ADVERTISEMENT

വാട്‌സാപ്പിന്റെ പുതിയ നയത്തിന് ഇരയാകരുതെന്നും സിഗ്നലിലേക്ക് മാറണമെന്നും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ഉപയോക്താക്കളോട് അഭ്യർഥിച്ചു. വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇന്ത്യയിൽ തങ്ങളുടെ കുത്തക ദുരുപയോഗം ചെയ്യുന്നുവെന്നും ഉപയോക്താക്കളുടെ സ്വകാര്യത നിസ്സാരമായി കാണുന്നുവെന്നും ശർമ ആരോപിച്ചു. വാട്സാപ്പിന്റെ പുതിയ സേവന നിബന്ധനകൾ ഫെബ്രുവരി 8 ന് നടപ്പിൽ വരും. അതിനുശേഷം പുതിയ നിയമങ്ങൾ സ്വീകരിക്കാത്ത ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ ലഭ്യമാകില്ല.

 

പേടിഎം എന്ന ഇന്ത്യൻ പേയ്‌മെന്റ് സംവിധാനം വാട്സാപ് പേയേക്കാൾ ഒരു പതിറ്റാണ്ട് പഴക്കമുള്ളതാണ്. 2010 ഓഗസ്റ്റിലാണ് പേടിഎം സ്ഥാപിതമായത്. എന്നാൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) യുമായി ചേർന്ന് 2020 നവംബറിലാണ് ഇന്ത്യൻ ഉപയോക്താക്കൾക്കായി വാട്സാപ് ഇന്ത്യൻ പേയ്‌മെന്റ് സംവിധാനം പുറത്തിറക്കിയത്.

 

‘ഞങ്ങൾ കഴിഞ്ഞ മാസം ഇന്ത്യയിൽ വാട്സാപ് പേയ്‌മെന്റുകൾ ആരംഭിച്ചു. ഇപ്പോൾ നിങ്ങൾക്ക് ഒരു സന്ദേശം അയയ്‌ക്കുന്നതുപോലെ എളുപ്പത്തിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും വാട്‌സാപ് വഴി പണം അയയ്ക്കാം. ഇന്ത്യയിൽ നിർമിച്ച യുപിഐ സംവിധാനം വഴി അത് സാധ്യമായിരുന്നു, എന്നാണ് ഡിസംബറിൽ നടന്ന വെർച്വൽ ഫ്യൂവൽ ഫോർ ഇന്ത്യ പരിപാടിയിൽ സക്കർബർഗ് പറഞ്ഞത്.

 

എന്നാൽ, വാട്സാപ്പിന്റെ പുതിയ മാറ്റം ഉപയോക്താക്കളെ ഭീതിപ്പെടുത്തുന്നതാണ്. നിരവധി ഉപയോക്താക്കൾ ടെലിഗ്രാം, സിഗ്നൽ എന്നിവ പോലുള്ള ഇതര മെസഞ്ചർ അപ്ലിക്കേഷനുകളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്. ടെസ്‌ല സിഇഒ എലോൺ മസ്‌ക് സിഗ്നൽ ഉപയോഗിക്കാൻ ഉപയോക്താക്കളോട് നിർദ്ദേശിച്ചു. അമേരിക്കൻ വിസിൽബ്ലോവർ എഡ്വേർഡ് സ്നോഡനും സിഗ്നൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്നും അത് സുരക്ഷിതമാണെന്നും പറഞ്ഞു.

 

English Summary: After Musk and Snowden, Paytm’s CEO urges people to move on to Signal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com