ADVERTISEMENT

സ്‌കൂൾ, കോളജ് പഠനം കഴിഞ്ഞിറങ്ങിയാല്‍ പിന്നെ ഒരു വിദ്യയും അഭ്യസിക്കേണ്ടെന്ന ധാരണ പാടേ പൊളിച്ചെഴുതുകയാണ് ആധുനിക തൊഴില്‍ മേഖല. അതിനൊത്തുയരാന്‍ ശ്രമിക്കുകയാണ് വിദ്യാഭ്യസ രംഗവും. ജീവിതകാലം മുഴുവന്‍ പുതിയതായി ഓരോന്ന് പഠിച്ചുകൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്കു മുന്നിലുള്ളത്. ഒരു ജോലി കിട്ടിയാല്‍ പിന്നീട് ഒന്നും പഠിക്കാതിരുന്നു രക്ഷപ്പെടാമെന്ന ചിന്ത കഴിഞ്ഞ കാലത്തിന്റേതാണ്. പുതിയ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങളും ഒരുങ്ങുകയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല 2024 ല്‍ തന്നെ 1433 കോടി ഡോളര്‍ ബിസിനസായി തീരുമെന്ന പ്രവചനവും മനസ്സില്‍ വയ്ക്കുക. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് പ്രഫഷനലുകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ അവസരമൊരുക്കുന്ന സ്ഥാപനമായ അപ്ഗ്രാഡ് (upGrad) കമ്പനിയുടെ മേധാവിയായി അര്‍ജുന്‍ മോഹനെ നിയമിച്ചത്. അപ്ഗ്രാഡിന്റെ മന്ത്രം തന്നെ ജീവിതകാലം മുഴുവന്‍ പഠനം (LifeLongLearning) എന്നതാണ്.

ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം

അപ്ഗ്രാഡിന് അവസരത്തിനൊത്ത് ഉയരണമെങ്കില്‍ നേതൃസ്ഥാനത്ത് അര്‍ജുനനെ പോലെയൊരാളുടെ സാന്നിധ്യം അനിവാര്യമാണെന്ന് കമ്പനിക്ക് അറിയാം. കോവിഡ്-19 ന്റെ വരവിനു മുൻപുതന്നെ വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ ചുവരെഴുത്തുകള്‍ തെളിഞ്ഞിരുന്നു എന്നാണ് അർജുൻ പറയുന്നത്. എന്നാല്‍, കോവിഡ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ ത്വരിതപ്പെടുത്തി. അതിനാലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സാധ്യതകള്‍ മുതലാക്കാന്‍ കമ്പനികളും മറ്റും ശ്രമിക്കുന്നത്. കൂടുതല്‍ യൂണിവേഴ്‌സിറ്റികള്‍ ഓണ്‍ലൈന്‍ പഠന മേഖലയിലേക്ക് പണമിറക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് പുതിയ സാധ്യതകള്‍ മുതലാക്കാന്‍ രാജ്യത്തെ നൂറിലേറെ യൂണിവേഴ്‌സിറ്റികള്‍ക്കും കോളജുകള്‍ക്കും സഹായം നല്‍കുകയാണ് അപ്ഗ്രാഡ് ചെയ്യുന്നത്. തൊഴിലെടുക്കുന്ന പ്രഫഷനലുകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നേടാനുള്ള പ്രചോദനം നല്‍കാനുള്ള അപ്ഗ്രാഡിന്റെ പ്രചാരണ നീക്കമാണ് രഹോഅംബിഷസ് (#RahoAmbitious).

ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ചർച്ചചെയ്ത് മുന്നേറുക എന്ന ലക്ഷ്യത്തിലാണ് കേരളത്തിന്റെ സ്വന്തം ടെക്‌നോളജി ഉച്ചകോടിയായ ടെക്‌സ്‌പെക്ടേഷന്‍സ് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ ആതിഥേയത്വം വഹിക്കുന്ന ടെക്‌സ്‌പെക്ടേഷന്‍സില്‍ വിദ്യാഭ്യാസ മേഖലയിലെ പൊളിച്ചെഴുത്തുകളെക്കുറിച്ച് സംസാരിക്കാനെത്തുന്ന അതിഥികള്‍ക്കൊപ്പം അര്‍ജുന്‍ മോഹനും ഉണ്ട്.

