പണം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ്: ഫോണിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

fake-message
SHARE

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സർക്കാർ. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് എസ്എംഎസ് വന്നാല്‍ പ്രതികരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്നും അതൊരു വ്യാജ എസ്എംഎസ് ആണെന്നുമാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. വ്യാജ എസ്എംഎസ് എത്തുന്നത് ഇങ്ങനെയാണ്.

'Dear A/c holder SBI BANK documents has expired A/c will be Blocked Now Click https://sbikvs.ll Update by Net Banking'

പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതാണിത്. എസ്‌ബിഐ ഉപയോക്താക്കളോട് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിക്കുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കാനാണ് പിഐബിയും ആവശ്യപ്പെടുന്നത്. തട്ടിപ്പുകാർ ഇത്തരം അലേർട്ടുകൾ എസ്എംഎസുകളിലൂടെ അയക്കുന്നതായാണ് റിപ്പോർട്ട്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കൾക്ക് പിഐബി മുന്നറിയിപ്പ് നൽകുന്നു.

ബാങ്കിങ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിച്ചാൽ report.phishing@sbi.co.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യുക, ബാങ്ക് ഉടനടി നടപടിയെടുക്കും.

വ്യാജ സന്ദേശങ്ങളും മാൽവെയർ ലിങ്കുകളും ഉപയോഗിച്ച് തട്ടിപ്പുകാർ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. നേരത്തേ, എസ്ബിഐ ഉപയോക്താക്കളോട് ബാങ്കിങ് വ്യക്തിഗത വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അയച്ച ലിങ്കിൽ ക്ലിക്കുചെയ്തും തട്ടിപ്പ് നടത്തിയിരുന്നു.

English Summary: Government warning SBI users to delete this message immediately or lose money

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA