ADVERTISEMENT

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ളിപ്കാര്‍ട്ടിലും ആമസോണിലും അടക്കം ആദായ വില്‍പന തുടരുന്നു. സാംസങ്, എല്‍ജി തുടങ്ങിയ പല കമ്പനികളും തങ്ങളുടെ വെബ്‌സൈറ്റുകള്‍ വഴിയും ഉല്‍പന്നങ്ങള്‍ വില കുറച്ചു വില്‍ക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിൽ മേയ് 4 മുതലാണ് ബിഗ് സേവിങ് ഡെയ്സ് സെയിൽ തുടങ്ങിയത്. സ്മാര്‍ട് ഫോണുകള്‍ അടക്കം വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള സ്മാര്‍ട് ഫോണുകളായി അറിയപ്പെടുന്ന ഗ്യാലക്‌സി എഫ്12, റിയല്‍മി സി20, പോക്കോ എം3, തിരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകള്‍ എന്നിവയ്ക്ക് വിലക്കിഴിവ് നല്‍കുന്നുണ്ട്. 

 

∙ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന് കിഴിവ്

 

ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് കൂടുതൽ ഓഫറുകള്‍ ലഭ്യമാണ്. പല ഇ–കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും നടത്തുന്ന സെയിലുകളിൽ നല്‍കുന്നതാണിത്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും. ഇതിനു പുറമെ ഹാൻഡ്സെറ്റുകളും മറ്റും പ്രതിമാസ തവണയായും സ്വന്തമാക്കാം.

 

പോകോ, റെഡ്മി, സാംസങ്, വിവോ, റിയല്‍മി, ഇന്‍ഫിനിക്‌സ്, മോട്ടോ തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്ക് ഇളവുകള്‍ ലഭ്യമാണ്. മുൻപ് നടത്തിയിട്ടുള്ളതു പോലെ കുറച്ചു നേരത്തേക്കു മാത്രമുള്ള ഓഫറുകളും ഉണ്ട്. ചില ഫോണുകൾക്ക് ഏതാനും മണിക്കൂര്‍ നേരത്തേക്ക് അധിക കിഴിവു നല്‍കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണുകള്‍ക്കു പ്രഖ്യാപിച്ചിരിക്കുന്ന ചില ഓഫറുകള്‍ പരിശോധിക്കാം. 

 

∙ സാംസങ് ഗ്യാലക്‌സി എഫ്22

 

സാംസങ് ഗ്യാലക്‌സി എഫ്22 മോഡലിന്റെ ലിസ്റ്റഡ് വില 14,999 രൂപയാണ്. ഫോണിനു നല്‍കുന്ന എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നവര്‍ക്ക് 9,999 രൂപയ്ക്കു വരെ വാങ്ങാനാകും. മീഡിയടെക് ഹെലിയോ ജി80 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് 6.4-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണ് ഉള്ളത്. ഫോണിന്റെ പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ്പിലെ പ്രധാന ക്യാമറയ്ക്ക് 48-എംപിയാണ് റെസലൂഷന്‍.

 

∙ പോകോ എം4 പ്രോ 13,999 രൂപയ്ക്കു വരെ ലഭിക്കും

 

പോകോ എം4 പ്രോ ഫോണ്‍ 16,499 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഫോണിന്റെ എംആര്‍പി 19,999 രൂപയാണ്. ബിഗ് സേവിങ് ഡേയ്‌സ് ആദായ വില്‍പനയില്‍ മുഴുവന്‍ ഓഫറുകളും ലഭ്യമാക്കാനാകുന്നവര്‍ക്ക് ഫോണ്‍ 13,999 രൂപയ്ക്കു വരെ ലഭിക്കും. ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന (മിയുഐ 12.5) ഫോണിന് ശക്തിപകരുന്നത് മീഡിയാടെക് ഹെലിയോ ജി96 ആണ് പ്രോസസർ. 6ജിബിയാണ് റാം. ഈ മോഡലിന്  6.43-ഇഞ്ച് വലുപ്പമുള്ള അമോലെഡ് പാനലാണ് ഡിസ്‌പ്ലേ. പിന്‍ ക്യാമറാ സിസ്റ്റത്തില്‍ മൂന്നു മൂന്നു ക്യാമറകളാണ് ഉള്ളത്. ഇവയില്‍ പ്രധാന സെന്‍സറിന് 64-എംപി ഷൂട്ടറാണ് ഉള്ളത്. ബാറ്ററി 5000 എംഎഎച്.

