കോവിഡ്–19 കാലത്ത് ജനങ്ങളെ തുണച്ചത് Vi (വോഡഫോൺ ഐഡിയ) യുടെ അതിവേഗ 4G

Internet-service-Vi
SHARE

കൊറോണവൈറസ് ബാധമൂലം ലോകത്തിന്റെ സുഗമമായ പ്രവര്‍ത്തനം മൊത്തം പ്രതിസന്ധിയിലായി.‍ ഇത് മറികടക്കാന്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനമാണ് ജനങ്ങൾക്ക് സഹായമായത്. അപ്പോഴാണ് അവയുടെ ശരിയായ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കുന്നതു തന്നെ. ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങള്‍ വാങ്ങല്‍, വിദ്യാഭ്യാസം, ജോലി തുടങ്ങിയവെയല്ലാം ഓണ്‍ലൈനിലേക്ക് ചേക്കേറിയപ്പോള്‍ അവയെല്ലാം സുഗമമായി നിലനിർത്തിയത് Vi അടക്കമുളള ടെലികോം കമ്പനികളുടെ നിസ്തുലമായ സേവനമാണ്. എന്നാല്‍, ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റുകളില്‍ നിന്നുള്ള ഡേറ്റ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് രാജ്യത്ത് ഏറ്റവും മികച്ച 4G സ്പീഡുമായി ഇന്ത്യക്കാര്‍ക്ക് കാര്യങ്ങള്‍ ഏറ്റവും എളുപ്പമാക്കിയിത് Vi യുടെ അത്യാധുനിക നെറ്റ്‌വര്‍ക്കാണ് എന്നാണ്.

രാജ്യാന്തര തലത്തില്‍ ഇന്റര്‍നെറ്റ് സ്പീഡുകള്‍ പരിശോധിക്കുന്ന കമ്പനിയായ Ookla യുടെ പുതിയ കണക്കുകള്‍ പ്രകാരം Vi യുടെ അത്യാധുനിക നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും നല്ല 4G വേഗം നല്‍കിയിരിക്കുന്നത്-അപ്‌ലോഡിലും, ഡൗണ്‍ലോഡിലും. Ookla യുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ റിപ്പോര്‍ട്ടിലും, ജൂലൈ-സെപ്റ്റംബര്‍ റിപ്പോര്‍ട്ടിലും 4G വേഗത്തിൽ Vi ആണ് ഒന്നാം സ്ഥാനത്ത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലിരിക്കുന്നവരെ ഓണ്‍ലൈന്‍ ക്ലാസ് വഴി ഒന്നിപ്പിക്കുന്ന കാര്യത്തിലാണെങ്കിലും,, ജോലി സംബന്ധമായ കാര്യങ്ങളാണെങ്കിലും, സിനിമ, ഗെയിമിങ്, മ്യൂസിക്, മറ്റു കലാപരിപാടികളും അടക്കമുള്ള വിനോദോപാധികള്‍ ഇടതടവില്ലാതെ എത്തിച്ചു നല്‍കുന്നതിലെല്ലാം Vi യുടെ അതിവേഗ 4G നെറ്റ്‌വര്‍ക്ക് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാണ്.

Vi ഇന്ന് ഇന്ത്യയിലെ ഏറ്റവും വിപുലമായ സ്‌പെക്ട്രത്തിന്റെ ഉടമയാണ്. ഇതാകട്ടെ, ഭാവിയുടെ സാങ്കേതികവിദ്യയായ 5G ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി പടുത്തുയര്‍ത്തിയിരിക്കുന്നതും ആണ്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് സസൂക്ഷ്മം നിര്‍മിച്ചെടുത്തതാണ് Vi  നെറ്റ്‌വര്‍ക്ക്. മാ-മിമോ ( ma-MIMO) ഡൈനാമിക് സ്‌പെക്ട്രം റീ ഫ്രെയ്മിങ്, ക്ലൗഡ് ഡിപ്ലോയ്‌മെന്റ് തുടങ്ങയി മേഖലകളിലെല്ലാം ഇന്ത്യയിലെ ഏറ്റവും വിപുലമായ സംവിധാനങ്ങളൊരുക്കിയിരിക്കുന്നതും Vi ആണ്. ഇതെല്ലാമാണ് Vi യെ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ടെലികോം സേവന സംവിധാനമായി ഉയര്‍ത്തിയിരിക്കുന്നത്.

ഇതെല്ലാം ഉറപ്പാക്കുന്നതെന്താണെന്നു ചോദിച്ചാല്‍ എവിടെയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച 4ജി ആസ്വദിക്കാൻ കഴിയുമെന്നതാണ്.

English Summary: Vi’s Fastest 4G a blessing amidst the pandemic

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA