ADVERTISEMENT

വിവോ ഐപിഎല്‍ 2021 ന്റെ അസോസിയേറ്റ് മീഡിയാ സ്‌പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കി. വി ടി20 ദേഖോ ഭി, ഖേലോ ഭി, ജീത്തോ ഭി എന്ന പേരിലുള്ള ഗെയിം വി ആപ്പില്‍ മാത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ഫോണ്‍, ബൈക്ക്, കാര്‍, ലാപ്‌ടോപ്, സ്‌ക്കൂട്ടര്‍ എന്നീ ബമ്പര്‍ സമ്മാനങ്ങളും പ്രതിദിന സമ്മാനങ്ങളും ഇതിലൂടെ ലഭ്യമാക്കും. 

 

വിയുടെ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമൊത്തോ മെയ് 30 വരെ നടക്കുന്ന തല്‍സമയ മല്‍സരങ്ങള്‍ക്കൊപ്പം ഇതില്‍ പങ്കെടുക്കാം. ഓരോ മല്‍സരങ്ങള്‍ക്കുമൊപ്പം സമ്മാനങ്ങള്‍ നേടുന്നതിനൊപ്പം ബമ്പര്‍ സമ്മാനവും ഇതിന്റെ ഭാഗമായി സ്വന്തമാക്കാം. മല്‍സര ഇടവേളകളില്‍ വി ഫാന്‍ ഓഫ് ദി മാച്ച് കളിക്കാനും ഓരോ മല്‍സരത്തിലും ഐ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നേടാനും വി ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 

 

വി ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും ഐപിഎല്‍ ടി20 മല്‍സരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ തല്‍സമയം വീക്ഷിക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറുമായി വി പങ്കാളിത്തം ആരംഭിച്ചതിന് അനുബന്ധമായാണ് ഈ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. 

 

എല്ലാ വി ഉപഭോക്താക്കള്‍ക്കും വി ഹോം ആപ്പ് പേജില്‍ ഒരു തവണ റജിസ്‌ട്രേഷന്‍ നടത്തി ഇതില്‍ പങ്കാളികളാവാം. മല്‍സരത്തിനു മുന്‍പ്, മല്‍സര വേള, സ്ട്രാറ്റജിക് ടൈംഔട്ട്, പവര്‍ പ്ലേ അടക്കം നാലു ഘട്ടങ്ങളാണ് ഓരോ തവണയും ഉണ്ടാകുക.  ഓരോ മല്‍സരത്തിന്റേയും അടിസ്ഥാനത്തില്‍ ഇതില്‍ പ്രതിദിന ചലഞ്ചുകളുണ്ടാകും. മല്‍സരത്തില്‍ ആരു വിജയിക്കും, അടുത്ത ഓവറില്‍ എത്ര റണ്‍ എടുക്കും തുടങ്ങിയ പ്രവചനങ്ങള്‍ നടത്താനും അവസരമുണ്ട്. ക്രിക്കറ്റിലെ അറിവു പ്രയോജനപ്പെടുത്തി എക്‌സ്ട്രാസ് സ്‌ക്കോര്‍ ചെയ്യാനുമാവും. ഓരോ ദിവസവും മല്‍സരത്തിനു ശേഷം ഫലം പ്രസിദ്ധീകരിക്കും. ഓരോ ഉപഭോക്താവിനും എത്ര തവണ വേണമെങ്കിലും പങ്കെടുക്കാന്‍ സാധിക്കും. സുഹൃത്തുക്കളെ ക്ഷണിക്കുകയോ വി ആപ്പിലൂടെ റീചാര്‍ജോ ബില്‍ അടക്കലോ നടത്തി ഓരോരുത്തര്‍ക്കും ബൂസ്റ്റര്‍ പോയിന്റുകളും നേടാം.

 

English Summary: Vi Dials Up the Cricketing Excitement for T20 fans, with Play Along while you watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com