ADVERTISEMENT

ആമസോൺ പ്രൈമിനെ ഓരോ വീട്ടിലെയും തിയറ്റർ ആക്കി മാറ്റാനാണു ശ്രമിക്കുന്നതെന്ന് ആമസോൺ പ്രൈം വിഡിയോ ഡയറക്ടറും കണ്ടന്റ് ഹെഡുമായ വിജയ് സുബ്രഹ്മണ്യം. രാജ്യത്തെ 150 കോടിയോളം വരുന്ന ജനങ്ങൾക്കായി ഇവിടെയുള്ളത് 9500 തിയറ്ററുകൾ മാത്രമാണ്. ഈ സാധ്യതയാണ് പ്രയോജനപ്പെടുത്തുന്നത്. ആമസോൺ പ്രൈമിന്റെ പ്രധാന വരുമാനം വരിസംഖ്യയാണ്. ഉപയോക്താക്കളെ കാണാൻ പ്രേരിപ്പിക്കുന്ന കണ്ടന്റാണ് ഏറ്റവും പ്രധാനം. ചലച്ചിത്ര പ്രവർത്തകർക്ക് ഒരേസമയം വെല്ലുവിളികളും കൂടുതൽ അവസരങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം 5 ജി കാലത്ത് തിയറ്ററുകളിൽ ലൈവ് സ്ട്രീമിങ് ഉണ്ടാകുമെന്നു സംവിധായകൻ മഹേഷ് നാരായണൻ പറയുന്നു. സിനിമയിൽ വിപ്ലവകരമായ സാങ്കേതിക മാറ്റം വരും. സിനിമാ വിതരണത്തിലും ഈ മാറ്റങ്ങളുണ്ടാകും. സീ യു സൂൺ തന്റെ വർക് ഫ്രം ഹോം സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകൾക്കുവേണ്ടിയുള്ള സിനിമ എഴുത്തിലും വ്യത്യാസമുണ്ട്. ഇവിടെ റിമോട്ട് പ്രേക്ഷകരുടെ കൈയിലാണ്. പോസ് ചെയ്യാനും എപ്പോൾ വേണമെങ്കിലും നിർത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. 

 

സിനിമയിലെ വികാരങ്ങളെ ഇവിടെ കൂടുതൽ തന്ത്രപരമായി കൈകാര്യം ചെയ്യണം. സിനിമകൾക്കു പുതിയ അവസരമാണ് ഒടിടി. എന്നാൽ തിയറ്ററിൽ പോയി സിനിമ കാണുക എന്നതു നമ്മുടെ സംസ്കാരമാണ്. കോവിഡ് ഭീതി ഒഴിയുമ്പോൾ തിയറ്ററുകൾ വീണ്ടും സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: All houses are theater; Streaming in theaters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com