ADVERTISEMENT

സമീപകാലത്തായി സ്കിംഡ്, ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തിയ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഡിജിറ്റൽ മോഷണങ്ങളെ പ്രതിരോധിക്കാൻ മിക്ക ബാങ്കുകളും സാങ്കേതികമായും അല്ലാതെയും നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്. എടിഎമ്മുകൾ വഴി നടക്കുന്ന അനധികൃത ഇടപാടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഡിസംബർ ഒന്ന് മുതൽ പഞ്ചാബ് നാഷണൽ ബാങ്കും (പി‌എൻ‌ബി) ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം അവതരിപ്പിക്കാൻ പോകുകയാണ്. ഡിസംബർ 1 മുതൽ ബാങ്ക് ഇടപാടുകൾക്കായി ഒടിപി അധിഷ്ഠിത എടിഎം പിൻവലിക്കൽ ആരംഭിക്കും. എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്.

 

നിലവിൽ ഉപഭോക്താക്കൾക്ക് രാത്രി 8 മുതൽ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ നിബന്ധനകളില്ല. എന്നാൽ, സുരക്ഷയുടെ ഭാഗമായി പി‌എൻ‌ബി 2.0 ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ ഡിസംബർ 1 മുതൽ ആരംഭിക്കുകയാണ്. ഈ നീക്കത്തിലൂടെ, പണം പിൻവലിക്കലിനായി ബാങ്ക് സുരക്ഷയുടെ മറ്റൊരു തലം കൂടി പരീക്ഷിക്കുകയാണ്. പി‌എൻ‌ബി അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപയോക്താക്കൾക്ക് ആദ്യം അവരുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. കാർഡ് ഉടമ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ എടിഎം സ്ക്രീനിൽ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദർശിപ്പിക്കും.

 

പണം ലഭിക്കുന്നതിന് ഉപഭോക്താവ് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി സ്ക്രീനിൽ ടൈപ്പ് ചെയ്യണം. ഈ പ്രക്രിയ അനധികൃത എടിഎം പണം പിൻവലിക്കലിൽ നിന്ന് പി‌എൻ‌ബി കാർഡ് ഉടമകളെ സംരക്ഷിക്കും. ബാങ്കിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി മാത്രമേ ഉപയോക്താക്കൾക്ക് ഒടിപി ലഭിക്കുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

 

പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിലവിലെ പ്രക്രിയയിൽ വലിയ മാറ്റമൊന്നും സിസ്റ്റത്തിന് ആവശ്യമില്ല. പക്ഷേ ഇടപാട് കൂടുതൽ സുരക്ഷിതമാക്കാൻ ഇത് ഏറെ ഉപകാരപ്പെടും. എന്നാൽ, മറ്റു എടിഎമ്മുകളിൽ നിന്ന് പിഎൻബി കാർഡ് ഉപയോഗിച്ച് രാത്രി സമയങ്ങളിൽ 10000 ന് മുകളിൽ പണം പിൻവലിക്കാൻ ശ്രമിച്ചാൽ ഒടിപി ലഭിക്കില്ല.

 

English Summary: Important news for PNB customers! Bank introduces OTP-based cash withdrawal system. Get details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com