ബോട്ട് എക്സ്റ്റന്റ് സ്പോർട് സ്മാര്‍ട് വാച്ച് ഇന്ത്യയിലെത്തി, അതിവേഗ ചാർജിങ്, 700-ലധികം സ്‌പോർട്‌സ് മോഡുകൾ

boat-xtend-sport
SHARE

ജനപ്രിയ വെയറബിൾസ് നിർമാണ കമ്പനിയായ ബോട്ട് പുതിയ സ്മാർട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ബോട്ട് എക്സ്റ്റന്റിന്റെ നവീകരിച്ച പതിപ്പായ എക്സ്റ്റന്റ് സ്പോർട് സ്മാർട് വാച്ചാണ് പുറത്തിറക്കിയത്. ബോട്ട് എക്സ്റ്റന്റ് സ്പോട് സ്മാര്‍ട് വാച്ചിൽ 700 ലധികം ആക്റ്റീവ് മോഡുകൾ ഉണ്ട്. ഒരു സ്‌മാർട്ട് വാച്ചും ഇത്രയധികം സ്‌പോർട്‌സ് മോഡുകൾ ഇതുവരെ പരീക്ഷിച്ചിട്ടില്ല. അതിനാൽ ബോട്ടിന് തീർച്ചയായും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും.

ബോട്ട് എക്സ്റ്റന്റ് സ്പോർട്ടിന് ജോഗിങ് മുതൽ നീന്തൽ, പിയാനോ മുതൽ ബാലെ, യോഗ മുതൽ എയ്‌റോബിക്സ് വരെ, അലക്കു മുതൽ പെയിന്റിങ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യാനാകും. കൂടാതെ കലോറി എരിച്ചുകളയാൻ സഹായിക്കുന്ന മറ്റ് എല്ലാ പ്രവർത്തനങ്ങളെയും ട്രാക്ക് ചെയ്യാം. ബോട്ട് എക്സ്റ്റന്റ് സ്പോർട് സ്മാര്‍ട് വാച്ചിൽ ഒരു ഡസൻ സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്നു.

ബോട്ട് എക്സ്റ്റന്റ് സ്പോർട് സ്മാര്‍ട് വാച്ചിന്റെ വില 2,499 രൂപയാണ്. ആഷെൻ ഗ്രേ, ക്ലാസിക് ബ്ലാക്ക്, കൂൾ ബ്ലൂ എന്നീ നിറങ്ങളിൽ വാച്ച് ലഭ്യമാണ്. ആമസോൺ. ഇൻ, ബോട്ട് –ലൈഫ്സ്റ്റൈൽ. കോം വഴി ജൂൺ 17ന് ഉച്ചയ്ക്ക് 12 മണി മുതൽ 2,499 രൂപ പ്രാരംഭ വിലയ്ക്ക് ഇത് ലഭ്യമാകും.

എച്ച്ഡി റെസലൂഷനോട് കൂടിയ 1.69 ഇഞ്ച് ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയാണ് ബോട്ട് എക്സ്റ്റന്റ് സ്പോർട് സ്മാർട്ട് വാച്ചിന്റെ സവിശേഷത. ഡിസ്‌പ്ലേ 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് വാഗ്ദാനം ചെയ്യുന്നു. ഇതിനാൽ നേരിട്ട് സൂര്യപ്രകാശത്തിൽ പോലും സ്മാർട് വാച്ച് സാമാന്യം വ്യക്തമാകും. നൃത്തം, ക്രിക്കറ്റ്, ബാലെ, ഓട്ടം, ബോക്‌സിങ് എന്നിവ പോലെയുള്ള പ്രവർത്തനങ്ങളെല്ലാം ട്രാക്ക് ചെയ്യാവുന്ന 700-ലധികം സ്‌പോർട്‌സ് മോഡുകളുമായാണ് ബോട്ട് സ്മാർട് വാച്ചിന്റെ യുഎസ്പി വരുന്നത്. പാചകം, സ്കേറ്റ്ബോർഡിങ്, ധ്യാനം, മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിക്കൽ, തോട്ട പരിപാലനം തുടങ്ങിയ ചെറുതും മിതമായതുമായ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യാനും ബോട്ട് എക്സ്റ്റന്റ് സ്പോർട്ടിന് കഴിയും.

ഫിറ്റ്‌നസ് മോഡുകൾക്ക് പുറമെ 24 മണിക്കൂർ ഹൃദയമിടിപ്പ് സെൻസർ, ഓക്സിജൻ സാച്ചുറേഷൻ (എസ്പിഒ2) മോണിറ്റർ, നിങ്ങളുടെ ഫിറ്റ്‌നസ് ലെവലുകൾ തത്സമയം നിരീക്ഷിക്കുകയും വിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന പെഡോമീറ്റർ എന്നിങ്ങനെ ഒന്നിലധികം സെൻസറുകളും സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ദിവസം മുഴുവൻ ഫിറ്റും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നതിന് ബോട്ട് എക്സ്റ്റന്റ് സ്പോർട് ഉപയോഗിക്കാം. ബോട്ട് ക്രസ്റ്റ് ആപ്പുമായി വാച്ച് ബന്ധിപ്പിക്കാനും സാധിക്കും.

ബോട്ട് എക്സ്റ്റന്റ് സ്പോർട് വെള്ളത്തിൽ നിന്നും, വിയർപ്പിൽ നിന്നും സംരക്ഷിക്കാനായി ഐപി67 റേറ്റുചെയ്തിരിക്കുന്നു. കേവലം 30 മിനിറ്റിനുള്ളിൽ വാച്ച് ഫുൾ ചാർജ് ചെയ്യാനും സാധിക്കുംം. 7 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. നൂറിലധികം വാച്ച് ഫെയ്‌സുകൾ, ലൈവ് ക്രിക്കറ്റ് സ്‌കോറുകൾ, കോളുകൾ, ടെക്‌സ്‌റ്റ്, അറിയിപ്പുകൾ, ക്യൂറേറ്റഡ് നിയന്ത്രണങ്ങൾ, സെഡന്ററി അലേർട്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

English Summary: boAt Xtend Sport smartwatch with over 700 sports modes, fast charging launched in India

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA