ADVERTISEMENT

പുതുവർഷത്തിൽ ഇന്ത്യയിലെ പതിമൂന്ന് നഗരങ്ങളിൽ 5ജി കണക്റ്റിവിറ്റി വരുമെന്ന് റിപ്പോർട്ട്. വൈകാതെ തന്നെ 5ജി വിന്യസിക്കാനുള്ള സ്പെക്ട്രം ലേലവും നടക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്റെ (DOT) റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിലെ ഏതാനും നഗരങ്ങൾക്ക് 5ജി കണക്റ്റിവിറ്റി ലഭിക്കുമെന്നാണ്. എന്നാൽ, ഡോട്ടിന്റെ പട്ടികയില്‍ കേരളം ഉൾപ്പെടുന്നില്ല.

 

ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, പൂണെ, ഗാന്ധിനഗർ എന്നിവയാണ് അടുത്ത വർഷത്തിനുള്ളിൽ 5ജി കണക്റ്റിവിറ്റി ലഭിക്കാൻ പോകുന്ന നഗരങ്ങൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം സേവന ദാതാക്കൾ നിലവിൽ ഈ നഗരങ്ങളിൽ 5ജി ട്രയലുകൾ നടത്തുന്നുണ്ട്. മിക്ക നഗരങ്ങളിലെയും പരീക്ഷണങ്ങളിൽ റെക്കോർഡ് വേഗം കൈവരിക്കാനും സാധിച്ചു.

 

5ജി വിന്യാസത്തെ സഹായിക്കാൻ ടെലികോം വകുപ്പ് നിരവധി ഗവേഷണ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ‘സ്വദേശി 5ജി ടെസ്റ്റ് ബെഡ് പ്രോജക്ടിന്’ കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബെംഗളൂരു, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസർച്ച് (സമീർ), സെന്റർ ഓഫ് എക്‌സലൻസ് ഇൻ വയർലെസ് ടെക്‌നോളജി എന്നിവയാണ് പ്രധാന ഗവേഷണ സ്ഥാപനങ്ങൾ.

 

ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ഓപ്പറേറ്റിങ് സിസ്റ്റം, നെറ്റ്‌വർക്ക് കോൺഫിഗറേഷൻ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങളും സേവനങ്ങളും പരിശോധിക്കാനുള്ള സംവിധാനമാണ് ടെസ്റ്റ് ബെഡ്‌സ്.

 

English Summary: Pune To Bengaluru: 13 Indian Cities Will Get Pilot 5G Connectivity In 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com