില്‍ ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അറിവുകളുടെ അക്ഷയ ഖനിയാണ് റിഷി വര്‍മ്മ എന്നാണ് പറയുന്നത്.

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ റിഷി വര്‍മയും

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ അക്കാമെയ് ടെക്നോളജീസിലെ പ്രൊഡ്കട് മാനേജരായി ജോലി ചെയ്യുന്ന റിഷി വര്‍മ്മയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്.

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്.

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

articlemain-image

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

English Summary: Rishi Varma- Product Manager, Digital Media @ Akamai Technologies – Techspectations - 2020

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA