ADVERTISEMENT

കഴിഞ്ഞ മഹാമാരിക്കാലം നമ്മളെയെല്ലാം ഡിജിറ്റലായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു പരിസ്ഥിതിയിലേക്ക് കൊണ്ടുചെന്നെത്തിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IOT), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അല്ലെങ്കില്‍ മെഷീന്‍ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകളെല്ലാം പൂമുഖത്തെത്തുകയും നമ്മുടെ ജീവിതവും ബിസിനസുകളും കൂടുതല്‍ സുഖകരവുമാകുകയും ചെയ്തു.

ഡിജിറ്റല്‍ ഇടത്തേക്കുള്ള പരിവര്‍ത്തനം കുറച്ചുകാലമായി തുടര്‍ച്ചയായി നടന്നുവന്നിരുന്ന ഒന്നായിരുന്നു. എന്നാല്‍, അതിനെ കൂടുതല്‍ ത്വരിതപ്പെടുത്തുകയാണ് മഹാമാരി ചെയ്തത്. ഇതിന്റെ ഫലമായി ഉപയോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കൂടുതല്‍ സ്മാര്‍ട്ടായ യന്ത്രങ്ങളുടെ സഹായത്തോടെ തങ്ങളുടെ ബിസിനസുകൾ മെച്ചപ്പെടുത്തുവാനും ഒരേസമയം ഒന്നിലേറെ ജോലികളില്‍ ( മള്‍ട്ടി-ടാസ്‌കിങ്) ഏർപ്പെടുവാനും സാധിക്കുന്നു.

ജാപ്പനീസ് പാരമ്പര്യത്തിലുള്ള, വിവിധ മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച ടെക്‌നോളജി കമ്പനി എന്ന നിലയില്‍ പാനസോണിക് ഇന്ത്യ കണക്റ്റഡായി പ്രവര്‍ത്തപ്പിക്കാവുന്ന ഉപകരണങ്ങള്‍ 2020ല്‍ തന്നെ അവതരിപ്പിച്ചിരുന്നു. മിറായ് (MirAIe) എന്ന പേരില്‍ ഈ പ്ലാറ്റ്‌ഫോം IOT-AI ടെക്‌നോളജികളുടെ മികവുകള്‍ പ്രയോജനപ്പെടുത്തിയാണ് അവതരിപ്പിച്ചത്. മിറായ് (MiraAI) എന്ന വാക്കിന് ജാപ്പനീസ് ഭാഷയില്‍ ഭാവി എന്നും ഐയി (Ie) എന്ന വാക്കിന് വീട് എന്നുമാണ് അര്‍ഥം. ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ ദൈനംദിന ജീവിതം സുഖകരവും എളുപ്പമുള്ളതുമാക്കുകയും  വിവിധതരം പാനസോണിക് ഉപകരണങ്ങള്‍ തമ്മില്‍ ഇടതടവില്ലാത്ത സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സഹായിക്കുക വഴി യഥാര്‍ഥ കണക്റ്റഡ് ജീവിതത്തിന്റെ ശക്തി അവരെ അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

വീടാണ് പുതിയ കേന്ദ്രം (ഹബ്) എന്ന സങ്കല്‍പം ഇനി മാറില്ലെന്നും ഇതിനാല്‍ തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീട്ടിൽ കൂടുതല്‍ സുഖവും സുരക്ഷിതത്വവും ഉറപ്പാക്കി, വീട് ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ ഉപയോക്താക്കൾ നിര്‍ബന്ധിതരാക്കിക്കൊണ്ടിരിക്കും എന്നും പാനസോണിക് ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫിസറായ മനീഷ് ശര്‍മ നിരീക്ഷിക്കുന്നു. മിറായ് സാങ്കേതികവിദ്യ ആര്‍ജിച്ചിരിക്കുന്ന മികവ് പരിശോധിച്ചാല്‍ മനസിലാകുക പാനസോണിക് അതിന്റെ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വളരാന്‍ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പരിശ്രമമാണ്. മിറായ് സോഫ്റ്റ്‌വെയറിലൂടെ ടെക്‌നോളജിയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമം തങ്ങള്‍ നടത്തുന്നുണ്ട്. കണക്റ്റഡ് ഉപകരണങ്ങളെപ്പറ്റിയുള്ള എല്ലാ നോട്ടിഫിക്കേഷനുകളും (സർവീസ് നോട്ടിഫിക്കേഷനുകൾ ഉൾപ്പെടെ) സമയാസമയങ്ങളില്‍ അയച്ചുകൊണ്ടിരിക്കുന്നതിനാൽ ഉപകരണങ്ങളുടെ  പരമാവധി പ്രകടന മികവ് നിലനിര്‍ത്താനും സ്വന്തമാക്കി വയ്ക്കുന്നതിന്റെ ചെലവ് കുറയ്ക്കുവാനും സാധിക്കുമെന്ന് മനീഷ് പറഞ്ഞു.

എയര്‍ കണ്ടിഷണറുകള്‍, സ്മാര്‍ട് ഡോര്‍ ബെല്ലുകള്‍, പ്ലഗുകള്‍, സ്വിച്ചുകള്‍ തുടങ്ങിയവയാണ് പാനസോണിക് അവതരിപ്പിച്ച ആദ്യ സെറ്റ് ഐഒടി പ്രോഡക്ടുകള്‍. തുടര്‍ന്ന് ഫ്രിഡ്ജുകള്‍, വാഷിങ് മെഷീനുകള്‍, വൈ-ഫൈ ഫാനുകള്‍, റോമാ (ROMA) സ്മാര്‍ട് ഡിജിറ്റല്‍ സ്വിച്ചുകള്‍, സ്മാര്‍ട് വൈ-ഫൈ കണ്ട്രോളര്‍ പ്ലഗുകള്‍, സ്വിച്ചുകള്‍, ടെലിവിഷന്‍, ഫാനുകള്‍, ഗീസറുകൾ തുടങ്ങിയവ അവതരിപ്പിച്ചു.

∙ പാനസോണിക്കിന്റെ സ്മാര്‍ട് വീട്ടുപകരണങ്ങളുടെ ചില വിശിഷ്ട ഗുണങ്ങള്‍ ഇതാ:

 

പാനസോണിക്കിന്റെ മിറായ് പ്രവര്‍ത്തിക്കുന്ന എസി – നിങ്ങളുടെ മൊബൈൽ ഫോൺ റിമോട്ടായി പ്രവര്‍ത്തിപ്പിക്കാം, കൂടാതെ അവയുടെ പ്രവര്‍ത്തനരീതിയും ടെംപറേച്ചര്‍ ക്രമീകരണവും ഒറ്റ ക്ലിക്കില്‍ നടത്താം.

 

സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ - ഒരാള്‍ക്ക് പ്രിയപ്പെട്ട എസി സെറ്റിങ്‌സ് സെറ്റു ചെയ്തു വയ്ക്കാനും അത് വീണ്ടും എളുപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കും. ഓരോ മണിക്കൂറിലും ഇഷ്ടമുള്ള ടെംപറേച്ചര്‍ നേരത്തെ സെറ്റു ചെയ്തുവയ്ക്കാം.

 

സമാനതകളില്ലാത്ത സുഖം – ഒരോ മണിക്കൂര്‍ നേരത്തേക്കും ഏറ്റവും ഉചിതമായ ടെംപറേച്ചര്‍ നേരത്തെ സെറ്റു ചെയ്യാം. രാത്രിയില്‍ ഓരോ മണിക്കൂറും ഏതു ടെംപറേച്ചറില്‍ പ്രവര്‍ത്തിക്കണമെന്ന കാര്യം കാലേക്കൂട്ടി ഇഷ്ടാനുസരണം സെറ്റു ചെയ്യാം.

 

ആരോഗ്യകരമായ ജീവിതം - റൂമിലെ വായു മലീമസമാകുമ്പോൾ യഥാസമയത്ത് സ്മാര്‍ട് ഫോണിലേക്ക് നോട്ടിഫിക്കേഷനുകള്‍ അയയ്ക്കുകയും സവിശേഷമായ നാനോ-ഇ (Nano-e) ടെക്‌നോളജി പ്രവര്‍ത്തിപ്പിച്ച് ചുറ്റുമുള്ള വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

നോട്ടിഫിക്കേഷനുകള്‍ – വാര്‍ഷിക അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള (എഎംസി) വിവരങ്ങൾ അലേര്‍ട്ടുകളായും  നോട്ടിഫിക്കേഷനുകളായും എത്തും.

miraie

കൂടുതല്‍ സൗകര്യപ്രദം – സര്‍വീസിങ്ങിന് ഒരു ടച്ച് മാത്രം. സെലക്റ്റഡ് മോഡലുകളിൽ ലഭ്യം. 

∙ പാനസോണിക്കിന്റെ മിറായ് ഉള്‍പ്പെടുത്തിയ ഫ്രിഡ്ജുകള്‍

റിമോട്ടായി ടെംപറേച്ചര്‍ ക്രമീകരിക്കാം - ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും ടെംപറേച്ചര്‍ മിറായ് ആപ് വഴി റിമോട്ടായി ക്രമീകരിക്കാം. 

മോഡ് തിരഞ്ഞെടുക്കല്‍ - ചൈല്‍ഡ് ലോക്ക്, വ്യത്യസ്തമായ റെഫ്രിജറേറ്റര്‍ മോഡുകള്‍ തിരഞ്ഞെടുക്കല്‍ എന്നിവ സാധിക്കും (ഉദാ: ഫാസ്റ്റ് ഫ്രീസിങ് മോഡ്).

അപ്‌ഡേറ്റുകളും അലേര്‍ട്ടുകളും - റഫ്രിജറേറ്റർ ഡോർ, ഫ്രീസർ ഡോർ, ആംബിയന്റ് ടെംപറേച്ചര്‍, പവർ സപ്ലൈ എന്നിവയുടെ സ്റ്റാറ്റസുകൾ കൃത്യമായി നൽകുന്നു.

പവര്‍ സേവിങ്- രണ്ടു ദിവസത്തിലധികം ഫ്രിഡ്ജിന്റെ ഡോര്‍ തുറന്നില്ലെങ്കില്‍ അത് ഓഫ് ചെയ്തിടാന്‍ ഓര്‍മപ്പെടുത്തും. സെലക്റ്റഡ് മോഡലുകളിൽ ലഭ്യം.

∙ പാനസോണിക്കിന്റെ മിറായ് ഉള്‍പ്പെടുത്തിയ വാഷിങ്മെഷീനുകൾ

അലക്കിനെക്കുറിച്ചുള്ള വിവിധ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും– ഇപ്പോള്‍ നടക്കുന്ന അലക്ക് എത്ര സൈക്കിൾ (cycle) കഴിഞ്ഞു, തീരാന്‍ എത്ര സമയമെടുക്കും, വൈദ്യുതി ബന്ധം എങ്ങനെ.

 

കസ്റ്റമൈസ് ചെയ്യാം - ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വാഷ് പ്രോഗ്രാമുകള്‍ ഉണ്ടാക്കി സേവു ചെയ്ത് ഫേവറിറ്റുകള്‍ ആക്കാം.

 

വാഷ് വിസ്സാഡ്- കാലാവസ്ഥയെക്കുറിച്ചും തുണിയെക്കുറിച്ചും ഉപദേശങ്ങള്‍ നല്‍കും. വൈദ്യുതി ലാഭിക്കാന്‍ ഉപകരിക്കും.

 

സമയോചിതമായ ഓര്‍മപ്പെടുത്തലുകള്‍ - വാഷിങ് മെഷീന്റെ ഭാഗങ്ങള്‍ക്ക് സമയാസമയത്ത് വേണ്ട വൃത്തിയാക്കലിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകൾ. സെലക്റ്റഡ് മോഡലുകളിൽ ലഭ്യം.

 

∙ ബിസിനസ് സ്ഥാപനങ്ങള്‍ക്ക്

 

ബിസിനസ് സംരംഭകര്‍ക്കായി പാനസോണിക് മിറായ് പ്രോഫാക്ടറി ( MirAIe ProFactory) ആപ് അവതരിപ്പിച്ചു. വ്യവസായികള്‍ക്കുള്ള ഐഒടി, സ്മാര്‍ട് ഫാക്ടറി സൊലൂഷന്‍ എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു പ്ലഗ്-ആന്‍ഡ്-പ്ലേ പ്ലാറ്റ്‌ഫോം ആണ്. ഇത് ഇന്ത്യയിലെ നിര്‍മാണ കമ്പനികള്‍ക്ക് അവരുടെ ഫാക്ടറി ഓപ്പറേഷനുകള്‍ ഡിജിറ്റൈസ് ചെയ്യല്‍ എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെ തയാര്‍ ചെയ്തിട്ടുള്ളതാണ്. ഇന്‍‍ഡസ്ട്രി-4.0 യുടെ മുഴുവന്‍ ശേഷിയും ചൂഷണം ചെയ്യാന്‍ അനുവദിക്കുന്ന രീതിയിലാണിത് ഡിസൈൻ ചെയ്തിട്ടുള്ളത്.

 

English Summary: The Future of Smart Homes, Work – Convenient, Connected and Comfortable 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com