ADVERTISEMENT

വ്യാജ പ്രചാരണ സന്ദേശങ്ങള്‍ മുതല്‍ തട്ടിപ്പു വെബ്‌സൈറ്റുകളും ഓഫറുകളും അടക്കം വിവിധ തരം വഞ്ചനകള്‍ക്കു കൂടി സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗം ഇപ്പോള്‍. ഇതുമൂലം തട്ടിപ്പിന് ഇരയാകാതിരിക്കാനായി പല മുന്‍കരുതലുകളും സ്വീകരിക്കുന്നത് നല്ലതായിരിക്കും. എന്നാല്‍, എന്താണ് നടക്കുന്നത് എന്നുള്ളതിനെ പറ്റിയുള്ള വ്യക്തമായ അറിവുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും പറ്റിക്കാനും കഴിയില്ല. ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം ഓണ്‍ലൈല്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം പലമടങ്ങു വര്‍ധിച്ചതും തട്ടിപ്പുകാരുടെ ശ്രദ്ധ ഈ മേഖലയിലേക്ക് തിയാന്‍ കാരണമായി. അവര്‍ വിശ്വാസ്യത കൈമുതലായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്കാര്‍ട്ടിന്റെയടക്കം പേര് ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഓഫറുകളുമായി എത്തുന്ന വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും നിങ്ങളുടെ പണമോ, വ്യക്തി വിവരങ്ങളോ, ബാങ്ക് അക്കൗണ്ട് നമ്പറുകളോ ഒന്നും നല്‍കാതിരിക്കുക. 

 

flipkart-offer

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ആണെന്ന ഭാവേന നിങ്ങള്‍ക്ക് സംശയാസ്പദമായ ഒരു ഓഫര്‍ മെയിലോ സന്ദേശമോ ലഭിച്ചാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 1800 208 9898 ലേക്കു വിളിച്ച് നിജസ്ഥിതി തിരക്കുക എന്നതാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ സ്വീകരിക്കാവുന്ന ചില നടപടിക്രമങ്ങള്‍ ഇതാ:

 

∙ നിങ്ങളുടെ ഫ്‌ളിപ്കാര്‍ട്ട് അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം ? 

 

നിങ്ങളുടെ ഫ്‌ളിപ്കാര്‍ട്ട് അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള വേണ്ട മുന്‍കരുതലുകളെല്ലാം സ്ഥാപനത്തിന്റെ ഭാഗത്തു നിന്നു സ്വീകരിച്ചിട്ടുണ്ട്. അതേസമയം, എപ്പോഴും ഫ്‌ളിപ്കാര്‍ട്ടിലെ നിങ്ങളുടെ അക്കൗണ്ടിനു മാത്രമായി ഒരു സവിശേഷ പാസ്‌വേഡ് ഉപയോഗിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഇത് മറ്റൊരു വെബ്‌സൈറ്റിലും ഉപയോഗിക്കാതിരിക്കുക എന്നത് നല്ലൊരു തുടക്കമായിരിക്കും. ഇടയ്ക്കിടയ്ക്ക് ഈ പാസ്‌വേഡ്  മാറ്റുന്നതും നല്ലൊരു ശീലമാണ്. പക്ഷേ, നിങ്ങള്‍ പാസ്‌വേഡ് എങ്ങാനും മറന്നു പോയെങ്കില്‍ ഒരു വിഷമവും ഇല്ലാതെ ഫ്‌ളിപ്കാര്‍ട്ടിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും നല്‍കിയിരിക്കുന്ന 'ഫൊര്‍ഗോട്ട് പാസ്‌വേഡ്' ഓപ്ഷന്‍ ഉപയോഗിച്ച് റീസെറ്റു ചെയ്യാവുന്നതേയുള്ളു. നിങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് വണ്‍-ടൈം-പാസ്‌വേഡ് അല്ലെങ്കില്‍ ഒടിപി അയച്ച് സുരക്ഷിതമായ രീതിയില്‍ തന്നെ ഇത് നിര്‍വഹിക്കാം. അതേസമയം, അല്‍പം സങ്കീര്‍ണമായ ഒരു പാസ്‌വേഡ് ഉപയോഗിക്കുക എന്നതും വളരെ ഉചിതമായ തീരുമാനമായിരിക്കും. ഇതിനായി അക്ഷരങ്ങളും അക്കങ്ങളും സിംബലുകളും ഇടകലര്‍ത്തി ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

 

∙ വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടെന്ന കാര്യം ഓര്‍ത്തിരിക്കുക

 

ഫ്‌ളിപ്കാര്‍ട്ടിന്റേതിനോടു സമാനമായ വ്യാജ വെബ്‌സൈറ്റുകള്‍ വിലസുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ ലോഗോയും ആര്‍ട്ട്‌വര്‍ക്കും വരെ അവര്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടാകാം. ഫ്‌ളിപ്കാര്‍ട്ടിന് ട്രെയ്ഡ്മാര്‍ക്ക് ലഭിച്ച 'ദി ബിഗ് ബില്ല്യന്‍ ഡെയ്‌സ് ലോഗോ' ദുരപയോഗം ചെയ്യപ്പെടുന്നു എന്നത് അതിനൊരു ഉദാഹരണമാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ പേര് ചേര്‍ത്തു ചമയ്ക്കുന്ന വ്യാജ വെബ്‌സൈറ്റുകളും ഉണ്ട്. flipkart.dhamaka-offers.com, flipkart-bigbillion-sale.com തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. പേരും യുആര്‍എല്‍ ഉം മറ്റും നിയമവിരുദ്ധമായി ഉപയോഗിക്കുകവഴി ഇത്തരം വെബ്‌സൈറ്റുകള്‍ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവയാണെന്ന ധാരണ പരത്തിയേക്കാം. പക്ഷേ അത്തരം വെബ്‌സൈറ്റുകള്‍ക്കൊന്നും ഫ്‌ളിപ്കാര്‍ട്ടുമായി യാതൊരു ബന്ധവും ഇല്ലെന്നും മനസ്സില്‍ വയ്ക്കണം.

 

∙ എങ്ങനെയാണ് ഒരു വ്യാജ വെബ്‌സൈറ്റ് കണ്ടെത്താനാകുക ?

 

നിങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടിലെ ഒരു നിത്യ സന്ദര്‍ശകനാണെങ്കില്‍ ഏതെങ്കിലും വ്യാജ വെബ്‌സൈറ്റില്‍ പെട്ടുപോയാല്‍ ആദ്യം തോന്നുക എന്തോ പന്തികേടുണ്ടല്ലോ എന്നായിരിക്കും. ഇത്തരം അവസരങ്ങളില്‍ ഡൊമെയിന്‍ നാമം ശ്രദ്ധിക്കുക. വെബ്‌സൈറ്റില്‍ ഫോട്ടോഷോപ്പു ചെയ്തു ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളും പേരുകളും സെയിലുകള്‍ തുടങ്ങുന്നതിന്റെ തെറ്റായ തിയതികളും പരിചിതമല്ലാത്ത ഫോണ്ടുകളും എല്ലാം കാണാനായേക്കും.

 

നിങ്ങള്‍ യഥാര്‍ഥ ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റിലാണോ ഉള്ളതെന്നറിയാന്‍ യുആര്‍എല്‍ പരിശോധിക്കുക. ഫ്‌ളിപ്കാര്‍ട്ട്.കോം (flipkart.com) എന്ന ഡൊമെയിൻ നാമത്തിന്റെ ഏക അവകാശി ഫ്‌ളിപ്കാര്‍ട്ട് ആണ്. വ്യാജ വെബ്‌സൈറ്റുകള്‍ പല രീതിയിലും ഫ്‌ളിപ്കാര്‍ട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ളതായിരിക്കും. പക്ഷേ അവയുടെ ഡൊമെയിൻ നാമം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് Flipkart.dhamaka-offers.com എന്നാകാം ഒരു പേര്. അതല്ലെങ്കില്‍ .കോം എന്നതിനു പകരം ഫ്‌ളിപ്കാര്‍ട്ട്.ബിസ് (Flipkart.biz) എന്നായിരിക്കാം നല്‍കിയിരിക്കുന്നത്.

 

ഇത്തരം വെബ്‌സൈറ്റുകളില്‍ വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള ഓഫറുകള്‍ ഉണ്ടായേക്കാം. ഉദാഹരണത്തിന് ഐഫോണ്‍ 11 മോഡല്‍ 10,000 രൂപയ്ക്കു ലഭിക്കുമെന്നെല്ലാം പറഞ്ഞിരിക്കും. അതുപോലെ തന്നെ ബ്രൗസര്‍ വഴിയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ എത്തുന്നതെങ്കില്‍ അവയുടെ അഡ്രസ് ബാറില്‍നോട്ട് സെക്യുവര്‍ (Not secure) എന്ന മുന്നറിയിപ്പ് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സുരക്ഷിതവും, വേരിഫൈ ചെയ്യപ്പെട്ടതുമാണ്. ഔദ്യോഗിക വെബ്‌സൈറ്റിന്റെ യുആര്‍എല്‍ തുടങ്ങുന്നത് എച്ടിടിപിഎസ്:// ('https://') എന്നാണ്. പ്രതീക്ഷിച്ചതു പോലെയല്ല സന്ദർശിക്കപ്പെട്ട വെബ്‌സൈറ്റിലെ സ്ഥിതിഗതികളെങ്കില്‍ നിങ്ങള്‍ വ്യാജ വെബ്‌സൈറ്റില്‍ തന്നെ ആയിരിക്കും. 

 

∙ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ്

 

ശരിക്കും പറഞ്ഞാല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നല്ലതുപോല പരിചയമുള്ളവര്‍ക്കു പോലും അബദ്ധം സംഭവിക്കുക സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പിന് ഇരയാകുമ്പോഴാണ്. വാട്‌സാപ്പ്, ഫെയ്‌സ്ബുക് മെസഞ്ചര്‍, ടെലഗ്രാം തുടങ്ങി വിവിധ സന്ദേശക്കൈമാറ്റ, സമൂഹ മാധ്യമങ്ങള്‍വഴി വ്യാജ ഡീലുകളുടെയും വിലക്കുറവിന്റെയും മത്സരങ്ങളുടെയും നറുക്കെടുപ്പുകളുടെയുമെല്ലാം സന്ദേശങ്ങള്‍ യഥേഷ്ടം പ്രചരിക്കുന്നു. ഇവയുടെ ലിങ്കുകളില്‍ ക്ലിക്കു ചെയ്ത് പ്രവേശിക്കന്നത് മുകളില്‍ വിവരിച്ച തരം വെബ്‌സൈറ്റുകളിലേക്കായിരിക്കാം. ചിലപ്പോള്‍ കാറും മോട്ടോര്‍സൈക്കിളും വരെ സമ്മാനമായി വാഗ്ദാനം ചെയ്യപ്പെടുന്നു. ചിലപ്പോള്‍ അവിശ്വസനീയമായ ഡീലുകളായിരിക്കും- ഉദാഹരണത്തിന് 32 ജിബി സ്റ്റോറേജ് ശേഷിയുള്ള പെന്‍ഡ്രൈവ് 25 രൂപയ്ക്കു ലഭിക്കും എന്നായിരിക്കും വാഗ്ദാനം. ഉപയോക്താക്കളെ തെറ്റിധരിപ്പിക്കാനായി തട്ടിപ്പുകാര്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ആണെന്നു പറഞ്ഞ് വ്യാജ നമ്പറുകള്‍ പോലും നല്‍കിയിട്ടുണ്ടായിരിക്കാം. ഇത്തരത്തിലുള്ള സംശയാസ്പദമായ ഓഫറുകള്‍ ലഭിച്ചാല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ മുകളില്‍ നല്‍കിയിരിക്കുന്ന യഥാര്‍ഥ ഫോണ്‍ നമ്പറില്‍ വിളിച്ച് സംശയം തീര്‍ക്കണം. ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവയ്ക്ക് മറുപടി അയയ്ക്കുന്നില്ലെന്നും ഉറപ്പു വരുത്തുക. 

