sections
MORE

വൈഫൈക്കു പകരം ലൈഫൈ നടുനായകൻ മലയാളി

Li-fi
SHARE

കൊച്ചി∙ വയർലെസ് ഇന്റർനെറ്റാണ് വൈഫൈ എങ്കിൽ ലൈറ്റ് കൊണ്ടുള്ള നെറ്റ് ആകുന്നു ലൈഫൈ. വൈഫൈ സ്പെക്ട്രത്തിലൂടെ ഡേറ്റ അയയ്ക്കുന്നതിനു പകരം ലൈറ്റ് സ്പെകട്രത്തിലൂടെ നെറ്റ് സേവനങ്ങൾ ലഭ്യമാക്കുക. 5 ജിയും ലൈഫൈയും ചേരുമ്പോൾ വിടരാൻ പോകുന്നത് ഇന്റർനെറ്റിന്റെ അടുത്ത തലമുറ വിസ്മയലോകമാണ്.

പ്രകാശത്തിലൂടെ ഡേറ്റ കൈമാറാൻ സാധ്യമാണെന്നു തെളിഞ്ഞുകഴിഞ്ഞു. വൈഫൈയേക്കാൾ കാര്യക്ഷമമാണെന്നു മാത്രമല്ല അതിന്റെ സ്പെക്ട്രം വൈഫൈ പോലെ പരിമിതമല്ല, വിശാലമാണ്. മാത്രമല്ല ലൈഫൈക്ക് ഭിത്തി തുരന്ന് അകലങ്ങളിലേക്കു പോകാനാവാത്തതിനാൽ സുരക്ഷാ പ്രശ്നങ്ങളും കുറവ്. ഒരാൾ ഉപയോഗിക്കുന്ന ലൈഫൈ അകലെ ഇരുന്ന് മറ്റൊരാൾക്ക് ഹാക്ക് ചെയ്യാൻ കഴിയില്ല. കട്ടെടുത്ത് ഉപയോഗിക്കാനും കഴിയില്ല.

ലൈഫൈക്ക് വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനവും ഉപയോഗവും ലോകത്തു വ്യാപകമായിട്ടില്ല. ഗവേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 5 ജിയുടെ കൂടെ ഇതും ചേരമ്പോൾ ഇന്റർനെറ്റ് ഓഫ് തിങ്സിൽ (ഐഒടി) അതുണ്ടാക്കുന്ന സാധ്യതകൾ അനന്തമാണ്. വികസിത രാജ്യങ്ങളിലെ യഥാർഥ സ്മാർട്ട് നഗരങ്ങളിൽ ട്രാഫിക് ലൈറ്റുകളും തെരുവു വിളക്കുകളും അപ്പപ്പോഴുള്ള സാഹചര്യം അനുസരിച്ച് സ്വയം ക്രമീകരിക്കും വിധം നിർമ്മിത ബുദ്ധി ഉപയോഗിച്ചു സംവിധാനം ചെയ്യുകയാണ്. അപ്പപ്പോൾ ക്യാമറയിലൂടെയും സെൻസറുകളിലൂടെയും ലഭിക്കുന്ന ഡേറ്റ അനുസരിച്ച് ട്രാഫിക് ലൈറ്റുകൾ മാറുന്നു. ഡേറ്റയുടേയും ഐഒടിയുടേയും നിർമ്മിത ബുദ്ധിയുടേയും സ്മാർട്ട് ഉപയോഗമാണിത്.

ഇനി ലൈഫൈ വരുമ്പോൾ അതു കൂടുതൽ സ്മാർട്ടാക്കാം. നഗരങ്ങളിലാകെ വൈഫൈ കൊടുക്കുന്നത് തെരുവു വിളക്ക് വഴി ലൈഫൈ ആയി നൽകാം. തെരുവു വിളക്കുകൾ ഒരേ പ്രകാശം ചൊരിയുന്നതിനു പകരം ആൾ കൂടുതലുള്ളപ്പോൾ കൂടുതൽ പ്രകാശവും ഇല്ലാത്തപ്പോൾ കുറച്ചു പ്രകാശവും. അപകടമോ കുറ്റ കൃത്യമോ നടന്നാൽ ആ പ്രദേശമാകെ പ്രകാശപൂരിതമാക്കാം. നെറ്റ് സൗകര്യം ലൈറ്റ് വഴി നൽകാം. പ്രകാശം ഉള്ളിടത്തെല്ലാം ഇന്റർനെറ്റും വരും. ലൈഫൈയുടെ ഗവേഷണത്തിൽ ലോകത്തു തന്നെ മുന്നിൽ ഡച്ച് കമ്പനിയായ സിഗ്നിഫൈയാണ്.

∙ നടുനായകൻ

ഫിലിപ്സിന്റെ ബൾബുകളും മറ്റ് ഉത്പന്നങ്ങളുമെല്ലാം സിഗ്നിഫൈ കമ്പനിയുടേ‍താണ്. ലൈഫൈ സാങ്കേതികവിദ്യയിൽ ലോകത്തു തന്നെ മുന്നിലുള്ള സിഗ്നിഫൈയുടെ ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫിസർ പാലാക്കാരൻ മലയാളിയാണ്. ടോണി തോമസ്. നേരത്തേ നിസാൻ മോട്ടർ കോർപ്പറേഷൻ സിഐഒ ആയിരുന്നു. നിലവിൽ ബോസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പിന്റെ സീനിയർ ഉപദേഷ്ടാവ്.

‘പ്രകാശം ഇല്ലാതെ ജീവിതമുണ്ടോ? ലൈറ്റ് അല്ലേ നമ്മുടെയൊക്കെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ? അപ്പോൾ ലൈറ്റ് ഉപയോഗിച്ച് ഡേറ്റ കൈമാറലും യാഥാർഥ്യമായാലോ’– ടോണി തോമസ് ചോദിക്കുന്നു. വൈഫൈക്കു ശേഷം ലോകത്തെ മാറ്റി മറിക്കാൻ പോകുന്ന ലൈഫൈ ടെക്നോളജി ഗവേഷണത്തിൽ സിഗ്നിഫൈയുടെ മുന്നേറ്റത്തിൽ സിഗ്നിഫിക്കന്റ് റോളിലാണ് ടോണി തോമസ്.

∙ ആംസ്റ്റർഡാം ആഹ്ളാദ നഗരം

ആംസ്റ്റർഡാമിലാണ് സിഗ്നിഫൈ കമ്പനി. ആംസ്റ്റർഡാം ലോകത്തു തന്നെ ആഹ്ളാദ നഗരങ്ങളിലൊന്നും പ്രഫഷനലുകൾക്ക് ജോലി ചെയ്യാൻ അനുയോജ്യമായ ലോകത്തെ മികച്ച നഗരവുമാണ്.

English Summary: Li-Fi instead of Wi-Fi

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA