ADVERTISEMENT

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതു ഡിജിറ്റൽ സൂനാമിയുടെ കാലമാണെന്ന് കോഴ്സെറ ഇന്ത്യ ആൻഡ് ഏഷ്യ–പസിഫിക് മാനേജിങ് ഡയറക്ടർ രാഘവ് ഗുപ്ത പറഞ്ഞു. വിദ്യാർഥികൾക്കുവേണ്ട തൊഴിൽ നൈപുണ്യങ്ങളും മാറി. വിദ്യാഭ്യാസത്തെ കൂടുതൽ പ്രായോഗികവും തൊഴിലധിഷ്ഠിതവുമാക്കുന്ന പുതിയ വിദ്യാഭ്യാസനയം രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം സാങ്കേതികമായി ഒട്ടും മുന്നിലല്ലെന്ന തിരിച്ചറിവ് കോവിഡ് പല രാജ്യങ്ങൾക്കുമുണ്ടാക്കിയെന്ന് യുഎസിലെ ബ്രിസ്റ്റൾ മയേഴ്സ് സ്ക്വിബ് എക്സിക്യൂട്ടീവ് ഡയറക്ടറും ഐടി മേധാവിയുമായ ഡോ. അജയ് ഷാ പറയുന്നു. സമൂഹത്തിലെ സാങ്കേതികമായ വേർതിരിവു പ്രകടമായി. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത സ്ഥലങ്ങളുണ്ട്. 

 

ഇനിയുള്ള തൊഴിൽ വിപണിയിൽ ജോലി ലഭിക്കുക മാർക്കോ, ഗ്രേഡോ നോക്കി ആയിരിക്കില്ലെന്ന് അമൃത വിശ്വവിദ്യാപീഠം എൻജിനീയറിങ് വിഭാഗം ഡീനും ഡിപ്പാർട്മെന്റ് ഓഫ് കെമിക്കൽ എൻജിനീയറിങ് ആൻഡ് മെറ്റീരിയൽ സയൻസ് പ്രഫസറുമായ ഡോ. ശശാങ്കൻ രാമനാഥൻ പറഞ്ഞു. പ്രായോഗികമായ അറിവു കൃത്യമായി അളക്കപ്പെടും. പഠനം ഓൺലൈനിലൂടെയാകുമ്പോൾ ഗൂഗിൾ കൊടുക്കാത്തതിനെക്കാൾ അധികമായി കുട്ടികൾക്ക് എന്തു കൊടുക്കാനാകുമെന്ന വെല്ലുവിളിയാണ് അധ്യാപകർ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Digital tsunami in the field of education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com