 

∙ റെഡ്മി നോട്ട് 10 എസ്

 

ലിസ്റ്റഡ് വില 16,999 രൂപയുള്ള റെഡ്മി നോട്ട് 10എസ് ഇപ്പോള്‍ വില്‍ക്കുന്നത് 13,999 രൂപയ്ക്കാണ്. എന്നാല്‍, ബിഗ് സേവിങ് ഡെയ്‌സ് വില്‍പനയില്‍ ഇത് 11,999 രൂപയ്ക്കു വരെ വാങ്ങാം. ഫോണിനു നല്‍കിയിരിക്കുന്ന ഓഫറുകളെല്ലാം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നവര്‍ക്കായിരിക്കും ഇത്രയധികം വിലക്കുറവ് നേടാന്‍ സാധിക്കുക. റെഡ്മി നോട്ട് 10എസ് ഫോണിന് ശക്തി പകരുന്നത് മിഡിയാടെക് ഹെലിയോ ജി95 പ്രോസസര്‍ ആണ്. ഒപ്പം 6 ജിബി റാമും ഉണ്ട്. ഇതിന് 6.43-ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ്. 5000 എംഎഎച് ആണ് ബാറ്ററി. നാലു ക്യാമറ സെറ്റ്-അപ് ആണ് പിന്നില്‍. മുഖ്യ ക്യാമറയ്ക്ക് 64-എംപി റെസലൂഷന്‍ ഉണ്ട്. കൂടാതെ, മുന്‍ ക്യാമറയ്ക്ക് 13-എംപി റെസലൂഷനും ഉണ്ട്.

 

∙ ഒരുപറ്റം റിയല്‍മി ഉപകരണങ്ങള്‍

 

റിയല്‍മി ജിടി നിയോ 3, റിയല്‍മി പാഡ് മിനി, റിയല്‍മി ബഡ്‌സ് ക്യു2എസ് തുടങ്ങിയവയും സെയിലില്‍ വിലക്കുറവോടെ സ്വന്തമാക്കാം. പുതിയതായി അവതരിപ്പിച്ചതാണ് റിയല്‍മി ജിടി നിയോ 3. ഫോണിന്റെ തുടക്കവേരിയന്റായ 8ജിബി+256ജിബി വേര്‍ഷന് 36,999 രൂപയ്ക്ക് വാങ്ങാം. റിയല്‍മി ജിടി നിയോ 3 150w മോഡലിന് 42,999 രൂപയാണ് വില. ഒരു വേരിയന്റേ ഉള്ളു-12ജിബി + 256ജിബി. ഇരു മോഡലുകള്‍ക്കും എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 7000 രൂപ കിഴിവു നല്‍കുന്നു. തവണ വ്യവസ്ഥയിലും ഫോണ്‍ വാങ്ങാം.

 

പുതിയതായി അവതരിപ്പിച്ച റിയല്‍മി പാഡ് മിനിയുടെ ആദ്യ സെയില്‍ മെയ് 2ന് നടന്നു. റിയല്‍മി ബഡ്‌സ് ക്യു2എസും ഇതിനൊപ്പം സെയിലിനുണ്ട്. റിയല്‍മി പാഡ് മിനിയുടെ തുടക്ക വില 10,999 രൂപയാണ്. ഇതിന് സെയില്‍ ദിവസങ്ങളില്‍ തുടങ്ങി മേയ് 9 വരെ 2000 രൂപ കിഴിവാണ് ഫ്‌ളിപ്കാര്‍ട് വഴി വാങ്ങാം. ബഡ്‌സിന് വിലയിട്ടിരിക്കുന്നത് 1,999 രൂപയാണ്.  

 

ബെസ്റ്റ് സെല്ലിങ് മൊബൈല്‍സ്, ടിവി ആന്‍ഡ് അപ്ലൈയന്‍സസ്, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബ്യൂട്ടി, കളിപ്പാട്ടങ്ങള്‍, ഹോം, കിച്ചണ്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, ഫ്‌ളിപ്കാര്‍ട് ഒറിജിനല്‍സ് തുടങ്ങിയ വിഭാഗങ്ങളിലാണ് വില്‍പന.

 

∙ കെയ്‌സി ഡീല്‍സ്

 

ഓരോ പുതിയ ഡീലും 12എഎം, 8എഎം, 4പിഎം എന്നീ സമയങ്ങളില്‍ നടത്തും.

 

∙ കൂടുതല്‍ വാങ്ങൂ, കൂടുതല്‍ ലാഭം നേടൂ

 

പേസ്റ്റ് തുടങ്ങി ചില സാധനങ്ങള്‍ മൂന്നെണ്ണം വാങ്ങിയാല്‍ 5 ശതമാനം അധിക കിഴിവു നല്‍കുന്നു. അതേസമയം 5 എണ്ണം വാങ്ങിയാല്‍ 10 ശതമാനം കിഴിവും ലഭിക്കും.

 

English Summary: Flipkart Big Saving Days sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com