ADVERTISEMENT

ഈ വർഷം അവസാനത്തോടെ മൊബൈൽ ഗെയിമിങ്ങിൽ നിന്നുളള വരുമാനം 13,600 കോടി ഡോളർ ( ഏകദേശം 1,056,613 കോടി രൂപ) മറികടക്കുമെന്ന് റിപ്പോർട്ട്. മൊബൈൽ ഗെയിമിങ് ഇപ്പോൾ മൊത്തത്തിലുള്ള ഗെയിമിങ് വിപണിയുടെ 61 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഇതുവഴിയുള്ള വരുമാനം 2022 ൽ 13,600 കോടി ഡോളർ മറികടക്കാൻ പോകുകയാണ്. മൊത്തത്തിലുള്ള ഗെയിമിങ് വിപണിയേക്കാൾ 1.7 മടങ്ങ് വേഗത്തിലാണ് മൊബൈൽ ഗെയിമിങ് മേഖല വളരുന്നതെന്നും പുതിയ റിപ്പോർട്ട് കാണിക്കുന്നു.

 

ഡേറ്റ.എഐ (മുൻപ് ആപ് ആനി), ഇന്റർനാഷണൽ ഡേറ്റ കോർപ്പറേഷൻ (ഐഡിസി) എന്നിവയുടെ റിപ്പോർട്ട് പ്രകാരം 2022 ൽ മൊത്തത്തിലുള്ള ഗെയിമിങ് വിപണി 22,200 കോടി ഡോളറിലെത്തും. 2021 ലെ ആദ്യ പാദത്തിൽ കോവിഡ് കാലത്ത് ആഴ്ചയിൽ 45 ശതമാനം കൂടുതൽ മൊബൈൽ ഗെയിമുകൾ ഡൗൺലോഡ് ചെയ്തു. പ്രതിവാരം 110 കോടിയിലധികം ഗെയിമുകളാണ് ഡൗൺലോഡ് ചെയ്തിരുന്നത്.

 

2022 ലെ ഒന്നാം പാദത്തിൽ ഐഒഎസ്, ഗൂഗിൾ പ്ലേ മൊബൈൽ ഗെയിമുകൾക്കായി ഉപഭോക്താക്കൾ പ്രതിവാരം 160 കോടി ഡോളറിലധികമാണ് ചെലവഴിച്ചത്. ഇത് കോവിഡിന് മുൻപുള്ളതിനേക്കാൾ 30 ശതമാനം വർധനയാണ് കാണിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. 2022 ലെ ഒന്നാം പാദത്തിൽ ചൈനയിലാണ് വൻ വളർച്ച രേഖപ്പെടുത്തിയത്. അതേസമയം, മൊബൈൽ ഗെയിമിങ് ചെലവിന്റെ കാര്യത്തിൽ പകുതിയും വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലുമാണെന്നും കണക്കുകൾ പറയുന്നു.

 

English Summary: Mobile gaming set to surpass $136 bn in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com