 

flipkart-sale-1

∙ വ്യാജ ഫോണ്‍ കോളുകളും എസ്എംഎസുകളും

 

പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നാല്‍ നിങ്ങളുടെ ഫ്‌ളിപ്കാര്‍ട്ട് അക്കൗണ്ടിന്റെ വിവരങ്ങളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളൊ നല്‍കരുത്. എന്നാല്‍, ഇത്തരം വ്യാജ കോൾ ലഭിച്ച കാര്യം ഫ്‌ളിപ്കാര്‍ട്ടിനെ അറിയിക്കുന്നത് നല്ല കാര്യമായിരിക്കും. ഇതിനായി വിളിക്കേണ്ടത്, വിളിച്ചാല്‍ പണം നഷ്ടപ്പെടാത്ത നമ്പറായ 1800 208 9898 ലേക്കാണ്. ഡയറക്ട് മെസേജുകള്‍ വഴിയോ, ട്വിറ്റര്‍ വഴിയോ (@flipkartsupport) ഫ്‌ളിപ്കാര്‍ട്ട് സപ്പോര്‍ട്ടിനെ അറിയിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കോള്‍ വന്ന ഫോണ്‍ നമ്പര്‍ അറിയിക്കുന്നതും സംശയമുണര്‍ത്തുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കൈമാറുന്നതും നല്ല കാര്യമായരിക്കും. 

 

∙ മറ്റൊരു തട്ടിപ്പ് ഫിഷിങ് ഇമെയിലുകള്‍ വഴിയാണ്

 

ഫിഷിങ് (phishing) ഇമെയിലുകള്‍ അയച്ച് ഫ്‌ളിപ്കാര്‍ട്ട് ഉപയോക്താക്കളുടെ ലോഗ് ഇന്‍ നാമം, പാസ്‌വേഡ്, ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തുന്ന പരിപാടികളും നിലവിലുണ്ട്. ഇത്തരം മെയിലുകള്‍ നിങ്ങളുടെ കംപ്യൂട്ടിങ് ഉപകരണത്തിലേക്ക് മാല്‍വെയറുകളെയോ, വൈറസുകളെയോ നിക്ഷേപിക്കുകയും ചെയ്യാം. ഇത്തരം മെയിലുകള്‍ തുറക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇനി എങ്ങാനും തുറന്നുപോയാലും ഓഫറുകള്‍ക്കും മറ്റുമായി ഇട്ടിരിക്കുന്ന ലിങ്കുകളല്‍ ക്ലിക്കു ചെയ്യാതിരിക്കുക. 

 

∙ കുടുതല്‍ മുന്‍കരുതലുകള്‍

 

ഫ്‌ളിപ്കാര്‍ട്ടോ, അതിന്റെ ചുമതലയുള്ള പ്രതിനിധികളോ നിങ്ങളുടെ ലോഗ്-ഇന്‍ വിവരങ്ങളോ, ബാങ്ക് കാര്‍ഡ് വിവരങ്ങളോ ഒരിക്കലും ചോദിക്കില്ലെന്ന് മനസ്സിലാക്കുക. ഒടിപി നമ്പറുകള്‍, പിന്‍ നമ്പറുകള്‍, പാസ് വേഡുകള്‍ തുടങ്ങിയവ ഒന്നും അവര്‍ തിരക്കില്ല. 

 

∙ അവസാനമായി ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:

 

നിങ്ങള്‍ എപ്പോഴും താഴെ പറയുന്ന ഏതെങ്കിലും മാര്‍ഗം ഉപയോഗിച്ചു മാത്രം ഷോപ്പിങ് നടത്തുന്നു എന്ന് ഉറപ്പാക്കുക:

– ഫ്‌ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്: https://www.flipkart.com/

– മൊബൈല്‍ ആപ്പുകള്‍ ഐഓഎസ്: https://apps.apple.com/in/app/flipkart-online-shopping-app/id742044692

– ആന്‍ഡ്രോയിഡ്: https://play.google.com/store/apps/details?id=com.flipkart.android&hl=en_IN&gl=US

– അല്ലെങ്കില്‍, ഫ്‌ളിപ്കാര്‍ട്ട് മൊബൈല്‍ വെബ്‌സൈറ്റ്: bit.ly/FlipLite

 

ഇത്തവണത്തെ ഉത്സവകാല ഷോപ്പിങ് സന്തോഷകരവും സുരക്ഷിതവുമായിരിക്കട്ടെ! ഈ വര്‍ഷത്തെ ബിഗ് ബില്ല്യന്‍ സെയില്‍ തിയതികള്‍ ഒക്ടോബര്‍ 3-10 വരെയായിരിക്കും.

 

English Summary: Scam Advisory: Beware of fraudulent sites and fake offers misusing Flipkart's name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com