ADVERTISEMENT

മാര്‍ക്കറ്റിങ്ങില്‍ മൂന്നു പതിറ്റാണ്ടോളം അനുഭവസമ്പത്തുള്ളയാളാണ് അശോക് ലല്ല. പുതിയ കാലത്തിന് അനുയോജ്യമായ തന്ത്രങ്ങളൊരുക്കാന്‍ നറുക്കു വീണ ആദ്യ ആളുകളിലൊരാളായാണ് അദ്ദേഹത്തെ മാര്‍ക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദീര്‍ഘകാലം പല വമ്പന്‍ കമ്പനികള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച് ആര്‍ജ്ജിച്ച പരിചയ സമ്പന്നത ഗൗരവപൂർവം വിനിയോഗിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഉപദേശകര്‍ക്ക് ഉപദേശം നല്‍കുന്ന ജോലിയിലാണിപ്പോള്‍ അദ്ദേഹം.

ഇപ്പോള്‍ ഒരു സ്വതന്ത്ര ബിസിനസ് ഉപദേശകനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ഈ മേഖലയില്‍ 27 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. പ്രവര്‍ത്തന മികവിന് പ്രാദേശിക, രാജ്യാന്തര അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇതില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും ഉള്‍പ്പെടും. പേരെടുത്ത വമ്പന്‍ കമ്പനികളിലും തുടക്കക്കാര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കക്ഷികള്‍ക്കു വേണ്ടിയും ഏജന്‍സി നേതൃതലത്തിലും വിവിധ തലങ്ങളിലുള്ള ഉപദേശകന്റെ റോളുകളിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്.

തന്റെ കര്‍മമണ്ഡലത്തിലെ പുതിയ പ്രവണതകള്‍ പോലും മുൻകൂട്ടി കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള അശോകിന്റെ കഴിവിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ കഴിവ് 2000 മുതല്‍ കാണാമെന്ന് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ബ്രാന്‍ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ആഗോള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൈകാര്യം ചെയ്തതിന്റെ ഖ്യാതിയും അദ്ദേഹത്തിനൊപ്പമാണ്- ടാജ് ഹോട്ടല്‍സിന്റെ മാര്‍ക്കറ്റിങ്, 2000 മുതല്‍ 10 വര്‍ഷവും, ഇന്‍ഫോസിസിന്റെ മാര്‍ക്കറ്റിങ് 2012 മുതല്‍ മൂന്നു വര്‍ഷവും അശോകായിരുന്നു നടത്തിയിരുന്നത്. എന്നാല്‍, 2015നു ശേഷം അദ്ദഹം തന്റെ പ്രവര്‍ത്തന മണ്ഡലം വിപുലപ്പെടുത്തി. 20 ലേറെ മേഖലകളിലെ 50 ലേറെ ബ്രാന്‍ഡുകളുടെ ബിസിനസ് ഉപദേശകനായി പ്രവര്‍ത്തിക്കുന്നു.

വിവിധ കമ്പനികളുടെ സിഇഒമാരുമായും മാര്‍ക്കറ്റിങ് ടീമുകളുമായും സഹകരിച്ച്, അവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ മികവില്‍ എങ്ങനെ കൂടുതല്‍ മികച്ച ബിസിനസ് നടത്താനാകുമെന്നും, ഉപയോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രഭാവം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പഠിപ്പിച്ചുകൊടുക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള നിരവധി ലേഖനങ്ങളും എഴുതാറുണ്ട്. മാര്‍ക്കറ്റിങ് രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നവര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരേപോലെ ഗുണകരമാണ് അദ്ദേഹത്തിന്റെ മാർഗനിർദേശം.

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ അശോക് ലല്ല

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ അശോക് ലല്ലയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Ashok Lalla: the seasoned business advisor with a new-age vision – Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com