sections
MORE

സെയില്‍സ്മാനില്‍ നിന്ന് വിദ്യാഭ്യാസ സംരംഭകനിലേക്ക്, ചെന്‍രാജ് റോയ്ചന്ദിന്റെ സാന്നിധ്യം പ്രചോദനം പകരുന്നത്

Chenraj-Roychand
SHARE

പ്രതിമാസം 50 രൂപ സമ്പാദിക്കുന്ന ഒരു സെയില്‍സ്മാനായി തുടങ്ങി, വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരില്‍ ഒരാളായി വളര്‍ന്ന ചെന്‍രാജ് റോയ്ചന്ദിന്റെ നേട്ടങ്ങള്‍ പറയുന്നത് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാക്കിയ ഒരു വ്യക്തിയുടെ കഥയാണ്. വിദ്യാഭ്യാസ മേഖലയിലെ സമുന്നത വ്യക്തിത്വങ്ങളിലൊന്ന്, ബിസിനസുകാരന്‍, ഏഞ്ചല്‍ നിക്ഷേപകന്‍ (സ്റ്റാര്‍ട്ട്-അപ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നയാള്‍), പരോപകാരതത്പരന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ റോയ്ചന്ദിന് ഉണ്ടെങ്കിലും ശരാശരി ഇന്ത്യക്കാര്‍ അദ്ദേഹത്തെ അറിയുന്നത് ജെയിന്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ നിസ്തുലമായ സ്ഥാനമാണ് ജെയിന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് എന്ന് എടുത്തു പറയേണ്ട കാര്യമില്ല.

ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം

കേരളത്തിന്റെ മുഖ്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സമ്മേളനമായ ടെക്‌സ്‌പെക്റ്റേഷന്‍സില്‍ തന്റെ അനുഭവ സമ്പത്ത് പങ്കുവയ്ക്കാന്‍ റോയ്ചന്ദും മറ്റു വിശിഷ്ടാതിഥികള്‍ക്കൊപ്പം എത്തുന്നു. മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനം മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ടെക്‌നോളജി മേഖലയിലെ പ്രമുഖര്‍, പ്രധാന ബ്രാന്‍ഡുകളുടെ പ്രതിനിധികള്‍, സ്റ്റാര്‍ട്ട്-അപ് കമ്പനികളുടെ പ്രതിനിധികള്‍, വിശകലന വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്താല്‍ അനുഗൃഹീതമായിരിക്കും.

അദ്ദേഹം സ്ഥാപിച്ച, വിജയകരമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പിന്നില്‍, വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ മികവ് കൊണ്ടുവരാനുള്ള കഠിനയത്‌നം കാണാം. ജെയിന്‍ (JAIN-ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി), ജെയിന്‍ കോളജസ്, ജെയിന്‍ ഇന്റര്‍നാഷനല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ജെയിന്‍ ഹെറിറ്റേജ് സ്‌കൂള്‍സ്, ജെയിന്‍ പബ്ലിക് സ്‌കൂള്‍സ്, ജെയിന്‍ ടോഡ്‌ലേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ അതിന് ഉത്തമോദാഹരണങ്ങള്‍ ആണ്.

ഒരേസമയം എജ്യൂക്കേഷനിസ്റ്റും ബിസിനസുകാരനുമായി മുന്നേറാന്‍ റോയ്ചന്ദിന് ഊര്‍ജം പകരുന്നത് രണ്ട് വിശിഷ്ട വ്യക്തികളാണ് -സ്വാമി വിവേകാനന്ദനും ധീരുഭായ് അംബാനിയും. വിദ്യാഭ്യാസ രംഗത്ത് റോയ്ചന്ദ് നടത്തുന്ന പരീക്ഷണങ്ങള്‍ക്കു പിന്നിലുള്ള ആശയം വിദ്യയാണ് ഭാവി നിര്‍ണയിക്കുന്നത് എന്നതും, വിദ്യയാണ് ആളുകളെ അവരുടെ സ്വന്തം കാലില്‍ നിർത്തുന്നത് എന്നതുമാണ്.

ഈ ഉള്‍ക്കാഴ്ച കാതലാക്കിയാണ് റോയ്ചന്ദ് 1990ല്‍ ജെയിന്‍ കോളജ് തുടങ്ങിയത്. ഇന്നിപ്പോള്‍ ജെയിന്‍ ഗ്രൂപ്പിന്റെ കീഴില്‍ 77 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിയലെല്ലാമായി, ലോകത്തെ 43 രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 85,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ജെയിന്‍ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 64 ക്യാംപസുകളിലായി 6,500 ലേറെ പേര്‍ ജോലിയെടുക്കുന്നു.

നേട്ടങ്ങളില്‍ പലതും തന്നെ വളര്‍ത്തിയ സമൂഹത്തിന് തിരിച്ചു നല്‍കണമെന്ന കാര്യത്തിലും വിശ്വസിക്കുന്നയാളാണ് റോയ്ചന്ദ്. ഇതിനായി അദ്ദേഹം എയ്ഞ്ചല്‍ നിക്ഷേപങ്ങള്‍ നടത്തുന്നു. ഇതുവഴി നിരവധി ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ക്കു ചിറകു വയ്ക്കുന്നു.

ഒരു ബിസിനസുകാരനായുള്ള അദ്ദേഹത്തിന്റെ യാത്ര തുടങ്ങുന്നത് 1982 ലാണ്. അക്കാലത്ത് അധികം മുതൽമുടക്കില്ലാതെയാണ് അദ്ദേഹം 800 റീട്ടെയില്‍ കടകള്‍ സ്ഥാപിച്ചത്. അന്ന് അദ്ദേഹം സ്ഥാപിച്ച റീട്ടെയില്‍ ഔട്ട്‌‌ലെറ്റുകളാണ് ഇന്ന് 'ബിറ്റ്‌സ്' ഷോറൂമുകളായി പ്രവര്‍ത്തിക്കുന്നത്. ഇന്നിപ്പോള്‍ അവയുടെ എണ്ണം 30,000 ലേറെയായി ഉയര്‍ന്നിരിക്കുന്നു. പക്ഷേ, അവയ്ക്കു പിന്നിലുള്ള സങ്കല്‍പങ്ങള്‍ക്കു മാത്രം ഒരു വ്യത്യാസവും വന്നിട്ടുമില്ല. ഇതൊന്നും കൂടാതെ, 3000 ലേറെ വിദ്യാർഥികള്‍ക്ക് വഴികാട്ടിയാകുകയും, 56 ലേറെ കമ്പനികള്‍ ഇന്‍ക്യുബേറ്റ് ചെയ്യുകയും ചെയ്തു.

മണിപ്പാല്‍ ഗ്ലോബല്‍ എജ്യൂക്കേഷന്റെ ചെയര്‍മാനായ മോഹന്‍ദാസ് പൈ റോയ്ചന്ദിനെ വിശേഷിപ്പിക്കുന്നത് എയ്ഞ്ചല്‍ നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യന്‍ സംസ്‌കാരം ഉള്‍ക്കൊണ്ട വ്യക്തി എന്നാണ്. പുതിയ സംരംഭകര്‍ക്ക് ഉപദേശങ്ങളും പിന്തുണയും നല്‍കുന്നു, ഇതെല്ലാം കുടുംബകാര്യങ്ങളാണ് എന്നവണ്ണം പെരുമാറുന്നു, അങ്ങനെ നിക്ഷേപകനും കുടുംബത്തിന്റെ ഭാഗമാകുന്നുവെന്നും പൈ പറയുന്നു.

