1999 രൂപയ്ക്ക് 365 ദിവസം, 600 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ പ്ലാനുമായി ബിഎസ്എൻഎല്‍

BSNL
IMAGE: GOOGLE STORE/SHUTTERSTOCK
SHARE

രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) സ്വകാര്യ കമ്പനികളുമായി മൽസരിക്കാൻ നിരവധി പുതിയ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. പുതിയ വരിക്കാരെ ആകർഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനും ദീർഘകാല പ്രീപെയ്ഡ് പ്ലാൻ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

1999 രൂപ പ്രീപെയ്ഡ് പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാൻ രാജ്യത്തെ ഒന്നിലധികം സർക്കിളുകളിൽ ലഭ്യമാണ്. ഈ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോൾ, ദിവസം 100 എസ്എംഎസ്, കൂടാതെ 600 ജിബി ഡേറ്റ എന്നിവ ലഭിക്കും. ഈ ഡേറ്റ ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനാകും.

എന്നാൽ വലിയ ഓഫറുകൾ വാഗ്ദാനം ചെയ്തേക്കാമെങ്കിലും ബിഎസ്എൻഎലിന് ഇന്ത്യ മുഴുവൻ 4ജി നെറ്റ്‌വർക്കുകൾ ലഭ്യമല്ല എന്നതാണ് വരിക്കാരുടെ പ്രധാന പരാതി. എന്നാൽ ബിഎസ്എൻഎൽ സിം ഫോണിൽ പ്രാഥമിക സിമ്മായി ഉപയോഗിക്കുന്ന വരിക്കാർക്ക് ഒരു മികച്ച ഒന്നാണ് 1999 രൂപ പ്ലാൻ.

ഇന്നത്തെ മിക്ക പ്രീപെയ്ഡ് പ്ലാനുകളും 1.5 ജിബി, 2ജിബി, അല്ലെങ്കിൽ 3ജിബി എന്നിങ്ങനെയുള്ള പ്രതിദിന ഡേറ്റാ പരിധിയിലാണ് വരുന്നത്. എന്നാൽ, ഈ പ്ലാനിൽ പരിധിയില്ലാതെ 600 ജിബി ഡേറ്റയും ആവശ്യം വരുമ്പോൾ ഉപയോഗിക്കാം. ഒരു ദിവസം കൊണ്ട് 600 ജിബി ഡേറ്റയും ഉപയോഗിക്കാം അല്ലെങ്കിൽ വർഷം മുഴുവനും അതിനനുസരിച്ച് ബഡ്ജറ്റ് ചെയ്തും ഉപയോഗിക്കാം.

600 ജിബി ഡേറ്റ ഉപയോഗിച്ച് കഴി‍ഞ്ഞാൽ ഇന്റർനെറ്റ് വേഗം 80 കെബിപിഎസിലേക്ക് മാറും. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് പിആർബിടി, 30 ദിവസത്തേക്ക് ഇറോസ് നൗ എന്റർടൈൻമെന്റ്, 30 ദിവസത്തേക്ക് ലോക്ധൂൺ ഉള്ളടക്കം എന്നിവയിലേക്ക് ആക്സസും ലഭിക്കും.

English Summary: BSNL Offers 600GB of Lumpsum Data for One Year with Rs 1999 Plan

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS