ADVERTISEMENT

രാജ്യത്തെ ടെലികോം വിപണിയിലെ മൽസരം തുടരുകയാണ്. ഓഫറുകളുടെയും നെറ്റ്‍‌വർക്കിന്റേയും കാര്യത്തിൽ ഓരോ കമ്പനിയും ഒപ്പത്തിനൊപ്പമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ റിപ്പോർട്ട് പ്രകാരം വോയ്‌സ് കോൾ ക്വാളിറ്റി പട്ടികയിൽ വോഡഫോൺ ഐഡിയ (വി) വീണ്ടും ഒന്നാമതെത്തി. ഡിസംബർ, നവംബർ മാസങ്ങളിൽ വി യാണ് ഒന്നാമത്. ഒക്ടോബറിലെ ഇത് ബി‌എസ്‌എൻ‌എല്ലായിരുന്നു. 

 

ഡിസംബറിലെ വോയ്‌സ് കോൾ നിലവാരത്തിൽ 5 ൽ 4.9 എന്ന റേറ്റിങ്ങോടെയാണ് ഐഡിയ ഒന്നാമതെത്തി. വോഡഫോൺ ശരാശരി 5 ൽ 4.3 റേറ്റിങ്ങുമായി രണ്ടാം സ്ഥാനത്തെത്തി. ട്രായിയുടെ വോയ്‌സ് കോൾ ഗുണനിലവാര ഡേറ്റ ഔദ്യോഗിക സൈറ്റിലെ MyCall ഡാഷ്‌ബോർഡ് വഴി ആക്‌സസ് ചെയ്യാൻ കഴിയും. 2020 ഡിസംബറിലെ ഡേറ്റ ഇപ്പോൾ ഡാഷ്‌ബോർഡിൽ കാണാം. 

 

വോയ്സ് കോൾ നിലവാരത്തിൽ ഐഡിയയും വോഡഫോണും മറ്റ് ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ബി‌എസ്‌എൻ‌എൽ, ജിയോ എന്നിവരെ മറികടന്നു. വോയ്‌സ് കോൾ ഗുണനിലവാരത്തിൽ ഐഡിയയും വോഡഫോണും ഏറ്റവും ഉയർന്ന ശരാശരി റേറ്റിംഗുള്ളപ്പോൾ, ബി‌എസ്‌എൻ‌എല്ലുനും റിലയൻസ് ജിയോയ്ക്കും 3.9 റേറ്റിങ്ങാനുള്ളത്. എയർടെലിന്റേത് 5 ൽ 3.1 ആണ് റേറ്റിങ്. ഈ ഡേറ്റ ഉപയോക്തൃ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

 

English Summary: Vodafone Idea Trumps Airtel, Jio to Offer Highest Call Quality in December: TRAI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com