പുതിയ പ്രസ്ഥാനങ്ങള്‍ തുടങ്ങാനുള്ള റോയ്ചന്ദിന്റെ ആവേശത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് അദ്ദേഹം അവസാനമായി സ്ഥാപിച്ച ബ്ലോക്‌ചെയിൻ നെക്സ്റ്റ് ഒയു (BlockchainNext OU). ഇത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എസ്‌തോണിയയില്‍ ആണ്. ബ്ലോക്‌ചെയിൻ നെക്‌സ്റ്റ് എന്ന സംരംഭം നിലവിലുള്ളതും ഭാവിയില്‍ വന്നേക്കാവുന്നതുമായ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയെ ഒരു കുടക്കീഴിലാക്കാനുള്ള ഉദ്യമമാണ്. അദ്ദേഹം നടപ്പിലാക്കിയ മറ്റൊരു ഉന്നത മൂല്യമുള്ള പ്രെോജക്ട് രണ്ടു വര്‍ഷം നീളുന്ന പദ്ധതിയാണ്. ഇതില്‍ ബിസിനസിന്റെ അക്കാദമിക് മുതല്‍ പ്രായോഗികം വരെയുള്ള തലങ്ങൾ പരിചയപ്പെടുത്തുന്നു. മൂലധനം സ്വരൂപിക്കല്‍, നയരൂപീകരണം, ഉല്‍പന്നങ്ങള്‍ വിശകലനം ചെയ്യല്‍, തന്ത്രങ്ങള്‍ മെനയല്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരാക്കാനാണ് ഈ പഠ്യപദ്ധതിയുടെ ഉദ്ദേശം. അടുത്തതായി രാജ്യത്തെമ്പാടുമായി 100 ജെയിന്‍ കോളജുകള്‍ തുടങ്ങാനും അദ്ദേഹം ഉദ്ദേശിക്കുന്നു. ഇവ ജെയിന്‍ സ്‌കില്‍സ് എന്ന പദ്ധതിക്കു കീഴിലായിരിക്കും.

പരോപകാര തല്‍പരനായ റോയ്ചന്ദ് രാഷ്ട്ര പുനർനിർമാണത്തിനുള്ള തന്റെ സേവനങ്ങള്‍ തുടങ്ങിയത് കര്‍ണാടകയിലെ കനകപുരയില്‍ ജെയിന്‍ വിദ്യാനികേതന്‍ സ്ഥാപിച്ചുകൊണ്ടാണ്. ഈ സ്‌കൂളില്‍ 180 ഗ്രാമങ്ങളില്‍ നിന്നുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്ക് മുഴുവന്‍ സജ്ജീകരണങ്ങളോടും കൂടി സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഒപ്പം പൊതു ആരോഗ്യ മേഖലയിലും ക്ഷേമപദ്ധതികളുടെ കാര്യത്തിലും വരുമാനമാര്‍ഗം ഉറപ്പാക്കുന്ന കാര്യത്തലും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലും എല്ലാം അര്‍ഥവത്തായ പല പദ്ധതികളും വിപുലമായ മുന്നൊരുക്കത്തോടു കൂടി നടപ്പിലാക്കുന്ന കാര്യത്തില്‍ റോയ്ചന്ദ് മുന്നില്‍ നില്‍ക്കുന്നു. ഇതെല്ലാം നിരവധി പേരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു.

വിവിധ സംരംഭങ്ങളിലൂടെ സാമൂഹികമായ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി ശ്രമിക്കുന്ന റോയ്ചന്ദിനെ തേടി നിരവധി അവാര്‍ഡുകളും പദവികളും അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡിവലപ്‌മെന്റ് ആനന്ദ് അഥവ ഇര്‍മയുടെ കാര്യനിര്‍വഹണ സമതിയിലെ അംഗവുമാണ് റോയ്ചന്ദ്.

techspectations-educate

∙ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ ചെൻരാജ് റോയ്ചന്ദും

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ൽ ജെയിന്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ചെൻരാജ് റോയ്ചന്ദും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്. 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.

ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.

English Summary: From a salesman to leading educationist-investor, Chenraj Roychand's story is inspirational

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA