ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തങ്ങൾക്ക് ആദ്യ കുഞ്ഞ് ജനിച്ച വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. വാർത്ത വന്നതോടെ സമൂഹ മാധ്യമങ്ങളും ആരാധകരും ആശംസകൾ അറിയിച്ച് രംഗത്തെത്തി.

google-trends-1

ഈ വിഷയത്തില്‍ ഇന്ത്യക്കാരെക്കാൾ കൂടുതൽ പേര്‍ അന്വേഷണം നടത്തിയത് അയൽ രാജ്യങ്ങളിൽ ഉള്ളവരായിരുന്നു. വാടക ഗർഭധാരണ പ്രക്രിയ എന്താണെന്ന് ഏറ്റവും കൂടുതൽ ഗൂഗിളിൽ അന്വേഷിച്ചത് പാക്കിസ്ഥാനും യുഎഇയും നേപ്പാളുമാണ്. പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വാടക ഗർഭധാരണത്തിലൂടെ തങ്ങളുടെ ആദ്യ കുഞ്ഞ് ജനിച്ചത് പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങളിൽ ചില വിവാദങ്ങൾക്കും കാരണമായി.

എന്നിരുന്നാലും, വാടക ഗർഭധാരണം എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത് എന്നറിയാൻ ലക്ഷക്കണക്കിന് പേർ ഇന്റർനെറ്റിലേക്ക് ഒഴുകിയെത്തി. പ്രിയങ്ക ചോപ്രയും അനുബന്ധ വിഷയങ്ങളും ഗൂഗിളിൽ 500,000-ലധികം പേർ ഒന്നിച്ച് സേർച്ച് ചെയ്ത ട്രെൻഡിങ് വിഷയവുമായി. വാടക ഗർഭധാരണ പ്രക്രിയയിലൂടെ കുഞ്ഞ് ജനിച്ചതായി പ്രഖ്യാപിച്ചതു മുതൽ ആളുകൾ ‘സറോഗസി’, ‘സറോഗേറ്റ്’, ‘നിക്ക് ജോനാസ്’, ‘വാട്ട് ഈസ് സറോഗസി’, ‘പ്രിയങ്ക ചോപ്ര ബേബി’ തുടങ്ങിയ വാക്കുകൾ അന്വേഷിച്ചതായി ഗൂഗിൾ ട്രെൻഡ്‌സ് കാണിക്കുന്നുണ്ട്.

 

google-trends-2

39 കാരിയായ പ്രിയങ്ക ചോപ്ര, 29 കാരനായ യുഎസ് ഗായകനും നടനുമായ നിക്ക് ജോനാസിനെ (29)  2018 ലാണ് വിവാഹം കഴിച്ചത്. ഇന്ത്യൻ താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ശിൽപ ഷെട്ടി, കരൺ ജോഹർ എന്നിവർക്കും വാടക ഗർഭധാരണത്തിലൂടെ കുട്ടികളുണ്ടായിട്ടുണ്ട്.

 

English Summary: Indians Go Crazy to Search Surrogacy Process as Priyanka Chopra, Nick Jonas Welcome Their First Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com