ഗയ്‌സ്, നല്ല സ്റ്റാർട്ടപ്പ് ഐഡിയ വല്ലതുമുണ്ടോ? കൂടെയുണ്ട് എംഎച്ച് ആർഡിയും സ്റ്റാർട്ട് ആപ്പ് മിഷനും

idea-fest-2021
എസ്‌സിഎംഎസിൽ സംഘടിപ്പിച്ച ടെംപസ് ഐഡിയ ഫെസ്റ്റിൽ കാൻവാസിലേക്ക് ആശയങ്ങൾ പകർത്തുന്ന എസ്‌സി‌എം‌എസ് വിദ്യാർഥികൾ
SHARE

ഗയ്‌സ്, നല്ല സ്റ്റാർട്ടപ്പ് ഐഡിയ വല്ലതുമുണ്ടോ? കൂടെക്കൂട്ടുവാൻ പുറകിലുണ്ട്. എംഎച്ച് ആർഡിയും സ്റ്റാർട്ടപ്പ് മിഷനും. നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒരു 'സില്ലി പ്രോബ്ലം' സമ്മാനിക്കുന്ന വെല്ലുവിളികളാണ് പലപ്പോഴും പുത്തൻ ആശയങ്ങളുടെ ആവിഷ്ക്കാരങ്ങൾക്ക് വഴിയൊരുക്കുന്നത്. നമ്മുടെ യുവതലമുറ ഐഡിയകളുടെ കലവറകളാണ്. ടെക്‌നോളജിയും തലച്ചോറും തമ്മിലുള്ള കെമിസ്ട്രിയിലൂടെ സമൂഹത്തിന്റെ നിലവിലുള്ള ഏത് നിസ്സാര പ്രശ്നങ്ങൾക്കും അടിപൊളി പരിഹാരം കണ്ടെത്തുവാൻ പ്രാപ്തമായ ബുദ്ധിശക്തിയിൽ അനുഗ്രഹീതരാണവർ.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള ഇന്നോവേഷൻ ആൻഡ് എന്റർ പ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സംരംഭമായ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലും സംയുക്തമായി വിഭാവനം ചെയ്ത 'ടെംപസ് ഐഡിയ ഫെസ്റ്റിൽ എസ്‌സി‌എംഎസിലെ ബിസിനസ് സ്‌കൂളിലേയും ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലെയും വിദ്യാർഥികൾ മത്സരവീര്യത്തോടെ മാറ്റുരച്ചു.

ആശയങ്ങൾ എന്തുമാവട്ടെ അവ ചുരുക്കി സ്റ്റിക് നോട്ടിൽ എഴുതി ഡേറ്റ കാൻവാസിൽ ഒട്ടിച്ചു വയ്ക്കുന്നു. അവയിൽ നിന്നും തിരഞ്ഞെടുക്കുന്ന നല്ല ആശയങ്ങൾ വിപുലീകരിക്കുവാൻ അതാത് സംഘങ്ങളെ ക്ഷണിക്കും. തൃപ്തികരമായി പൂർത്തീകരിക്കുന്ന സംരംഭങ്ങളും ആശയങ്ങളും സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാന, കേന്ദ്ര മന്ത്രാലയങ്ങൾക്ക്  അംഗീകാരത്തിനായി സമർപ്പിക്കും. ഡിസംബർ 21 മുതൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഐഡിയ പിച്ച് ക്യാംപയിൻ ജനുവരി 11 ന് സമാപിച്ചപ്പോൾ  നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ മാസ്ക്കുകൾ ഉപയോഗത്തിന് ശേഷം അലക്ഷ്യമായി വലിച്ചറിയുന്നതിനു പകരം മണ്ണിലലിഞ്ഞു ചേരുന്ന ഖരമാലിന്യമാക്കി മാറ്റുന്നത്തിനുള്ള ഫോർമുലകൾ അടക്കമുള്ള നൂറുകണക്കിന് ന്യൂജെൻ ആശയങ്ങളാണ് എസ്‌സിഎംഎസിലെ 'യങ് പീപ്പിൾ' ഡേറ്റാ കാൻവാസിലേക്ക് പകർത്തിയത്.

English Summary: IDEA FEST 2021 to Boost INNOVATION | Kerala Startup Mission

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA