sections
MORE

ജോണ്‍. എം. തോമസ്: കേരളത്തിന്റെ ഐടി പാര്‍ക്കുകളുടെ മേധാവിക്ക് 3 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അനുഭവസമ്പത്ത്

John-M-Thomas
SHARE

കോവിഡ് മഹാമാരി തുടങ്ങിയ ശേഷമാണ് കേരളത്തിലെ ഐടി പാര്‍ക്കുകളുടെ ചുമതല ജോണ്‍. എം. തോമസ് ഏറ്റെടുക്കുന്നത്. പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള ഏറ്റവും ഉചിതമായ സമയമൊന്നുമല്ല അതെന്ന് ആര്‍ക്കും അറിയാം. പക്ഷേ, അല്‍പം പോലും ആശങ്കയില്ലാതെയാണ് ജോണ്‍ തന്റെ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. ശുഭാപ്തിവിശ്വാസത്തോടെ തന്നെയാണ് അദ്ദേഹം തന്നെ ഏല്‍പ്പിച്ച ജോലി തുടങ്ങിയത്. സ്വയം പ്രചോദിപ്പിച്ചും, കൂടെയുള്ളവര്‍ക്ക് പ്രചോദനം പകര്‍ന്നും അദ്ദേഹം നേതൃസ്ഥാനത്തേക്ക് എത്തി. കേരളത്തിലെ ഐടി മേഖല മഹാമാരിയുടെ കാലത്തും മികവോടെ മുന്നേറുകയാണെന്ന ഉറച്ചവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. 

സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍ക്ക് ലോകത്തെ വമ്പന്‍ കമ്പനികള്‍ക്ക് അതിഥേയത്വം നൽകാനുള്ള കെല്‍പ്പുണ്ടെന്നു പറഞ്ഞ്, കേരളത്തിന്റെ താറുമാറായ സമ്പദ്‌വ്യവസ്ഥയ്ക്കും ആത്മവിശ്വാസം പകരാന്‍ അദ്ദേഹത്തിനായി. അസ്ഥാനത്തല്ല അദ്ദേഹത്തിന്റെ ആത്മവിശ്വാസം, ടെക്‌നോളജിയുടെ വിവിധ മേഖലകളില്‍ ജോലിചെയ്ത അനുഭവ സമ്പത്തിന്റെ പിന്‍ബലത്തോടെയാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പറയുന്നത്. സർക്കാർ, സ്വകാര്യ മേഖലകളില്‍ നിന്നാര്‍ജ്ജിച്ച അനുഭവങ്ങളാണ് അദ്ദേത്തിന്റെ ആത്മവിശ്വാസത്തിനു പിന്നില്‍. 

ജോണിന്റെ വൈദഗ്ധ്യവും അനുഭസമ്പത്തും ഈ വര്‍ഷത്തെ ടെക്‌സ്‌പെക്ടേഷന്‍സില്‍ പ്രകടമാക്കും. കേരളത്തിലെ മുഖ്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സമ്മേളനമായ ടെക്‌സ്‌പെക്ടേഷന്‍സിന് ആതിഥേയത്വം വഹിക്കുന്നത് മനോരമഓണ്‍ലൈനലാണ്. വിദ്യാഭ്യാസം പ്രഥാന വിഷയമായി അവതരിപ്പിക്കുന്ന ഈവര്‍ഷത്തെ മുഖ്യ പ്രഭാഷണങ്ങളിലൊന്ന് നടത്തുന്നത് ജോണ്‍ ആയിരിക്കും.

ടെക്‌നോളജി, ഡേറ്റാ, വിശകലനം, ഡിജിറ്റല്‍ പരവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ അനുഭവജ്ഞാനമുള്ള ടെക്‌നോളജി വിദഗ്ധനായ ജോണ്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക സാമ്പത്തിക സേവന വ്യവസായത്തിലായിരിക്കും. ആധുനിക ഡേറ്റാ ആര്‍ക്കിടെക്ചര്‍, ഡേറ്റാ സയന്‍സ്, ഡേറ്റാ നിയന്ത്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ നേരിട്ട് ഇടപെട്ട് തഴക്കം വന്നയാളാണ് അദ്ദേഹം. ബിഗ് ഡേറ്റാ, ക്ലൗഡ് ഡേറ്റാ പ്ലാറ്റ്‌ഫോമുകള്‍ (ജിസിപി, എഡബ്ല്യുഎസ്, ആഷ്വര്‍ (Azure), മെഷീന്‍ ലേണിങ്, ഡേറ്റാ വെയര്‍ഹൗസിങ്, റിപ്പോര്‍ട്ടിങ്, ഡേറ്റാ വിഷ്വലൈസേഷന്‍, വിശകലനം തുടങ്ങിയ മേഖലകളിലെല്ലാം തന്ത്രങ്ങള്‍ മെനയാനുള്ള കെല്‍പ് അദ്ദേഹത്തിനുണ്ട്.

ബാങ്കുകളുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താന്‍ ജോണ്‍ സഹായിച്ച അനുഭവജ്ഞാനവും അദ്ദേഹത്തിനുണ്ട് - മാര്‍ക്കറ്റിങ്, സിആര്‍എം, ഉല്‍പന്നങ്ങളും അവയുടെ വിലയും, നിയമങ്ങളുമായി പൊരുത്തപ്പെട്ടു പോകല്‍, റിസ്‌ക് എടുക്കല്‍, തട്ടിപ്പ്, ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം ബാങ്കുകള്‍ക്ക് തന്റെ ഉപദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ഭൂഖണ്ഡങ്ങളിലും അദ്ദേഹം വിവിധ നേതൃസ്ഥാനങ്ങളിലിരുന്ന് ജോലി ചെയ്തിത്തിട്ടുണ്ട്. ബാങ്കുകള്‍, ടെക്‌നോളജി സ്റ്റാര്‍ട്ട്-അപ് കമ്പനികള്‍, ടെക്‌നോളജി സേവനങ്ങള്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് കമ്പനികള്‍ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം തന്റെ സേവനങ്ങള്‍ നല്‍കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടെക്‌നോളജി തന്ത്രങ്ങള്‍, ബിസിനസ്/ടെക്‌നോളജി ആര്‍ക്കിടെക്ചര്‍, ടെക്‌നോളജി ഡെലിവറി, ബിസിനസ് പരിവര്‍ത്തനം, സ്ഥിതിഭേദ നിയന്ത്രണം തുടങ്ങിയ മേഖലകളിലെല്ലാം സമഗ്രമായ ഒരു കാഴ്ചപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം. 

അറ്റലാന്റയിയെ ജോര്‍ജിയ ടെക്കില്‍ നിന്ന് എംബിഎ ബിരുദവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാലിക്കറ്റില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദവും സമ്പാദിച്ച ജോണ്‍ തന്റെ ജോലികളിലും ഉജ്ജ്വലമായ മികവു പുലര്‍ത്തിപ്പോന്നയാളാണ്.

∙ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ ജോണ്‍. എം. തോമസും

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ൽ കേരളത്തിലെ ഐടി പാർക്കുകളുടെ സിഇഒ ജോണ്‍. എം. തോമസും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്. 

techspectations-educate

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.

ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.

English Summary: John M Thomas, CEO of Infoparks Kerala – Techspectations Educate - 2021

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA