ADVERTISEMENT

തൊഴിൽ വൈദഗ്ധ്യവും ശേഷിയും മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് എക്സ്പെയറി ഡേറ്റ് വച്ച ബിരുദ സർട്ടിഫിക്കറ്റുകളാണ് ഇനി നൽകേണ്ടതെന്ന് ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ന്യു ഇനിഷ്യേറ്റീവ് ഡയറക്ടർ ടോം ജോസഫ്.  മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ ‘ഓൺലൈൻ വെല്ലുവിളികളും ഭാവിയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയാലും ബിരുദങ്ങൾ പുതുക്കാവുന്ന സംവിധാനമാണ് കാലം ആവശ്യപ്പെടുന്നതെന്ന് ടോം ജോസഫ് പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം യൂണിവേഴ്സിറ്റികൾക്ക് പുതിയ സാധ്യതകൾ തുറന്നു കൊടുത്തു. ഓഫ്‌ലൈനായി മാത്രമല്ല ഓൺലൈനായും കോഴ്സുകൾ ചെയ്യാനുള്ള സൗകര്യമാണ് ഈ കാലം നമുക്കു നൽകിയത്. ഡിജിറ്റല്‍ അല്ലെങ്കിൽ ഓൺലൈൻ പഠനം ഒരു ദശാബ്ദക്കാലമായി ഇവിടെയുണ്ട്, എന്നാൽ കോവിഡ് അതിനെ കൂടുതൽ ജനകീയമാക്കി‍‍‍. ഒാൺലൈൻ യൂണിവേഴ്സിറ്റിയായുള്ള മാറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാൽ ആ വെല്ലുവിളികളെ അതിജീവിച്ച് കൂടുതൽ മികവോടെ മുന്നേറാൻ സാധിച്ചെന്നും ടോം ജോസഫ് കൂട്ടിചേർത്തു.

 

സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാഭ്യാസമടക്കം എല്ലാ മേഖലയെയും മാറ്റി മറിച്ചു. കോവിഡിനു മുൻപു തന്നെ ആ വളർച്ച ഉണ്ടായിരുന്നു, എന്നാൽ പുതിയ സാഹചര്യങ്ങൾ അത് വേഗത്തിലാക്കി. വിദ്യാഭ്യാസത്തിന്റെ നിലവാരവും റീച്ചും ഓൺലൈനായതോടെ കൂടിയെന്നും പുതിയ കാലത്തിനനുസരിച്ച് കഴിവുകൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ജോലിയുള്ളവർക്കു പോലും പിടിച്ചു നിൽക്കാനാവില്ലെന്നും ടോം ജോസഫ് കൂട്ടിച്ചേർത്തു.

 

English Summary: Techspectations Educate 2021 - Tom Joseph-Director - New Initiatives- Jain (Deemed-to-be University)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com