ഈ മേഖലയില്‍ 17 വര്‍ഷത്തെ അനുഭവസമ്പത്തുള്ളയാളാണ് അര്‍ജുന്‍. അപ്ഗ്രാഡില്‍ എത്തുന്നതിനു മുൻപ് അദ്ദേഹം ബൈജൂസില്‍ സിബിഒ ആയിരുന്നു. അതിനു മുൻപ് അദ്ദേഹം ബൈജൂസില്‍ത്തന്നെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് എന്ന പദവിയിലായിരുന്നു. ബൈജൂസിനു മുൻപ് ടൈറ്റാന്‍ ഇന്‍ഡസ്ട്രീസില്‍ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലായിരുന്നു. അതിനു മുൻപ് അദ്ദേഹം ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ റിയാലിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, സര്‍ ഡോറാബ്ജി ടാറ്റ ആന്‍ഡ് അലൈഡ് ട്രസ്റ്റ്‌സ് എന്നിവടങ്ങളിലും ജോലിയെടുത്തിട്ടുണ്ട്. കോഴിക്കോട് ഐഐഎമ്മിൽനിന്ന് സ്വര്‍ണമെഡലോടെ ഗ്രാജ്വേഷൻ കഴിഞ്ഞശേഷം ടാറ്റാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് മാനേജര്‍ ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം.

അര്‍ജുന്‍ ഇപ്പോള്‍ ജോലിയെടുക്കുന്ന അപ്ഗ്രാഡ് തുടങ്ങിയത് 2015 ല്‍ ആണ്. കമ്പനിയുടെ മേധാവിയാകാന്‍ യോഗ്യതയുള്ള ആളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആ പദവി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ആദ്യമായി ആ പദവിയിലേക്ക് എത്തുന്നയാളും അര്‍ജുന്‍ മോഹനായി.

അപ്ഗ്രാഡില്‍ കോഴ്‌സുകള്‍ പഠിക്കുന്നവരുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടെ 10 ലക്ഷം കടന്നുവെന്ന് അര്‍ജുന്‍ മോഹന്‍ പറയുന്നു. എന്നാല്‍, അടുത്ത 18 മാസത്തിനുള്ളില്‍ അടുത്ത പത്തു ലക്ഷം പേര്‍ക്ക് വേദിയൊരുക്കണമെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്.

ഇന്ത്യയിലെ മികച്ച കമ്പനികളിലെ പ്രഫഷനലുകള്‍ക്കു പരിശീലനം നല്‍കാനും അപ്ഗ്രാഡിന് ഉദ്ദേശ്യമുണ്ട്. ഇപ്പോള്‍ അപ്ഗ്രാഡിനൊപ്പം ഇന്ത്യയിലും പുറത്തും നിന്നുള്ള പേരെടുത്ത യൂണിവേഴ്‌സിറ്റികളും ഉണ്ട്. അപ്ഗ്രാഡിനൊപ്പം ചേര്‍ന്ന യൂണിവേഴ്‌സിറ്റികളുടെ എണ്ണം 2021ല്‍ മൂന്നിരട്ടിയായി. പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ ചുമതലകള്‍ തീരില്ല. മധ്യേഷ്യ, ഏഷ്യാ പസിഫിക്, യുകെ, യുഎസ്എ എന്നീ മേഖലകളിലേക്കും തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അപ്ഗ്രാഡ്.

∙ മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ് എജ്യൂക്കേറ്റില്‍ അര്‍ജുന്‍ മോഹനും

മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ് എജ്യൂക്കേറ്റ് 2021ല്‍ അപ്ഗ്രാഡിന്റെ മേധാവിയായ അര്‍ജുന്‍ മോഹനും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്. 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. 

techspectations-educate

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.

ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.

English Summary: Arjun Mohan, CEO, India, Upgrad - Techsepectations Educate -2021 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com