ADVERTISEMENT

കോവിഡ്-19 വ്യാപിച്ചു തുടങ്ങിയ സമയത്ത് എന്തുചെയ്യണമെന്നറിയാതെ ലോകം സ്തംഭിച്ചു നിന്നപ്പോള്‍ വിദ്യാഭ്യാസരംഗവും മുന്നോട്ടുള്ള വഴിയറിയാതെ നിലച്ചുപോയി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അക്ഷരാർത്ഥത്തിൽ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിദ്യാഭ്യാസ മേഖല തന്നെയും സ്തംഭിച്ചുപോയി. എന്നാല്‍, ഏവരെയും അദ്ഭുതപ്പെടുത്തി ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ വിദ്യാഭ്യാസ മേഖല പറന്നുയര്‍ന്നതിനു പിന്നില്‍ ഡിജിറ്റല്‍വല്‍ക്കരണവും സൂപ്പര്‍ഫാസ്റ്റ് 4G ഇന്റര്‍നെറ്റുമായിരുന്നു. ഇക്കാര്യത്തില്‍ വി (Vi – വോഡഫോണ്‍ ഐഡിയ) പോലെയുള്ള അതിവേഗ 4G നെറ്റ്‌വര്‍ക്കുകള്‍ നല്‍കിയ പിന്തുണ വലുതായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍  അരങ്ങുതകര്‍ക്കുന്ന ഒരു കാഴ്ചയാണ് നാം പിന്നീട് കണ്ടത്. വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത ലോക്ഡൗണ്‍ കാലത്ത് പോലും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പരസ്പരം ബന്ധപ്പെടാനും അതിലൂടെ പഠനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും ഇത്തരം സംവിധാനങ്ങളിലൂടെ സാധിച്ചു. ഇന്നും ഇത് വിജയകരമായി തുടര്‍ന്നു പോരുന്നു. മനുഷ്യന്റെ സ്ഥിരോത്സാഹത്തിന്റേയും ഒപ്പം സൂപ്പര്‍ഫാസ്റ്റ് 4G നെറ്റ്‌വര്‍ക്കുകളുടേയും ഒരു സംയുക്ത വിജയമാണിത്.

 

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്കെന്ന് ആഗോള സ്പീഡ് ടെസ്റ്റ് മേഖലയിലെ അതികായകനായ Ookla തന്നെ വിധിയെഴുതിയ Vi യ്ക്കു ശക്തി പകരുന്നത് ഗിഗാനെറ്റ് (GIGAnet) ആണ്. വിര്‍ച്വല്‍ സംവിധാനങ്ങളിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രിയ നെറ്റ്‌വര്‍ക്കായി Vi മാറിയതിനു പിന്നില്‍ ഗിഗാനെറ്റിന്റെ ശക്തിയാണ്. പരസ്പര വിവര കൈമാറ്റത്തിന് ചാറ്റ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്നതിലും നോട്ടുകള്‍ അടക്കമുള്ള പഠന മെറ്റീരിയല്‍ പങ്കുവയ്ക്കുന്നതിലും നേരിട്ടുള്ള ആശയവിനിമയത്തിന് വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുന്ന കാര്യത്തിലും Vi അതിന്റെ കരുത്തുകാട്ടി എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

 

കുട്ടികളുടെ കാര്യത്തിലെന്നവണ്ണം അധ്യാപകര്‍ക്കും Vi യുടെ നെറ്റ്‌വര്‍ക്ക് ഒരു അനുഗ്രഹമായി മാറി. കേവലം ഒരു വീഡിയോ കോളില്‍ പഠനത്തെ ഒതുക്കാന്‍ സാധിക്കുമായിരുന്നില്ല. സാഹചര്യങ്ങള്‍ മുന്നോട്ട് വെച്ച വെല്ലുവിളികള്‍ അതുവരെ അനുവര്‍ത്തിച്ച് പോന്ന പഠനരീതികളെയെല്ലാം മാറ്റി മറിച്ചു. സൂപ്പര്‍ഫാസ്റ്റ് 4G നെറ്റ്‌വര്‍ക്കുകളെ പരമാവധി അദ്ധ്യാപകര്‍ ഉപയോഗിച്ചു. സ്റ്റഡി മെറ്റീരയലുകള്‍ക്കപ്പുറം ഓണ്‍ലൈന്‍ വീഡിയോകളും വിഷ്വലുകളുമെല്ലാം അവര്‍ പഠനത്തിനായി ഉപയോഗിച്ചു. ഒട്ടനവധി വിദ്യാര്‍ത്ഥികളോട് ഒരേ സമയം അവര്‍ സംവദിച്ചു. ഇതെല്ലാം തുടക്കത്തില്‍ വളരെ ശ്രമകരമായിരുന്നുവെന്ന് അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, തങ്ങളുടെ പ്രശ്‌നങ്ങളില്‍ പലതും Vi നെറ്റ്‌വര്‍ക്കിലേക്കു മാറിയതോടെ പരിഹരിക്കപ്പെട്ടു എന്നാണ് കേരളത്തിലടക്കം ഉള്ള അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. വിവിധ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചു മടുത്ത ശേഷമാണ് പലരും Vi പരീക്ഷിക്കുന്നതു തന്നെ. Vi യുടെ അതിവേഗ നെറ്റ്‌വര്‍ക്ക് മാത്രമാണ് തനിക്ക് വേണ്ട സ്പീഡ് നല്‍കിയതെന്നാണ് കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപകന്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളും ഇതു തന്നെയാണ് പറയുന്നത്. Vi ഗിഗാനെറ്റിന്റെ സേവനപരിധിയില്‍ വന്നതിനു ശേഷം തങ്ങള്‍ക്ക് ക്ലാസുകള്‍ നഷ്ടമാകാതെ കേള്‍ക്കാനായെന്ന് അവര്‍ പറയുന്നു. അദ്ധ്യാപകരുമായി സംസാരിക്കുന്നതിനും റെഗുലര്‍ ക്ലാസിനു ശേഷം സംശയങ്ങള്‍ ദുരീകരിക്കുന്നതിനും Vi യുടെ സ്പീഡ് ഒരനുഗ്രഹം തന്നെയായിരുന്നു എന്നാണ് കുട്ടികളും പറയുന്നത്.

 

online-class
Photo: Shutterstock

ഒരു കുട്ടിയോ അദ്ധ്യാപകനോ സൂപ്പര്‍ഫാസ്റ്റ് 4Gയോ അതിവേഗ ഇന്റര്‍നെറ്റോ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അവരുടെ പഠനം മുടങ്ങുന്ന കാഴ്ചയാണ് കണ്ടത്. കുട്ടികള്‍ക്ക് അത്യവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായിരിക്കാം ഇതിലൂടെ നഷ്ടമാകുന്നത്. Vi പോലെയുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രയോജനപ്പെടുത്താത്ത അദ്ധ്യാപകരുടെ കാര്യമായിരുന്നു അതിലേറെ കഷ്ടം - അവരുടെ വിഡിയോയ്ക്കും ഓഡിയോയ്ക്കും വേണ്ടത്ര മികവില്ലാത്തത് കുട്ടികളുടെ കാര്യവും ദുരിതത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

ഇതുകൂടാതെ, പൊതുവെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെല്ലാം നല്ല ഡൗണ്‍ലോഡ് അപ്‌ലോഡ് സ്പീഡുകള്‍ പ്രതീക്ഷിക്കുന്നു. ഇവിടെയാണ് Vi യുടെ നെറ്റ്‌വര്‍ക്ക് പ്രതീക്ഷയാകുന്നത്. Vi യുടെ ഗിഗാനെറ്റ് ശക്തിപകരുന്ന 4G പ്രയോജനപ്പെടുത്തിയവര്‍ക്ക് ഡേറ്റ പങ്കുവയ്ക്കല്‍ അനായാസമായി നടത്താനായി. പഠനം അടക്കമുളള എല്ലാ കാര്യങ്ങളിലും വോഡഫോണ്‍ ഐഡിയ മുന്നിട്ട് നില്‍ക്കാനുളള കാരണം VI ഉറപ്പുനല്‍കുന്ന അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കൊണ്ടുതന്നെയാണ്.

 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ടു നെറ്റ്‌വര്‍ക്കുകളുടെ ശക്തി ഏകീകരിച്ചു സൃഷ്ടിച്ചതാണ് Vi എന്ന് എല്ലാവര്‍ക്കും തന്നെ അറിയാം. വോഡഫോണും ഐഡിയായും ഒരുമിച്ചപ്പോഴാണ് Vi ഉണ്ടാകുന്നത്. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും Vi യുടെ വിജയത്തേരോട്ടം വ്യക്തമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കേരളത്തിലെ മാത്രം കാര്യമല്ല, ഇന്ത്യയിലൊട്ടാകെ ഒന്നാം സ്ഥാനത്ത് എത്തിയത് Vi യാണ്. Vi ഒരു ഭാവിയുടെ നെറ്റ്‌വര്‍ക്കാണ് എന്നതാണ് ഇതിന്റെ വിജയത്തിനു പിന്നിലെ രഹസ്യങ്ങളിലൊന്ന്. സമീപ ഭാവിയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന 5G ക്കായി സൃഷ്ടിച്ച നെറ്റ്‌വര്‍ക്കാണ് പലയിടത്തും Vi യ്ക്ക് ശക്തി പകരുന്നത്. ഇതുവഴി അതിനൂതന ടെലികോം സാങ്കേതികവിദ്യയുടെ മികവ് തങ്ങളുടെ വരിക്കാർക്ക് നല്‍കാന്‍ Vi യ്ക്ക് സാധിക്കുന്നു.

 

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം അനുദിനമെന്നോണം നമ്മുടെയെല്ലാം ജീവിതത്തെ ഭരിച്ചുതുടങ്ങുന്ന ഇക്കാലത്ത് നമ്മള്‍ മികച്ച ഒരു ടെലികോം നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഓണ്‍ലൈനായി ചെയ്യേണ്ട കാര്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഈ സമയത്ത് 4G സേവനങ്ങള്‍ക്കായി കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ നെറ്റ്‌വര്‍ക്കുകളിലൊന്നായ Vi യെ ആശ്രയിക്കുക എന്നതിലേറെ ബുദ്ധിപരമായി എന്തു തീരുമാനമാണ് എടുക്കാകുക?

 

English Summary: Virtual success! Here’s how the next-gen utilized India’s fastest 4G network for studies and learning?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com